സുനന്ദ പുഷ്കറിന്റെ ശരീരത്തിൽ മുറിവുകൾ, 4 മുതൽ 12 മണിക്കൂർ വരെ മാത്രം പഴക്കമുളളവയെന്ന് കോടതിയിൽ വാദം
ദില്ലി: ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട സുന്ദ പുഷ്കറിന്റെ ശരീരത്തില്‍ അധികം പഴക്കമില്ലാത്ത മുറിവുകള്‍ ഉണ്ടായിരുന്നുവെന്ന് ദില്ലി കോടതിയില്‍ വാദം. കോണ്‍ഗ്രസ് എംപി ശശി തരൂരിന്റെ ഭാര്യയായിരുന്ന സുനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവേയാണ് പബ്ലിക് പ്രോസിക്യൂട്ടര്‍ ഈ വാദം ശശി തരൂരിന് എതിരെ അവതരിപ്പിച്ചത്.
സുനന്ദ പുഷ്കറിന്റെ മരണകാരണമായി വിഷത്തെയാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ സുനന്ദ പുഷ്കറിന്റെ ശരീരത്തില്‍ മുറിവുകള്‍ ഉണ്ടായിരുന്നുവെന്നും അവ 4 മുതല്‍ 12 മണിക്കൂറുകള്‍ വരെ പഴക്കം മാത്രം ഉളളവ ആണെന്നും പ്രോസിക്യൂട്ടര്‍ വ്യക്തമാക്കി.

സുനന്ദ പുഷ്കര്‍ മരണത്തില്‍ ശശി തരൂരിന് എതിരെ കുറ്റം ചുമത്തുന്നതുമായി ബന്ധപ്പെട്ടാണ് ദില്ലിയിലെ റോസ് അവന്യൂ കോടതി ഇന്ന് വാദം കേള്‍ക്കാന്‍ ആരംഭിച്ചത്. സുനന്ദ പുഷ്കര്‍ നിരന്തരമായി മര്‍ദ്ദിക്കപ്പെട്ടിരുന്നു എന്നതിന് തെളിവുണ്ട് എന്നും പ്രോസിക്യൂട്ടര്‍ വാദിച്ചു. സുനന്ദ പുഷ്കറുമായി ശശി തരൂരിന്റെ വിവാഹ ജീവിതം മൂന്ന് വര്‍ഷവും നാല് മാസവും നീണ്ടത് ആയിരുന്നുവെന്നും രണ്ട് പേരുടേയും മൂന്നാം വിവാഹം ആണെന്നും പ്രോസിക്യൂട്ടര്‍ ചൂണ്ടിക്കാട്ടി.
അതുകൊണ്ട് തന്നെ വിവാഹം കഴിഞ്ഞ് 7 വര്‍ഷത്തിനിടെയുളള അസ്വാഭാവിക മരണം സംശയാസ്പദമാണ് എന്നും പ്രോസിക്യൂട്ടര്‍ വാദിച്ചു. 2014ലാണ് കോണ്‍ഗ്രസ് എംപിയും മുന്‍ കേന്ദ്ര മന്ത്രിയുമായ ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്ക്കറിനെ ദില്ലിയിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശശി തരൂരിനെതിരെ പോലീസ് ആത്മഹത്യാ പ്രേരണാക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. വിഷാദ രോഗത്തിനുളള മരുന്ന് അമിതമായി കഴിച്ചതാണ് മരണ കാരണം എന്നാണ് പോലീസ് കണ്ടെത്തല്‍.
-
എം എം മണി ഇടുക്കിയിലെ ‘ശൂ’ എന്ന് ജി സുധാകരൻ, പാർട്ടി വിട്ടാൽ സുധാകരൻ തീർന്നെന്ന് മണി -
എല്ലാം നാടകമെന്ന് എച്ച് സലാം, സുധാകരൻ നിയമസഭയിൽ വേണമെന്ന് ചെന്നിത്തല; നീക്കങ്ങൾ നിരീക്ഷിച്ച് കോൺഗ്രസ് -
നേമം മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രാഹുല്‍ ഈശ്വര്‍? ചര്‍ച്ച നടത്തി നേതൃത്വം, മറുപടി ഇങ്ങനെ -
സുധാകരന്റെ മനസ്സ് കുറ്റബോധം കൊണ്ട് തകരുമെന്ന് എകെ ബാലൻ, ഇനിയും വിസ്മയങ്ങള്‍ ഉണ്ടാകുമെന്ന് വിഡി സതീശന് -
'കണ്ണൂർ എന്റെ ഹൃദയ രക്തം, ആ മണ്ണിന് വേണ്ടി മുന്നിൽ തന്നെയുണ്ടാകും', വൈകാരിക കുറിപ്പുമായി കെ സുധാകരൻ -
സ്വര്‍ണം വീണ്ടും കുറഞ്ഞു; സ്വര്‍ണവില ഏറ്റവും താഴ്ന്ന നിരക്കിലേക്ക്, ഇന്നത്തെ പവന് വില അറിയാം -
കാത്തിരുന്ന രാജയോഗം വന്നെത്തി... ഇനി പ്രശ്നങ്ങള്‍ക്കെല്ലാം വിട; ആഗ്രഹിക്കുന്നതെന്തും നടക്കും -
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം












Click it and Unblock the Notifications