India
 • search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുനില്‍ ജക്കര്‍ പുറത്തേക്ക്? പുതിയ പ്ലാന്‍ കോണ്‍ഗ്രസിനുള്ള പണി, പിന്തുണയ്ക്കുന്നത് വിമതര്‍

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസ് സുനില്‍ ജക്കറിനെ പുറത്താക്കാനുള്ള കടുത്ത തീരുമാനം എടുത്തിരിക്കുകയാണ്. രണ്ട് വര്‍ഷത്തേക്ക് അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്യാനാണ് അച്ചടക്ക സമിതിയുടെ നിര്‍ദേശം. സോണിയാ ഗാന്ധിയാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. എന്നാല്‍ ജക്കര്‍ ഇതിലൊന്നും കൂസലില്ലാതെ നില്‍ക്കുകയാണ്. എന്ത് വേണമെങ്കിലും നടക്കട്ടെയെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.

പ്രശാന്ത് വരുന്നതിന് മുന്നേ കോണ്‍ഗ്രസില്‍ പ്രമുഖന്റെ രാജി, ഗുജറാത്തില്‍ രാഹുലിന്റെ പ്ലാന്‍ പാളി

കോണ്‍ഗ്രസ് നല്ല കാലം നേരുന്നു എന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ജക്കര്‍ പോകുന്നതോടെ പഞ്ചാബിലെ ഹിന്ദു വോട്ടുകള്‍ ഒന്നായി അകലുമെന്ന ഭയം ഹൈക്കമാന്‍ഡിനുണ്ട്. അത് ദേശീയ തലത്തില്‍ തന്നെ കോണ്‍ഗ്രസിനെ ഹിന്ദുക്കളില്‍ നിന്ന് അകറ്റിയേക്കും. ബിജെപി ജക്കറിനെ സ്വീകരിച്ചാല്‍ കോണ്‍ഗ്രസിന്റെ അന്ത്യം അതോടെ സംഭവിക്കാനും സാധ്യതയുണ്ട്.

1

സുനില്‍ ജക്കര്‍ പാര്‍ട്ടി വിടില്ല എന്നാണ് നേരത്തെ വ്യക്തമാക്കിയത്. എന്നാല്‍ കോണ്‍ഗ്രസ് വേദികളില്‍ ഇനി അദ്ദേഹത്തെ കാണിക്കില്ല. ഗാന്ധി കുടുംബവുമായും ജക്കര്‍ അകന്നിരിക്കുകയാണ്. ഇനി അദ്ദേഹത്തെ സംസ്ഥാന നേതൃത്വത്തിലും കാണില്ല. ഒരു നേതാവുമായും അദ്ദേഹത്തിന് അടുപ്പമില്ല. സിദ്ദുവിനെയും ചരണ്‍ജിത്ത് സിംഗ് ചന്നിയെയും അദ്ദേഹം ഒരുപോലെ ചൊടിപ്പിച്ചു. ഇതൊക്കെ പുറത്തേക്കുള്ള വഴിയൊരുക്കാന്‍ കാരണമായിട്ടുണ്ട്. എന്നാല്‍ കോണ്‍ഗ്രസിലെ വിമതരെ കൂട്ടുപിടിച്ച് നേതൃത്വത്തിനെതിരെയുള്ള പടയൊരുക്കം ജക്കറുടെ മുന്നിലുണ്ട്. ഇപ്പോഴത്തെ നേതൃത്വത്തെ എതിര്‍ക്കുന്നവര്‍ ജക്കറിന് പിന്നില്‍ അണിനിരന്നിട്ടുണ്ട്.

2

ഇതിന് തുടക്കമിട്ടിരിക്കുന്നത് മുന്‍ മന്ത്രി രാജ്കുമാര്‍ വെര്‍ക്കയാണ്. അച്ചടക്ക സമിതി നിര്‍ദേശങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് വെര്‍ക്ക. നേരത്തെ കോണ്‍ഗ്രസില്‍ നിന്ന് സുനില്‍ ജക്കറിനെ പുറത്താക്കണമെന്ന പറഞ്ഞയാളാണ് വെര്‍ക്ക. നിയമസഭാ തിരഞ്ഞെടുപ്പിന്റെ തോല്‍വിക്ക് കാരണം ചരണ്‍ജിത്ത് ചന്നിയാണെന്നായിരുന്നു സുനില്‍ ജക്കര്‍ ആരോപിച്ചത്. പാര്‍ട്ടിക്ക് ചന്നി ബാധ്യതയാണെന്നും അദ്ദേഹം തുറന്നടിച്ചു. താന്‍ ഹിന്ദുവായത് കൊണ്ട് കോണ്‍ഗ്രസ് നേതൃത്വം മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പോലും പരിഗണിച്ചില്ലെന്നും നേരത്തെ സുനില്‍ ജക്കര്‍ ഉന്നയിച്ചിരുന്നു. ഇതെല്ലാം കോണ്‍ഗ്രസിന്റെ ഹിന്ദു ഇമേജിനെ ഇല്ലാതാക്കിയിരിക്കുകയാണ്.

