കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുനന്ദയുടെ അന്ത്യ വിശ്രമം ദില്ലിയില്‍

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: ദില്ലിയിലെ ലീല പാലസ് ഹോട്ടലില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കാണപ്പെട്ട സുനന്ദ പുഷ്‌കറിന്റെ ശവ സംസ്‌കാരം ദില്ലിയില്‍ തന്നെ നടത്താന്‍ തീരുമാനം. തിരുവനന്തപുരത്തോ ദില്ലിയിലോ വച്ച് സംസ്‌കാര ചടങ്ങുകള്‍ നടത്തിയേക്കും എന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍.

ജനുവരി 19 ഞായറാഴ്ച ദില്ലി ലോധി റോഡിലെ ശ്മശാനത്തിലായിരിക്കും സംസ്‌കാര ചടങ്ങുകള്‍ നടക്കു. ചിതാഭസ്മം കേരളത്തിലും കശ്മീരിലും ആയി നിമജ്ജനും ചെയ്യും എന്നും ബന്ധുക്കള്‍ അറിയിച്ചു.

Sunanda Pushkar

വെള്ളിയാഴ്ച രാത്രിയിലാണ് കേന്ദ്രമന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിനെ ദില്ലിയിലെ പഞ്ച നക്ഷത്ര ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച പുലര്‍ച്ചയോടെ മതൃദേഹം ദില്ലി എിംസ് ആശുപത്രിയിലേക്ക് മാറ്റി.

ശനിയാഴ്ച രാവിലെ 10 മണിയോടെ പോസ്റ്റ് മോര്‍ട്ടം നടത്തും എന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ വിദേശത്ത് നിന്നുള്ള ബന്ധുക്കള്‍ എത്തുന്നതിനാല്‍ പോസ്റ്റ് മോര്‍ട്ട്ം ഉച്ചക്ക് രണ്ട് മണിയോടെ നടത്തുമെന്നാണ് ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വിവരം.പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം ശശി തരൂരിന്‍റെ ദില്ലിയിലെ ഔദ്യോഗിക വസതിയിലേക്കായിരിക്കും കൊണ്ടുപോവുക.

സുനന്ദയുടെ രണ്ടാം വിവാഹത്തിലുള്ള മകന്‍ ശിവ മേനോന്‍ ദില്ലിയില്‍ എത്തിയിട്ടുണ്ട്. ശിവ് ആശുപത്രിയലെത്തി സുനന്ദയുടെ മൃതദേഹം കണ്ടു.

English summary
Sunanda's cremation will be at Delhi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X