സുനന്ദയുടെ കാലപാതകം: ശശി തരൂരിനെ വീണ്ടും ചോദ്യം ചെയ്തു
ദില്ലി: സുനന്ദ പുഷ്‌കറിന്റെ മരണം സംബന്ധിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ക്കായി ദില്ലി പോലീസ് ശശി തരൂരിനെ വീണ്ടും ചോദ്യം ചെയ്തു. ഇത് രണ്ടാം തവണയാണ് പ്രത്യേക അന്വേഷണ സംഘം ശശി തരൂരിനെ ചോദ്യം ചെയ്യുന്നത്.
ദക്ഷിണ ദില്ലിയിലെ സരോജിനി നഗര്‍ പോലീസ് സ്‌റ്റേഷനില്‍ വച്ചാണ് ചോദ്യം ചെയ്യല്‍ എന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്തൊക്കെ ചോദ്യങ്ങളാണ് തരൂരിനോട് ചോദിച്ചതെന്ന് വ്യക്തമല്ല.

സുനന്ദ പുഷ്‌കറിന്റെ മകന്‍ ശിവന്‍ മേനോനെ പോലീസ് നേരത്തെ ചോദ്യം ചെയ്തിരുന്നു. സുനന്ദയുടെ സുഹൃത്തുക്കളായ മാധ്യമ പ്രവര്‍ത്തകരേയും ചോദ്യം ചെയ്തിരുന്നു. ഇവരില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ക്ക് വ്യക്തത ലഭിക്കാനാണ് തരൂരിനെ വീണ്ടും ചോദ്യം ചെയ്തത് എന്നാണ് വിവരം.
സുനന്ദയും ശശി തരൂരും തമ്മിലുള്ള ബന്ധത്തെ കുറിച്ചായിരുന്നത്രെ ശിവ് മേനോനോട് അന്വേഷണ സംഘം കൂടുതലായും ആരാഞ്ഞത്. എന്നാല്‍ ശിവ് എന്താണ് പോലീസിനോട് പറഞ്ഞത് എന്നകാര്യം പുറത്ത് വന്നിട്ടില്ല. സുനന്ദയുമായുള്ള വിവാഹ ജീവിതത്തില്‍ കാര്യമായ പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ലെന്നായിരുന്നു തരൂര്‍ ആദ്യം മൊഴി നല്‍കിയത്.
സുനന്ദയുടേയും തരൂരിന്റേയും സഹായി ആയിരുന്ന നാരായണ്‍ സിങിനേയും പോലീസ് കഴിഞ്ഞ ദിവസം വീണ്ടും ചോദ്യം ചെയ്തിരുന്നു. സിസിടിവി ക്യാമറകളില്‍ നിന്നും ഫോണ്‍ കോളുകളില്‍ നിന്നും നിര്‍ണായകമായ വിവരങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ടെന്നും വാര്‍ത്തകളുണ്ട്.












Click it and Unblock the Notifications