കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രണ്ടും കല്‍പ്പിച്ച് സുനില്‍ ജക്കര്‍, നോട്ടീസിന് മറുപടിയില്ല, പുറത്താക്കുമെന്ന സൂചനകളുമായി കോണ്‍ഗ്രസ്

Google Oneindia Malayalam News

ദില്ലി: സുനില്‍ ജക്കര്‍ കോണ്‍ഗ്രസിന് പുറത്തേക്കെന്ന് സൂചന. നേതാക്കള്‍ക്കെതിരായ കടുത്ത പരാമര്‍ശത്തില്‍ അദ്ദേഹത്തിന് ഹൈക്കമാന്‍ഡ് നേരത്തെ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ഈ നോട്ടീസിന് അദ്ദേഹം മറുപടി നല്‍കിയില്ല. നടപടിയെടുക്കാതിരിക്കാന്‍ കാരണങ്ങളുണ്ടെങ്കില്‍ അറിയിക്കാനാണ് ജക്കറിനോട് കോണ്‍ഗ്രസ് അച്ചടക്ക സമിതി നിര്‍ദേശിച്ചത്. തിങ്കളാഴ്ച്ചയായിരുന്നു മറുപടി നല്‍കേണ്ട അവസാന തിയതി. അതേസമയം സംസ്ഥാനത്തെ ഹിന്ദു മുഖമായ ജക്കറിനെ പുറത്താക്കുന്നത് തെറ്റായ സന്ദേശം നല്‍കുമോ എന്ന ഭയമാണ് ഹൈക്കമാന്‍ഡിന് ഉള്ളത്. എന്നാല്‍ അദ്ദേഹത്തിനെതിരെ നടപടിയെടുക്കാതെ മറ്റ് വഴികള്‍ നേതൃത്വത്തിന് മുന്നിലിലില്ല.

രാഷ്ട്രീയത്തില്‍ പ്രവേശിച്ചപ്പോള്‍ മമ്മൂട്ടി ഉപദേശിച്ചു, വെളിപ്പെടുത്തി രമേശ് പിഷാരടിരാഷ്ട്രീയത്തില്‍ പ്രവേശിച്ചപ്പോള്‍ മമ്മൂട്ടി ഉപദേശിച്ചു, വെളിപ്പെടുത്തി രമേശ് പിഷാരടി

1

ഏകെ ആന്റണി അടക്കമുള്ളവര്‍ അടങ്ങുന്ന അച്ചടക്കസമിതിയാണിത്. കെവി തോമസ് മറുപടി നല്‍കിയ സാഹചര്യത്തില്‍ അദ്ദേഹത്തിനെതിരെയുള്ള നടപടി ചിലപ്പോള്‍ വേണ്ടെന്ന് വെച്ചേക്കാം. എന്നാല്‍ ജക്കര്‍ മറുപടി പോലും നല്‍കാതിരുന്നത് ഗുരുതര അച്ചടക്കലംഘനമായിട്ടാണ് നേതൃത്വം കാണുന്നത്. അദ്ദേഹത്തിനെതിരെ വ്യാപക പരാതികള്‍ സംസ്ഥാനത്ത് നിന്ന് ഉയര്‍ന്നിരുന്നു. നേതാക്കളെല്ലാം ജക്കറിനെതിരെ പരാതി പറഞ്ഞിരുന്നു. ചരണ്‍ജിത്ത് സിംഗ് ചന്നിയെ വ്യക്തിപരമായും അദ്ദേഹം അധിക്ഷേപിച്ചിരുന്നു. എന്നാല്‍ ഇതെല്ലാം അദ്ദേഹം നിഷേധിച്ചിരുന്നു. അഴിമതിക്കാരനായ ചന്നിയെ മുഖ്യമന്ത്രിയാക്കിയത് ഹൈക്കമാന്‍ഡാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

