സുനന്ദ-തരൂര്‍ പിണക്കത്തില്‍ കോണ്‍ഗ്രസ് ഇടപെടല്‍?
തിരുവനന്തപുരം: ശശി തരൂരും ഭാര്യ സുനന്ദ പുഷ്‌കറും തമ്മിലുള്ള പ്രശ്‌നങ്ങള്‍ തുടങ്ങിയിട്ട് രണ്ട് മാസത്തില്‍ ഏറെ ആയിരുന്നുവെന്ന് റിപ്പോര്‍ട്ട്. ഇരുവരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കോണ്‍ഗ്രസിലെ തന്നെ ചില ഉന്ന നേതാക്കള്‍ ഇടപെട്ടിരുന്നതായും വാര്‍ത്തകളുണ്ട്.
തന്റെ വിഷമങ്ങള്‍ സുനന്ദ പലരുമായും പങ്കുവച്ചിരുന്നു. കേരളത്തില്‍ തരൂരുമായി അടുപ്പമുള്ള കോണ്‍ഗ്രസ് നേതാക്കളേയും സുനന്ദ വിഷയങ്ങള്‍ അറിയിച്ചിരുന്നത്രെ. തരൂരിനെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തണം എന്നായിരുന്നു സുനന്ദയുടെ ആവശ്യം.

കേന്ദ്ര മന്ത്രി വയലാര്‍ രവി, രാജ്യസഭ ഉപാധ്യക്ഷന്‍ പിജെ കുര്യന്‍ തുടങ്ങിയവര്‍ വിഷയത്തില്‍ ഇടപെട്ടിരുന്നുവത്രെ. പ്രശ്‌നങ്ങള്‍ സുനന്ദയും തരൂരും രമ്യമായി പരിഹരിക്കണം എന്നാണ് ഇവര്‍ ആവശ്യപ്പെട്ടതെന്നും ചില ഓണ്‍ലൈന്‍ വാര്‍ത്താ വെബ്‌സൈറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കോണ്‍ഗ്രസ് നേതാക്കളുമായി ഈ വിഷയം ചര്‍ച്ച ചെയ്യവേ സോണിയ ഗാന്ധിയുമായി തനിക്ക് കൂടിക്കാഴ്ച നടത്തണം എന്നും സുനന്ദ ആവശ്യപ്പെട്ടിരുന്നുവത്രെ. തരൂരുമായുള്ള പ്രശ്‌നം ചര്‍ച്ച ചെയ്യാനായിരുന്നു സുനന്ദ സോണിയ ഗാന്ധിയെ കാണാന്‍ ആഗ്രഹിച്ചത്.
തരൂരിന് പാകിസ്താനി മാധ്യമ പ്രവര്‍ത്തക മെഹര്‍ തരാറുമായി ബന്ധമുണ്ടെന്ന് പറഞ്ഞ് ഉയര്‍ന്ന ട്വിറ്റര്‍ വിവാദത്തിന് രണ്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് സുനന്ദയെ ദില്ലിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പെട്ടെന്നുള്ള, അസ്വാഭാവിക മരണം എന്നായിരുന്നു പോസ്റ്റ് മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാര്‍ സുനന്ദയുടെ മരണത്തെ വിശേഷിപ്പിച്ചത്. രണ്ട് ദിവസത്തിനകം വിശദമായ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വരും.












Click it and Unblock the Notifications