
ചന്നിയെ വിമര്‍ശിച്ച മുന്‍ അധ്യക്ഷന്‍ നോട്ടീസ് : ഏഴ് ദിവസത്തിനുള്ളില്‍ മറുപടി വേണമെന്ന് നിര്‍ദേശം
ചണ്ഡിഗഢ് : പഞ്ചാബ് മുന്‍ മുഖ്യമന്ത്രി ചന്നിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ മുന്‍ പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ സുനില്‍ ജഖ്തറിന് നോട്ടീസ്. കോണ്‍ഗ്രസ് പാര്‍ട്ടി അച്ചടക്ക സമിതിയാണ് മുന്‍ സംസ്ഥാന പാര്‍ട്ടി അധ്യക്ഷന്‍ നോട്ടീസ് അയച്ചിരിക്കുന്നത്. ഏഴ് ദിവസത്തിനുള്ളില്‍ മറുപടി നല്‍കണമെന്നാണ് നിര്‍ദേശം.
ടിവി ചാനലിന് നല്കിയ അഭിമുഖത്തില്‍ സുനില്‍ ജഖ്തര് നടത്തിയ പരാമര്‍ശം വ്യാപകമായ തോതില്‍ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ദലിത് പ്രവര്‍ത്തകര്‍ സുനില്‍ ജഖ്തറിന്റെ കോലം കത്തിക്കുകയും പരസ്യമായി മുദ്രാവാക്യം വിളിക്കുന്ന സാഹചര്യത്തിലേക്കും കാര്യങ്ങള്‍ നീങ്ങിയിരുന്നു. ഇത്തരത്തിലൊരു പരാമര്‍ശം നടത്തിയ സുനില്‍ ജഖ്തറിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്ന് ദലിത് സംഘടനകള്‍ ആവശ്യപ്പെട്ടു. അതേ സമയം തന്റെ പ്രസ്താവന വളച്ചൊടിക്കുകയായിരുന്നുവെന്നും സന്ദര്‍ഭത്തില്‍ നിന്ന് ഒഴിവാക്കിയതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സംസ്ഥാനത്ത് ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട ദലിത് മുഖ്യമന്ത്രിയെന്ന കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനത്തെ ചോദ്യം ചെയ്യുന്ന വീഡിയോ ദൃശ്യങ്ങളാണ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ആരുടെയും പേരെടുത്ത് പറയാതെയായിരുന്നു അധ്യക്ഷന്റെ വിമര്‍ശനം. ഈ പരാമര്‍ശം ദലിത് സമൂഹത്തോടുള്ള വെല്ലുവിളിയാണെന്ന വിമര്‍ശനമാണ് ഉയരുന്നത്. മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മാപ്പു പറയണമെന്ന് ആവശ്യവും ഉയരുന്നുണ്ട്.
സിപിഎം ബിജെപി സഖ്യം കോണ്‍ഗ്രസിനെ നശിപ്പിക്കാന്‍ ശ്രമിക്കുന്നു : ആരോപണവുമായി കോണ്‍ഗ്രസ്
അതേ സമയം പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ചന്നിയെ പ്രഖ്യാപിച്ചതിന് പിന്നാലെ സജീവ രാഷ്ട്രീയം വിടുകയാണെന്ന പരാമര്‍ശവുമായി സുനില്‍ ജാഖര്‍ രംഗത്തെത്തിയിരുന്നു. രാഹുല്‍ ഗാന്ധിയാണ് ചന്നിയെ സിഎം സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. 'മുഖ്യമന്ത്രിയാകാന്‍ കഴിവുള്ള നേതാക്കള്‍ക്ക് ഞങ്ങളുടെ പാര്‍ട്ടിയില്‍ കുറവില്ല. സിദ്ദു സാഹിബും (നവജ്യോത് സിങ് സിദ്ദു) വേദന അനുഭവിച്ചിട്ടുണ്ടാകണം.' അദ്ദേഹം പറഞ്ഞു. സിഖുകാര്‍ മാത്രമാണ് മുഖ്യമന്ത്രിയാകാന്‍ അനുയോജ്യരെന്ന് ഡല്‍ഹിയില്‍ ഇരിക്കുന്ന ഉപദേഷ്ടാക്കാള്‍ പറഞ്ഞത് വേദനിപ്പിച്ചെന്നും ജാഖര്‍ കൂട്ടിച്ചേര്‍ത്തു. ഇന്ത്യ ടുഡേക്ക് നല്കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം പ്രകടമാക്കിയത്.
'ബോളിവുഡ് സുന്ദരിമാർ തോറ്റ് പോകും, എന്തൊരു ലുക്കാണിത്...' മാളവിക മേനോന്റെ വൈറൽ ഫോട്ടോകൾ
അതേ സമയം പഞ്ചാബില്‍ തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം കോണ്‍ഗ്രസ് അധ്യക്ഷനായി മുന്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ അമരീന്ദര്‍ ബ്രാറിനെ നിയമിച്ചു. സംസ്ഥാനത്ത് കോണ്‍ഗ്രസ് നേരിട്ട കനത്ത പരാജയത്തെ തുടര്‍ന്ന് അധ്യക്ഷ സ്ഥാനം ഒഴിയണമെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നവജ്യോത് സിങ് സിദ്ദുവിനോട് ആവശ്യപ്പെട്ടിരുന്നു. മുന്‍ പിസിസി അധ്യക്ഷന്‍ പ്രതാപ് സിംഗ് ഭജ്വയെ കോണ്‍ഗ്രസ് ലെജിസ്ലേച്ചര്‍ പാര്‍ട്ടി നേതാവായും ഹൈക്കമാന്‍ഡ് നിയമിച്ചു.