കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തരൂരിന്റെ മൊഴിയെടുത്തു, തരാറിനെ പറ്റി ചോദിച്ചു

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: സുനന്ദ പുഷ്‌കറിന്‍ അസ്വാഭാവിക മരണത്തില്‍ ഭര്‍ത്താവും കേന്ദ്ര മന്ത്രിയുമായ ശശി തരൂരില്‍ നിന്ന് മൊഴിയെടുത്തു. സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് അലോക് ശര്‍മയാണ് മൊഴി രേഖപ്പെടുത്തിയത്.

ക്രിമിനല്‍ പ്രൊസീജര്‍ കോഡ് 164 പ്രകാരമാണ് മൊഴിയെടുത്തത്. ഒരു മണിക്കൂറോളം സമയമെടുത്താണ് മൊഴി രേഖപ്പെടുത്തിയത്.

ശശി തരൂരും സുനന്ദ പുഷ്‌കറും തമ്മിലുള്ള വ്യക്തിപരമായ പ്രശ്‌നങ്ങളെപ്പറ്റി മജിസ്‌ട്രേറ്റ് ചോദിച്ചതായാണ് വിവരം. പാകിസ്താനി മാധ്യമ പ്രവര്‍ത്തക മെഹര്‍ തരാറുമായി തരൂരിന്റെ ബന്ധത്തെപ്പറ്റിയും മജിസ്‌ട്രേറ്റ് ചോദിച്ചിട്ടുണ്ട്.

Shashi Tharoor

തരാറുമായി അടുപ്പമുള്ള കാര്യം തരൂര്‍ സമ്മതിച്ചതായി ചില സോഴ്‌സുകളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. തരാറുമായി വളരെ നല്ല ബന്ധം മാത്രമാണ് ഉള്ളതെന്നാണ് തരൂര്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ മൊഴി നല്‍കിയിട്ടുള്ളത്.

സുനന്ദയുമായി ഏറ്റവും ഒടുവില്‍ സംസാരിച്ച മാധ്യമ പ്രവര്‍ത്തക നളിനി സിങിന്റെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. സുനന്ദയുടെ മകന്‍ ശിവ് മേനോന്‍, സഹോദരന്‍ കേണല്‍ രാജേഷ്, തരൂരിന്റെ പേഴ്‌സണല്‍ അസിസ്റ്റന്റ് ആര്‍ കെ ശര്‍മ ,സഹായികളായ നരൈന്‍, ബജ്രങ്കി എന്നിവരുടെ മൊഴികളും രേഖപ്പെടുത്തി.

അന്വേഷണത്തോട് ഏത് വിധത്തിലും സഹകരിക്കുമെന്ന് കഴിഞ്ഞ ദിവസം തരൂര്‍ വ്യക്തമാക്കിയിരുന്നു. സുനന്ദയുടെ മരണം സംബന്ധിച്ച ദുരൂഹത നീക്കണം എന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെക്ക് തരൂര്‍ കത്തയക്കുകയും ചെയ്തിരുന്നു.

English summary
Sunanda Pushkar's death: SDM questions Shashi Tharoor on ties with Pak scribe
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X