കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുന്ദര്‍ പിച്ചെ ആല്‍ഫബെറ്റിന്റെ തലപ്പത്തേക്ക്: പേജും സെര്‍ജി ബ്രിനും സ്ഥാനമൊഴിഞ്ഞു

  • By S Swetha
Google Oneindia Malayalam News

വാഷിംഗ്ടണ്‍: ഇന്ത്യന്‍ വംശജനായ സുന്ദര്‍ പിച്ചെ ആല്‍ഫബെറ്റ് സിഇഒ സ്ഥാനത്തേക്ക്. ഗൂഗിളിന്റെ സഹസ്ഥാപകരായ ലാറി പേജും സെര്‍ജി ബ്രിനും നേതൃസ്ഥാനം ഒഴിഞ്ഞതോടെയാണ് സുന്ദര്‍ പിച്ചെ ആല്‍ഫബെറ്റ് സിഇഒ ആയി തിരഞ്ഞെടുക്കപ്പെട്ടത്. നിലവില്‍ ഗൂഗിള്‍ സിഇഒ ആണ് 47കാരനായ സുന്ദര്‍ പിച്ചെ. പുതിയ സ്ഥാനമേറ്റെടുക്കുന്നതോടെ അദ്ദേഹം ലോകത്തിലെ ഏറ്റവും ശക്തരായ കോര്‍പ്പറേറ്റ് നേതാക്കളില്‍ ഒരാളായി അദ്ദേഹം മാറും.

കേരള വിദ്യാഭ്യാസ മോഡലിന് ചീത്തപ്പേരുണ്ടാക്കരുതെന്ന് ഗവര്‍ണ്ണര്‍; സര്‍വ്വകലാശാലയ്ക്ക് തെറ്റുപറ്റികേരള വിദ്യാഭ്യാസ മോഡലിന് ചീത്തപ്പേരുണ്ടാക്കരുതെന്ന് ഗവര്‍ണ്ണര്‍; സര്‍വ്വകലാശാലയ്ക്ക് തെറ്റുപറ്റി

ഉപയോക്താക്കള്‍ക്കും പങ്കാളികള്‍ക്കും ജീവനക്കാര്‍ക്കും എല്ലാ ദിവസവും സാങ്കേതികവിദ്യയോടുള്ള വലിയ രീതിയിലുള്ള അടുപ്പമാണ് സുന്ദര്‍ പിച്ചെ നല്‍കിയതെന്ന് ഗൂഗിള്‍ സിഇഒ ആയതിനുശേഷം അദ്ദേഹം വഹിച്ച നേതൃപാടവം അംഗീകരിച്ചുകൊണ്ട് പേജും ബ്രിനും പറഞ്ഞു. ദീര്‍ഘകാലമായി തങ്ങള്‍ ഗൂഗിളിനോടും ആല്‍ഫബെറ്റിനോടും കടപ്പെട്ടിരിക്കുന്നതയായും ബോര്‍ഡ് അംഗങ്ങള്‍, ഷെയര്‍ഹോള്‍ഡര്‍മാര്‍, സഹസ്ഥാപകര്‍ എന്നീ നിലകളില്‍ വരുംദിവസങ്ങളിലും സജീവമായി തുടരുമെന്നും കത്തില്‍ പറയുന്നു. കൂടാതെ സുന്ദറുമായി ദിവസേന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പദ്ധതിയുണ്ടെന്നും ഇരുവരും കത്തില്‍ കൂട്ടിച്ചേര്‍ത്തു.

sundar-pichai54

പിച്ചെയുടെ പ്രസ്താവന ഉള്‍പ്പെടുന്ന ഒരു കത്താണ് പേജും ബ്രിനും കമ്പനി ജീവനക്കാര്‍ക്ക് അയച്ചിരിക്കുന്നത്. ആല്‍ഫബൈറ്റ് ഇപ്പോള്‍ വളരെയധികം പ്രചാരത്തിലെത്തിയെന്നും ഗൂഗിളും 'മറ്റു ബെറ്റുകളും' സ്വതന്ത്ര കമ്പനികളായി പ്രവര്‍ത്തിക്കുന്നതായും കത്തില്‍ പറയുന്നു. അതിനാല്‍ മാനേജ്‌മെന്റ് ഘടന മാറ്റേണ്ട സമയമായെന്നും ഗൂഗിള്‍ സഹസ്ഥാപകര്‍ പറയുന്നു.

''കമ്പനിയെ മുന്നോട്ട് നയിക്കാന്‍ മികച്ച മാര്‍ഗങ്ങള്‍ ഉണ്ടായിരിക്കുമ്പോള്‍ മാനേജ്‌മെന്റ് റോളുകള്‍ മുറുക്കെ പിടിക്കുന്നവരല്ല ഞങ്ങള്‍. ആല്‍ഫബെറ്റിനും ഗൂഗിളിനും ഇനി രണ്ട് സിഇഒമാരും പ്രസിഡന്റും ആവശ്യമില്ല. ഇനി മുതല്‍ സുന്ദര്‍ ഗൂഗിളിന്റെയും ആല്‍ഫബെറ്റിന്റെയും സിഇഒ ആയിരിക്കും. ഗൂഗിളിനെ നയിക്കുന്നതിന്റെ ഉത്തരവാദിത്വവും കമ്പനിയുടെ പ്രകടനങ്ങള്‍ക്കുള്ള മറുപടി പറയേണ്ടതും ഇനി അദ്ദേഹമാണ്. കൂടാതെ മറ്റ് ബെറ്റുകളുടെ പോര്‍ട്ട്ഫോളിയോയില്‍ ആല്‍ഫബെറ്റിന്റെ നിക്ഷേപം പിച്ചെ മാനേജ് ചെയ്യണമെന്നും പേജും ബ്രിനും പറഞ്ഞു.

അതേസമയം പുതിയ മാറ്റം ആല്‍ഫബെറ്റ് ഘടനയെയോ തന്റെ ദൈനംദിന ജോലികളെയോ ബാധിക്കില്ലെന്ന് സുന്ദര്‍ പിച്ചെ പറയുന്നു. ഗൂഗിളിന്റെ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും കമ്പ്യൂട്ടിംഗിന്റെ അതിരുകള്‍ ഭേദിച്ച് എല്ലാവര്‍ക്കും കൂടുതല്‍ സഹായകരമായ രീതിയില്‍ ഗൂഗിള്‍ ലഭ്യമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ആല്‍ഫബെറ്റിനെക്കുറിച്ചും ദീര്‍ഘകാലാടിസ്ഥാനത്തില്‍ സാങ്കേതികവിദ്യയിലെ വലിയ വെല്ലുവിളികളെ നേരിടുന്നതില്‍ താന്‍ ആവേശത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

English summary
Sunder Pichai appointed as CEO of Google's parent firm Alphabet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X