സംസ്ഥാന കോണ്‍ഗ്രസില്‍ വിഭാഗീയ കടുത്ത വരുന്ന സമയം കൂടിയാണിത്. മുന്‍ സംസ്ഥാന അധ്യക്ഷന്‍ നവജ്യോത് സിംഗ്‌സിദ്ദു കഴിഞ്ഞ ദിവസം ജക്കറിനെ കണ്ടിരുന്നു. പുതിയ സംസ്ഥാന സമിതിയുടെ ആദ്യത്തെ പരിപാടികളില്‍ അദ്ദേഹം പങ്കെടുത്തില്ല. സംസ്ഥാന അധ്യക്ഷന്‍ അമരീന്ദര്‍ സിംഗ് വാറിംഗിന്റെ സാന്നിധ്യത്തില്‍ അമൃത്സറിലാണ് പരിപാടികള്‍ നടന്നത്. എന്നിട്ടും സിദ്ദു പങ്കെടുത്തില്ല. താന്‍ അച്ചടക്ക സമിതിക്ക് മറുപടിയൊന്നും നല്‍കിയില്ലെന്ന് ജക്കര്‍ പരസ്യമായി പ്രതികരിച്ചിരിക്കുകയാണ്. പഞ്ചാബിന്റെ ചുമതലയുണ്ടായിരുന്ന ഹരീഷ് റാവത്ത് കാരണം കാണിക്കല്‍ നോട്ടീസ് ജക്കറിന് അയക്കാന്‍ ഹൈക്കമാന്‍ഡിനെ അറിയിക്കുകയായിരുന്നു. ഒരാഴ്ച്ചയ്ക്കുള്ളില്‍ മറുപടി നല്‍കാനായിരുന്നു നിര്‍ദേശം.

ജക്കറിനെ പുറത്താക്കണമെന്ന കാര്യത്തില്‍ പഞ്ചാബ് കോണ്‍ഗ്രസില്‍ എതിര്‍പ്പുകളില്ല. ദളിത് വിരുദ്ധ പരാമര്‍ശം വരെ ജക്കര്‍ നടത്തിയെന്നാണ് നേതാക്കള്‍ പറയുന്നത്. ജക്കര്‍ നേരത്തെ ചരണ്‍ജിത്ത് സിംഗ് ചന്നി മോശം മുഖ്യമന്ത്രിയാണെന്നും അഴിമതിക്കാരനാണെന്നും പരസ്യമായി ആരോപിച്ചിരുന്നു. തിരഞ്ഞെടുപ്പ് സമയത്തായിരുന്നു ജക്കര്‍ താനിനി സജീവ രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് പ്രഖ്യാപിച്ചത്. തന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുക പോലും ചെയ്യാതിരുന്നത് സുനില്‍ ജക്കറിനെ കൂടുതല്‍ പ്രേേകാപിപ്പിച്ചിരുന്നു. അതേസമയം സിദ്ദുവും ജക്കറും പുറത്തിറങ്ങുന്നതോടെ പുതിയ നേതാക്കള്‍ കോണ്‍ഗ്രസില്‍ വിവിധ സ്ഥാനങ്ങളിലെത്തും.

പ്രശാന്തിന്റെ വരവിനെ എതിര്‍ത്ത് കോണ്‍ഗ്രസ് ഗ്രൂപ്പുകള്‍, നിര്‍ദേശങ്ങള്‍ അംഗീകരിക്കില്ലപ്രശാന്തിന്റെ വരവിനെ എതിര്‍ത്ത് കോണ്‍ഗ്രസ് ഗ്രൂപ്പുകള്‍, നിര്‍ദേശങ്ങള്‍ അംഗീകരിക്കില്ല

Recommended Video

cmsvideo
വിമാന യാത്രക്കിടെ സ്മൃതി ഇറാനിയെ പൊരിച്ച് കോണ്‍ഗ്രസ് നേതാവ്, വീഡിയോ

English summary
sunil jakhar didn't reply to show cause notice, high command may oust him
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X