സുനന്ദയുടെ മരണം വിഷം കുത്തിവച്ചാകാം: സുബ്രഹ്മണ്യം സ്വാമി
ദില്ലി: സുനന്ദ പുഷ്‌ക്കറിന്റെ മരണത്തില്‍ പുതിയ ആരോപണങ്ങളുമായി ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി രംഗത്ത്. വിഷം കുത്തിവച്ചതാകാം സുന്ദയുടെ മരണത്തിന് കാരണമായതെന്ന് സംശയിക്കുന്നതായി സുബ്രഹ്മണ്യം സ്വാമി.
സുനന്ദപുഷ്‌ക്കറിന്റെ മരണം സംബന്ധിച്ച അേേന്വഷണം ദില്ലി പൊലീസ് അട്ടിമറിച്ചെന്നും സുബ്രഹ്മണ്യം സ്വാമി. കഴിഞ്ഞ ദിവസം രണ്ട് ദേശീയ മാധ്യമങ്ങളാണ് സുന്ദയുടെ മരണം വിഷം ഉള്ളില്‍ ചെന്നാണെന്ന് റിപ്പോര്‍ട്ട് ചെയ്തത്. വിഷം ഉള്ളില്‍ ചെന്നാണ് മരണം സംഭവിച്ചതെന്ന് വ്യക്തമാക്കുന്ന രാസപരിശോധന ഫലം പുറത്തുവന്നു.

രണ്ടാം തവണയും എയിംസില്‍ ആന്തരികാവയവങ്ങളുടെ രാസപരിശോധന നടത്തിയ ഡോക്ടര്‍മാരുടെ സംഘം അന്തിമ റിപ്പോര്‍ട്ട് പൊലീസിന് കൈമാറിയതായാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
സുന്ദയുടെ ശരീരത്തില്‍ മദ്യത്തിന്റെ അംശവും കണ്ടെത്തിയിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍ തന്നെ സമ്മര്‍ദ്ദത്തിലാക്കാന്‍ ചില ഉന്നത നേതാക്കള്‍ ശ്രമിച്ചിരുന്നുവെന്ന് ആരോപിച്ചിരുന്നു. ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ ആണ് രണ്ടാമതും ആന്തരികാവയവങ്ങള്‍ പരിശോധിയ്ക്കാന്‍ ഉത്തരവിട്ടത്.












Click it and Unblock the Notifications