കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'നിലവാരമുള്ള സ്പിന്‍ കളിക്കാന്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് കഴിവുകേട്'

  • By Anwar Sadath
Google Oneindia Malayalam News

മുംബൈ: ടി20 ലോകകപ്പില്‍ ന്യൂസിലന്റിനെതിരെ തകര്‍ന്നടിഞ്ഞ ഇന്ത്യന്‍ ടീമിനെതിരെ വിമര്‍ശനവുമായി മുന്‍താരങ്ങള്‍ രംഗത്തെത്തി. പതിവുപോലെ സുനില്‍ ഗവാസ്‌കറാണ് ടീമിന്റെ പിഴവുകള്‍ക്കെതിരെ തുറന്നടിച്ചത്. നിലവാരമുള്ള സ്പിന്‍ ബൗളര്‍മാരെ നേരിടാന്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് കഴിയില്ലെന്ന് ന്യൂസിലെന്റിനെതിരായ തോല്‍വി തെളിയിച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

എതിരാളികളെ കുടുക്കാനായി ഇന്ത്യ സ്പിന്‍ പിച്ച് ഒരുക്കുകയാണെങ്കില്‍ പിച്ചില്‍ കളിക്കാന്‍ ഇന്ത്യ പ്രാപ്തരാകണം. നിലവാരമുള്ള സ്പിന്‍ ബൗളിങ്ങിനെ കളിക്കാന്‍ തങ്ങള്‍ക്ക് കഴിയുന്നില്ലെന്നകാര്യം ഇന്ത്യന്‍താരങ്ങള്‍ അംഗീകരിക്കേണ്ടതാണ്. ഇത്തരം പിച്ചുകളില്‍ എതിരാളികള്‍ ജയിക്കുമ്പോള്‍ അവര്‍ക്ക് അതേക്കുറിച്ച് ആശങ്കയില്ലെന്നും അദ്ദേഹം പറഞ്ഞു.

gavaskar

ന്യൂസിലന്റിനെതിരായ മത്സരം തോറ്റതോടെ ഇന്ത്യയ്ക്ക് പാക്കിസ്ഥാനെതിരായ കളി നിര്‍ണായകമായിരിക്കുകയാണ്. ആദ്യ മത്സരം തോറ്റ ഇന്ത്യ പാക്കിസ്ഥാനോടും തോല്‍ക്കുകയാണെങ്കില്‍ ടൂര്‍ണമെന്റില്‍ നിന്നും പുറത്തേക്കുള്ള വഴിതുറക്കും. ജയിക്കാവുന്ന കളി തോറ്റതോടെ രണ്ടാം മത്സരത്തില്‍ ഇന്ത്യ സമ്മര്‍ദ്ദം ചോദിച്ചുവാങ്ങിയിരിക്കുകയാണെന്നും ഗവാസ്‌കര്‍ വ്യക്തമാക്കി.

അമിത ആത്മവിശ്വാസത്തോടെയാണ് ഇന്ത്യ ന്യൂസിലന്റിനെതിരെ കളിക്കാനിറങ്ങിയത്. മൂന്നു സ്പിന്നര്‍മാരുമായി ഇറങ്ങിയ ന്യൂസിലന്റിന്റെ തീരുമാനത്തെ അദ്ദേഹം പുകഴ്ത്തുകയും ചെയ്തു. ഓസ്‌ട്രേലിയ, പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, ന്യൂസിലന്റ് ടീമുകളാണ് ഇന്ത്യയുടെ ഗ്രൂപ്പില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ആദ്യമത്സരത്തിലെ തോല്‍വി ഇന്ത്യയുടെ സെമി സാധ്യതകളെ കാര്യമായി ബാധിക്കുമെന്നുറപ്പാണ്.

English summary
Sunil Gavaskar says We need to accept that India have struggled against quality spin bowling
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X