Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരഞ്ഞെടുപ്പ് പ്രചാരണം ഇനി ആർഎസ്എസിന്റെ കൈകളിൽ..

കേന്ദ്രത്തിൽ ബിജെപി സർക്കാർ അധികാരത്തിലേറിയ ശേഷം ആദ്യമായി നേരിട്ട കനത്ത തിരിച്ചടി മറ്റ് സംസ്ഥാനങ്ങളിൽ ആവർത്തിക്കാതിരിക്കാൻ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കടിഞ്ഞാൺ ആർഎസ്എസ് ഏറ്റെടുക്കുന്നു. കർണ്ണാടകയിലെ തിരിച്ചടിയിൽ കടുത്ത അതൃപ്തി പ്രകടമാക്കിയ ആർഎസ്എസ് നേതൃത്വം നിയമസഭ തിരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തിയ രാജസ്ഥാനിലെ പ്രചാരണത്തിന്റെ പൂർണ്ണ ചുമതല തങ്ങളുടെ നിയന്ത്രണത്തിലാവുമെന്ന വ്യക്തമായ സൂചന ബിജെപി നേതൃത്വത്തിന് നൽകിയിട്ടുണ്ട്.
രാജസ്ഥാനിലെ പ്രചാരണത്തിന്റെ ചുമതല ആർഎസ്എസിൽ നിന്നുള്ള ബിജെപി ജനറൽ സെക്രട്ടറി സുനിൽ ബൻസാലിന് കൈമാറും. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽ തൂത്തുവാരിയതിന് പിന്നിൽ ബൻസാലിയുടെ തന്ത്രങ്ങൾ കൂടിയായിരുന്നു. അമിത് ഷായുടെ വിശ്വസ്തൻ കൂടിയാണ് ബൻസാൽ.

രാജസ്ഥാനിൽ കടുകട്ടി

രാജസ്ഥാനിൽ കടുകട്ടി

ഈവർഷം അവസാനമാണ് രാജ്യത്തെ വലിയ സംസ്ഥാനങ്ങളിലൊന്നും ബിജെപിക്ക് ഏറെ വേരുകളുമുള്ള രാജസ്ഥാനിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. ബിജെപി സർക്കാരിനെതിരെ ഭരണവിരുദ്ധ വികാരം നിലനിൽക്കുന്നതിനാൽ കഴിഞ്ഞ തവണത്തെ പോലെ അത്രയെളുപ്പമാവില്ല മത്സരമെന്നാണ് വിലയിരുത്തൽ. ബിജെപിയും കോൺഗ്രസും മാറിമാറി ഭരണത്തിലിരുന്ന സംസ്ഥാനമെന്നതാണ് ആർഎസ്എസിന്റെ ചങ്കിടിപ്പ് കൂട്ടുന്നത്. ആകെയുള്ള 200 നിയമ സഭ മണ്ഡലങ്ങളിൽ 163ഉം തൂത്തുവാരിയാണ് കഴിഞ്ഞ തവണ ബിജെപി അധികാരത്തിലേറിയത്. നേരത്തെ 96 സീറ്റുമായി അധികാരത്തിലിരുന്ന കോൺഗ്രസിന് 21 സീറ്റിൽ ഒതുങ്ങി.

ആശങ്ക

ആശങ്ക

കർണ്ണാടകയിലൂടെ ഉയർത്തെഴുന്നേറ്റ കോൺഗ്രസിന്റെ തന്ത്രങ്ങൾ രാജസ്ഥാനിലും പയറ്റിവിജയിക്കുമോയെന്ന ആശങ്ക ബിജെപി,ആർഎസ്എസ് നേതൃത്വങ്ങൾക്കുണ്ട്. മുഖ്യമന്ത്രി വസുന്ധരാ രാജ സിന്ധ്യയുടെ ജനപ്രീതി ഓരോ ദിവസവും ഇടിയുന്നതും നെഞ്ചിടിപ്പ് കൂട്ടുന്നുണ്ട്. വസുന്ധരാ രാജയ്ക്ക് പകരമായി മറ്റൊരു നേതാവിനെ ഉയർത്തിക്കാട്ടാനില്ലെന്നതും ബിജെപിക്ക് വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. ഇത്തവണയും വസുന്ധരാ രാജ സിന്ധ്യ തന്നെയാവും മുഖ്യമന്ത്രി സ്ഥാനാർത്ഥിയെന്ന് ബിജെപി വ്യക്തമാക്കിയിട്ടുണ്ട്.

അടിത്തട്ടാണ് പ്രധാനം

അടിത്തട്ടാണ് പ്രധാനം

സർക്കാരിനെതിരെ ജനരോക്ഷമുണ്ടെങ്കിലും അടിത്തട്ടിലെ ചിട്ടയായ പ്രചാരണങ്ങളിലൂടെ ഇതുമറികടക്കാനാവുമെന്ന പ്രതീക്ഷയിലാണ് ആർഎസ്എസ് നേതൃത്വം. ഉത്തർപ്രദേശിലെ മിന്നുന്ന ജയത്തിൽ നിർണ്ണായക പങ്കുവഹിച്ച ബൻസാലിന് രാജസ്ഥാന്റെ ചുമതല നൽകുന്നതിലൂടെ ഇത് സാധ്യമാകുമെന്നതാണ് ആർഎസ്എസിന്റെ വിലയിരുത്തൽ. ബൻസാൽ രാജസ്ഥാൻ സ്വദേശിയാണെന്നതും അനുകൂല ഘടകമായി വിലയിരുത്തപ്പെടുന്നുണ്ട്.

ഇനി എല്ലായിടത്തും സംഘപരിവാർ

ഇനി എല്ലായിടത്തും സംഘപരിവാർ

നിയമസഭ തിരഞ്ഞെടുപ്പ് അടുത്ത സംസ്ഥാനങ്ങളിലെ പ്രചാരണ ചുമതല ഇനി സംഘപരിവാർ ബന്ധമുള്ള നേതാക്കൾക്ക് കൈമാറാനാണ് ആർഎസ്എസിന്റെ നീക്കം. ഉത്തർപ്രദേശിൽ ബൻസാലിലൂടെ പരീക്ഷിച്ചു വിജയിച്ചത് രാജസ്ഥാനിലും ആവർത്തിക്കുകയാണെങ്കിൽ ബിജെപിയുടെ പ്രചാരണ ചുമതല പൂർണ്ണമായും ആർഎസ്എസിന്റെ കൈകളിലെത്തിയേക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+