Get Updates
Get notified of breaking news, exclusive insights, and must-see stories!

സുനന്ദയ്ക്ക് വിഷം കുത്തിവെച്ചത് അടുത്തറിയുന്ന ഒരാള്‍?

ദില്ലി: സുനന്ദ പുഷ്‌കറെ വളരെ അടുത്ത് അറിയാവുന്ന ഒരാളാവാം അവരുടെ മേല്‍ വിഷം കുത്തിവെച്ചതെന്ന് റിപ്പോര്‍ട്ട്. സുനന്ദ പുഷ്‌കറെ വിഷം കൊടുത്ത് കൊന്നതാണ് എന്ന കാര്യത്തില്‍ സംശയമില്ല. എന്തിനാണ് അത് ചെയ്തത് എന്ന് മാത്രമാണ് അന്വേഷിക്കുന്നത്. കൊലപാതക ലക്ഷ്യം എന്താണ് എന്നാണ് അറിയാനുള്ളത് - ദില്ലി പോലീസിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഫോറന്‍സിക് റിപ്പോര്‍ട്ടുകള്‍ ലഭ്യമായാല്‍ മാത്രമേ എങ്ങനെയാണ് മരണം സംഭവിച്ചത് എന്ന് ഉറപ്പിച്ച് പറയാന്‍ കഴിയൂ. ഇതിന് ഇനിയും സമയമെടുക്കുമെന്നതിനാല്‍ ഇപ്പോഴത്തെ നിഗമനത്തില്‍ തന്നെ ഉറച്ചുനിന്ന് അന്വേഷണം നടത്താനാണ് പോലീസ് തീരുമാനം. സാംപിളുകള്‍ വിദേശത്തേക്ക് അയച്ചിരിക്കുകയാണ്. പരിശോധന ഫലങ്ങള്‍ ലഭ്യമാകാന്‍ സമയമെടുക്കും.

sunanda-pushkar

തന്റെ അവസാന നാളുകളില്‍ സുനന്ദ അസ്വസ്ഥയായിരുന്നു. സുനന്ദ തീരെ സന്തോഷവതിയായിരുന്നില്ല എന്നാണ് ഇതുവരെയുള്ള അന്വേഷണങ്ങളില്‍ നിന്നും വ്യക്തമാകുന്നത്. മരിക്കുന്നതിന് മുന്‍പ് സുനന്ദ പലരോടും പറഞ്ഞ കാര്യങ്ങള്‍ പോലീസ് പരിശോധിക്കുന്നുണ്ട്. പരസ്പര വിരുദ്ധമായ പല കാര്യങ്ങളും അവര്‍ പറഞ്ഞതായി അറിയാനുണ്ട്.

പതിനഞ്ചോളം മുറിവുകളാണ് സുനന്ദയുടെ മൃതദേഹത്തില്‍ ഉണ്ടായിരുന്നത്. ഇത് എങ്ങനെ ഉണ്ടായി എന്നത് പരിശോധിക്കേണ്ട കാര്യമാണ്. സി സി ടി വി ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കുന്നുണ്ട്. സുനന്ദ മരിച്ച ദിവസം ആരൊക്കെയാണ് അവിടെയുണ്ടായിരുന്നത് എന്ന് ഇത് വഴി അറിയാന്‍ സാധിക്കും. ഇവരെയെല്ലാം പോലീസ് ചോദ്യം ചെയ്യും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+