കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സണ്ണി ഡിയോളിനോട് എട്ട് നിലയില്‍ പൊട്ടി... പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജിവെച്ചു!!

Google Oneindia Malayalam News

ചണ്ഡീഗഡ്: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസില്‍ വീണ്ടും രാജി. ഇത്തവണ പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ സുനില്‍ ജക്കറാണ് രാജിവെച്ചത്. വിവിധ സംസ്ഥാന അധ്യക്ഷന്‍മാര്‍ കോണ്‍ഗ്രസിന്റെ തോല്‍വിയെ തുടര്‍ന്ന് രാജിവെച്ചിരുന്നു. സുനില്‍ ജക്കര്‍ ഗുര്‍ദാസ്പൂരില്‍ മത്സരിച്ചിരുന്നുവെങ്കിലും ബിജെപി സ്ഥാനാര്‍ത്ഥി സണ്ണി ഡിയോളിനോട് എട്ടുനിലയില്‍ പൊട്ടിയിരുന്നു.

1

അതേസമയം സ്വന്തം തോല്‍വിയെ തുടര്‍ന്നാണ് രാജിവെച്ചതെന്നാണ് സൂചന. എന്നാല്‍ പഞ്ചാബില്‍ കോണ്‍ഗ്രസ് ഭേദപ്പെട്ട പ്രകടനമാണ് കാഴ്ച്ചവെച്ചത്. കേരളം കഴിഞ്ഞാല്‍ ഏറ്റവും മികച്ച പ്രകടനം കോണ്‍ഗ്രസ് കാഴ്ച്ചവെച്ചും പഞ്ചാബില്‍ നിന്നാണ്. സംസ്ഥാനത്തെ 13 സീറ്റില്‍ എട്ടെണ്ണത്തില്‍ വിജയം നേടാന്‍ കോണ്‍ഗ്രസിന് സാധിച്ചിരുന്നു. എന്നാല്‍ മികച്ച പ്രകടനത്തിലും തന്റെ പരാജയം വല്ലാതെ ഞെട്ടിച്ചുവെന്നാണ് ജക്കര്‍ പാര്‍ട്ടിക്കുള്ളില്‍ പറഞ്ഞിരിക്കുന്നത്.

നേരത്തെ ഗുര്‍ദാസ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ബിജെപിയില്‍ നിന്ന് ഈ സീറ്റ് കോണ്‍ഗ്രസ് പിടിച്ചെടുത്തിരുന്നു. വിനോദ് ഖന്ന മരിച്ചതിനെ തുടര്‍ന്നായിരുന്നു ഈ സീറ്റില്‍ ഉപതിരഞ്ഞെടുപ്പ് നടന്നത്. അന്ന് സുനില്‍ ജക്കര്‍ മികച്ച വിജയം നേടിയിരുന്നു. എല്ലാവരും എന്നെ മികച്ച രീതിയില്‍ പിന്തുണച്ചു. എന്നാല്‍ സീറ്റ് നിലനിര്‍ത്താന്‍ എനിക്കായില്ല. ഇതിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെക്കുകയാണെന്നും സുനില്‍ ജക്കര്‍ പറഞ്ഞു.

നേരത്തെ സണ്ണി ഡിയോളിന്റെ പിതാവ് ധര്‍മേന്ദ്ര സുനില്‍ ജക്കറിനെതിരെയാണ് മകന്‍ മത്സരിക്കുന്നതെന്ന് താന്‍ അറിഞ്ഞിരുന്നുവെങ്കില്‍ അതിന് താന്‍ മകനെ അനുവദിക്കില്ലായിരുന്നുവെന്ന് പറഞ്ഞിരുന്നു. സുനില്‍ ജക്കറിന്റെ പിതാവ് ബല്‍റാം ജക്കര്‍ തനിക്ക് സഹോദരനെ പോലെയാണെന്നും ധര്‍മേന്ദ്ര വ്യക്തമാക്കിയിരുന്നു. ജാര്‍ഖണ്ഡ്, ഒഡീഷ, അസം, മധ്യപ്രദേശ് എന്നീ സംസ്ഥാന സമിതി അധ്യക്ഷന്‍മാരും തോല്‍വിയില്‍ രാജിവെച്ചിരുന്നു.

അല്‍പേഷ് താക്കൂര്‍ ബിജെപിയിലേക്ക്.... ഗുജറാത്തില്‍ ഓര്‍ക്കാപ്പുറത്ത് അടിയേറ്റ് കോണ്‍ഗ്രസ്!!അല്‍പേഷ് താക്കൂര്‍ ബിജെപിയിലേക്ക്.... ഗുജറാത്തില്‍ ഓര്‍ക്കാപ്പുറത്ത് അടിയേറ്റ് കോണ്‍ഗ്രസ്!!

English summary
sunil jakkar resigns from punjab congress chief post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X