3

ജക്കറിനെ പുറത്താക്കിയാല്‍ ഹിന്ദു കാര്‍ഡ് അദ്ദേഹം പയറ്റി നോക്കാനാണ് സാധ്യത. പഞ്ചാബിന് പുറത്ത് ഈ പ്രചാരണം ഗുണം ചെയ്യും. സുനില്‍ ജക്കര്‍ പരസ്യമായി എന്ത് നീക്കം നടത്തിയാലും അത് കോണ്‍ഗ്രസിന്റെ ഇമേജ് ഇല്ലാതാക്കും. ദളിത് വിരുദ്ധ പരാമര്‍ശം തന്നെ ജക്കര്‍ നടത്തിയത് കോണ്‍ഗ്രസ് നേതൃത്വത്തെ പ്രകോപിപ്പിച്ചിരിക്കകുകയാണ്. കോണ്‍ഗ്രസ് ദുലര്‍ബലമായി നില്‍ക്കുകയാണ് ഈ ഘട്ടത്തില്‍ എന്ത് നടപടിയെടുത്താലും പാര്‍ട്ടിയെ തകര്‍ക്കുമെന്ന് രാജ്കുമാര്‍ വെര്‍ക്ക പറയുന്നു. എല്ലാവരെയും ഒന്നിച്ച് നിര്‍ത്തുകയാണ് കോണ്‍ഗ്രസ് ചെയ്യേണ്ടത്. ജക്കറിന് തെറ്റ് തിരുത്താനുള്ള അവസരം നല്‍കണമെന്നും വെര്‍ക്ക അച്ചടക്ക സമിതിയോട് പറഞ്ഞു.

4

ഒരു വ്യക്തി തെറ്റ് ചെയ്താല്‍ അത് പരിഹരിക്കാനുള്ള അവസരം നല്‍കണം. ഒരു പാര്‍ട്ടി തെറ്റ് ചെയ്താലും ശരിയായ നടപടിയെടുത്ത് അത് തിരത്തുകയാണ് വേണ്ടത്. ഹൈക്കമാന്‍ഡിനെ പാര്‍ട്ടിയെ നിരവധി പേര്‍ ചോദ്യം ചെയ്തിട്ടുണ്ട്. എന്നാല്‍ സുനില്‍ ജക്കറിനെ മാത്രമാണ് ശിക്ഷിക്കുന്നത്. അത് ശരിയായ കാര്യമല്ല. അതുകൊണ്ട് നടപടി പിന്‍വലിക്കണം. ദളിതുകള്‍ക്ക് എതിരായ പരാമര്‍ശത്തില്‍ അദ്ദേഹം ക്ഷമ ചോദിച്ച് കഴിഞ്ഞു. ഗുരു രവിദാസ് ക്ഷേത്രത്തില്‍ പോയി മാപ്പു പറഞ്ഞു. ഇതില്‍ കൂടുതല്‍ എന്താണ് വേണ്ടത്. ദളിതുകളുടെ ആവശ്യങ്ങള്‍ക്കായി മുമ്പ് പലപ്പോഴും നിരവധി കാര്യങ്ങള്‍ ഉന്നയിച്ചിട്ടുണ്ട് ജക്കറെന്ന് വെര്‍ക്ക വ്യക്തമാക്കി.

5

അതേസമയം തന്റെ പരാമര്‍ശം ഒരു പ്രത്യേക വിഭാഗത്തിനുമുള്ള സന്ദേശമല്ലെന്ന് ജക്കര്‍ നേരത്തെ പറഞ്ഞിരുന്നു. കോണ്‍ഗ്രസ് ജക്കറിന് പകരം പുതിയ നേതാക്കളെയാണ് കൊണ്ട് വരാന്‍ ഒരുങ്ങുന്നത്. എന്നാല്‍ വലിയ വെല്ലുവിളി ജക്കറിന് മുന്നിലുണ്ട്. ജക്കര്‍ കോണ്‍ഗ്രസിലെ വിമതരെ ഒന്നിപ്പിച്ചാല്‍ അത് അദ്ദേഹത്തിന് വലിയ കരുത്ത് നല്‍കും. അതിനേക്കാള്‍ വെല്ലുവിളികള്‍ വേറെയുമുണ്ട്. ജക്കറിലൂടെ ഹിന്ദു വോട്ടുകള്‍ പഞ്ചാബില്‍ അടക്കം ശക്തമായി പിടിക്കാന്‍ ബിജെപി ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ദേശീയ തലത്തില്‍ കോണ്‍ഗ്രസിനെ പുറത്താക്കാന്‍ തന്നെ ഈയൊരു പ്രചാരണം കാരണമായേക്കും. ജക്കറിനെ ഉപയോഗിച്ച് കോണ്‍ഗ്രസ് നേതൃത്വത്തെ ശരിക്കും പ്രതിക്കൂട്ടിലാക്കാനാണ് ജക്കറിന്റെ നീക്കം.

cmsvideo
  ജഡ്ജിയെ സ്വാധീനിക്കുന്ന അനൂപിന്റെ ശബ്ദദരേഖ പുറത്ത് | Oneindia Malayalam

  200 സീറ്റില്‍ ഫോക്കസ് ചെയ്യൂ, ബാക്കി ശക്തര്‍ക്ക് നല്‍കൂ, കോണ്‍ഗ്രസിന് തേജസ്വിയുടെ ഉപദേശം ഇങ്ങനെ200 സീറ്റില്‍ ഫോക്കസ് ചെയ്യൂ, ബാക്കി ശക്തര്‍ക്ക് നല്‍കൂ, കോണ്‍ഗ്രസിന് തേജസ്വിയുടെ ഉപദേശം ഇങ്ങനെ

  English summary
  sunil jakhar may opting out of congress but he have some plans and get supports from dissenters
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X