അജിത് പവാറിന് പകരക്കാരിയാകാൻ സുനേത്ര പവാർ; ഉപമുഖ്യമന്ത്രിയായി നാളെ സത്യപ്രതിജ്ഞ ചെയ്തേക്കും
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി എൻ സി പി നേതാവും അജിത് പവാറിൻ്റെ ഭാര്യയുമായ സുനേത്ര പവാർ നാളെ സത്യപ്രതിജ്ഞ ചെയ്യും. ഉച്ചയ്ക്ക് 2 ന് മുംബൈയിലെ വിധാൻ ഭവനിൽ നടക്കുന്ന നിയമസഭാ കക്ഷി യോഗത്തിൽ സുനേത്രയുടെ പേര് ഔദ്യോഗികമായി അംഗീകരിക്കും. തുടർന്ന് വൈകുന്നേരം സത്യപ്രതിജ്ഞാ ചടങ്ങ് നടക്കും. ഈ സ്ഥാനം ഏറ്റെടുക്കുന്നതോടെ മഹാരാഷ്ട്രയുടെ ചരിത്രത്തിലെ ആദ്യത്തെ വനിതാ ഉപമുഖ്യമന്ത്രിയായി അവർ മാറും.
അജിത് പവാറിന് പകരക്കാരിയായ ഭാര്യ സുനേത്ര സ്ഥാനമേറ്റെടുക്കുമെന്ന് മഹാരാഷ്ട്ര മന്ത്രി ഛഗൻ ഭുജ്ബാൽ നേരത്തേ സൂചിപ്പിച്ചിരുന്നു.ഈ ചുമതല സുനേത്ര പവാറിനെ ഏൽപ്പിക്കണമെന്ന് പലരും വിശ്വസിക്കുന്നു. ആ ആവശ്യം അയുക്തമാണെന്ന് എനിക്ക് തോന്നുന്നില്ല', എന്നായിരുന്നു അദ്ദേഹത്തിൻ്റെ വാക്കുകൾ. സുനേത്രയുടെ നിയമനത്തിൽ പാർട്ടിക്ക് അകത്ത് എതിർപ്പുകളൊന്നുമില്ലെന്ന് എൻ സി പി വർക്കിംഗ് പ്രസിഡന്റ് പ്രഫുൽ പട്ടേലും നേരത്തേ വ്യക്തമാക്കിയിരുന്നു. നിലവിൽ രാജ്യസഭാ എംപിയായ സുനേത്ര പവാർ മഹാരാഷ്ട്ര നിയമസഭയിലെ ഒരു സഭയിലും അംഗമല്ല.

അതേസമയം എൻ സി പി ഇക്കാര്യത്തിൽ സ്വീകരിക്കുന്ന എന്ത് നിലപാടും തങ്ങൾ അംഗീകരിക്കുമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും വ്യക്തമാക്കി. 'തീരുമാനം എൻസിപിയുടേതാണ്. ഞങ്ങൾ അതിനൊപ്പം നിൽക്കും. അത് എൻ സി പി ആയാലും പവാർ കുടുംബമായാലും സർക്കാരും ബിജെപിയും അവർക്കൊപ്പം ശക്തമായി നിലകൊള്ളും' ഫഡ്‌നാവിസ് കൂട്ടിച്ചേർത്തു.
അജിത് പവാറിന്റെ മണ്ഡലമായ ബാരാമതിയിൽ നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ സുനേത്രാ പവാർ സ്ഥാനാർഥിയായേക്കും.ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടപ്പിൽ ശരദ് പവാറിൻ്റെ മകളായ സുപ്രിയ സുലെയ്ക്കെതിരെ ബാരാമതി ലോക്സഭ മണ്ഡലത്തിൽ സുനേത്ര മത്സരിച്ചിരുന്നു. അന്ന് അവർ പരാജയപ്പെടിരുന്നെങ്കിലും സംസ്ഥാന വ്യാപാകമായി സുനേത്രയുടെ സാന്നിധ്യവും സജീവ രാഷ്ട്രീയത്തിലേക്കുള്ള തിരിച്ചുവരവരും ചർച്ച ചെയ്യപ്പെട്ടിരുന്നു. പിന്നീട് 2024 ൽ നടന്ന രാജ്യസഭ തിരഞ്ഞെടുപ്പിൽ മഹായുതി സ്ഥാനാർത്ഥിയായാണ് സുനേത്ര മത്സരിച്ചത്. തുടർന്ന് എതിരില്ലാതെ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
എൻസിപി വിഭാഗങ്ങളെ ഒരുമിച്ച് കൊണ്ടുവരുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ ആരംഭിച്ച സമയത്താണ് അജിത് പവാറിൻ്റെ വിയോഗം. ഇതോടെ ഇരുവിഭാഗങ്ങളും ഒന്നിക്കാനുള്ള സാധ്യത അവസാനിച്ചെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ ശക്തമാണ്. അമ്മാവൻ ശരദ് പവാറിൻ്റെ പിൻഗാമിയായി ഒരിക്കൽ കണക്കാക്കിയിരുന്ന അജിത് പവാർ 2023ലാണ് പാർട്ടി പിളർത്തി എൻഡിഎയ്ക്കൊപ്പം ചേർന്നത്. എന്നിരുന്നാലും, അടുത്തകാലത്ത് പൂനെയിലും പിംപ്രി ചിഞ്ച്‌വാഡിലുമായി നടന്ന തദ്ദേശ തിരഞ്ഞെടുപ്പുകളിൽ ഇരുവിഭാഗങ്ങളും ഒരുമിച്ച് മത്സരിച്ചിരുന്നു.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications