ക്യാപ്റ്റന് ശേഷം മുഖ്യമന്ത്രിയായി പരിഗണിച്ചവരിൽ പരിഗണന കുറവ് ലഭിച്ചത് ചന്നിക്കും സിദ്ദുവിനും; സുനിൽ ജാക്കർ
ദില്ലി; ക്യാപ്റ്റന്‍ അമീരന്ദര്‍ സിങ് പുറത്തായതോടെ പഞ്ചാബില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചവരില്‍ ഏറ്റവും കുറവ് പിന്തുണ ലഭിച്ചവരാണ് നിലവിലെ മുഖ്യമന്ത്രി ചരൺ ജിത്ത് സിംഗ് ചന്നിയും പാർട്ടി അധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ദുവുമെന്ന് മുതിർന്ന നേതാവ് സുനിൽ ജാക്കർ. മുഖ്യമന്ത്രി സ്ഥാനാർത്ഥിത്വം സംബന്ധിച്ച് പാർട്ടിയിൽ തർക്കം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ജാക്കറിന്റെ വെളിപ്പെടുത്തൽ.

തിരഞ്ഞെടുപ്പ് പ്രചരണ പരിപാടിയ്ക്കിടെയാണ് ജാക്കറിന്റെ പ്രതികരണം. മുൻ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ് കഴിഞ്ഞ വർഷം രാജിവച്ചതിന് പിന്നാലെ പാർട്ടിയുടെ 79 എം എൽ എമാരോടും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പേരുകൾ നിർദ്ദേശിക്കാൻ ഹൈക്കമാന്റ് ആവശ്യപ്പെട്ടിരുന്നു. എന്നെ 42 എം എൽ എമാരും സുഖ്ജീന്ദർ രൺധാവയ്ക്ക് 16 വോട്ടും പ്രണീത് കൗറിനെ 12 എം എൽ എമാരും പിന്തുണച്ചു. നവജ്യോത് സിദ്ദുവിനും ചരൺജിത് സിംഗ് ചന്നിയ്ക്കും യഥാക്രമം ആറും രണ്ടും എം എൽ എമാരുടെ പിന്തുണ മത്രമാണ് ലഭിച്ചത്, സുനിൽ ജാക്കർ പറഞ്ഞു.

മുഖ്യമന്ത്രി സ്ഥാനം നിഷേധിക്കപ്പെട്ടെങ്കിൽ മിക്ക എം എൽ എമാരും തന്നെ വിശ്വസിച്ചതിൽ തനിക്ക് അതിയായ സന്തോഷമുണ്ട്. ഏറ്റവും കൂടുതൽ വോട്ട് കിട്ടിയിട്ടും ഉപമുഖ്യമന്ത്രി സ്ഥാനം മാത്രം വാഗ്‌ദാനം ചെയ്‌തതിൽ മാത്രമാണ് തന്റെ നീരസം, അദ്ദേഹം വ്യക്തമാക്കി. ക്യാപ്റ്റന് ശേഷം ചരൺ ജിത്ത് സിംഗ് ചന്നിയെ മുഖ്യമന്ത്രിയാക്കാനുള്ള കോൺഗ്രസ് നേതൃത്വത്തിന്റെ തിരുമാനത്തിനെതിരെ പാർട്ടിയിൽ വലിയ അതൃപ്തികളായിരുന്നു ഉയർന്നത്.

അതേസമയം തർക്കം നിലനിൽക്കുന്ന സാഹചര്യത്തിൽ പഞ്ചാബിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ കണ്ടെത്താൻ അഭിപ്രായ സർവ്വേ നടത്താൻ ഒരുങ്ങുകയാണ് കോൺഗ്രസ് ഹൈക്കമാൻറ് . നിലവിലെ മുഖ്യമന്ത്രി കൂടിയായ ചരൺ ജിത്ത് സിംഗ് ചന്നി, പി സി സി അധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ദു എന്നിവരുടെ പേരുകളാണ് സർവ്വേയിൽ ഉള്ളത്. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ നേരത്തെ പ്രഖ്യാപിക്കാതെ തെരഞ്ഞെടുപ്പിനെ നേരിടണമോ എന്നതാണ് മറ്റൊരു ഓപ്ഷനായി സർവ്വേയിൽ നൽകിയിരിക്കുന്നത്.

അടുത്ത നിയമസഭ തിരഞ്ഞെടുപ്പിലും ദളിത് നേതാവ് കൂടിയായ ചന്നിയെ തന്നെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കണമെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം. പഞ്ചാബ് ജനസംഖ്യയുടെ 40 ശതമാനം ദളിത് വിഭാഗമാണ്. ഈ സാഹചര്യത്തിൽ ഇപ്പോൾ ചന്നിയെ മാറ്റി നിർത്തിയാൽ അത് തിരിച്ചടിയാകുമോയെന്ന ആശങ്കയാണ് നേതാക്കൾ പങ്കുവെയ്ക്കുന്നത്. അതേസമയം ചന്നിയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കിയാൽ അത് ജാട്ട് സമുദായത്തിനിടയിൽ അതൃപ്തിക്ക് കാരണമായേക്കുമെന്ന ആശങ്കയും ഉണ്ട്. നേരത്തേ ജാട്ട് വിഭാഗത്തിൽ നിന്നുള്ള സുഖ്ജിന്ദർ റാൺധ്വയെ മുഖ്യമന്ത്രിയാക്കത്തതിൽ സമുദായങ്ങൾക്കിടയിൽ കടുത്ത അമർഷത്തിന് കാരണമായിരുന്നു. സുനിൽ ജാഖറിനെ പരിഗണിച്ചില്ലേങ്കിൽ 38 ശതമാനം വരുന്ന ഹിന്ദുക്കൾക്കിടയിലും നീരസത്തിന് കാരണമായേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

അതേസമയം ചന്നിയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കിയാൽ പി സി സി അധ്യക്ഷൻ കൂടിയായ നവജ്യോത് സിംഗ് സിദ്ദു ഇടയും. രാഹുൽ ഗാന്ധിയുടേയും പ്രിയങ്കയുടേയും പിന്തുണ ഉള്ള നേതാവാണ് സിദ്ദു. സിദ്ദുവിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചാൽ സിഖ് വോട്ട് മാത്രമല്ല ഹിന്ദു വോട്ടുകളും നേടിയെടുക്കാൻ സാധിക്കുമെന്നാണ് കോൺഗ്രസ് പ്രതീക്ഷ. അങ്ങനെയെങ്കിൽ ചന്നിയെ പിന്നീട് പി സി സി അധ്യക്ഷനാക്കാമെന്ന നിർദ്ദേശവും നേതൃത്വവും മുന്നോട്ട് വെച്ചേക്കും.
'ടൂ ഹോട്ട്'..മാലി ദ്വീപിൽ അവധി ആഘോഷിച്ച് മാളവിക മോഹനൻ..ഫോട്ടോകൾ വൻ വൈറൽ












Click it and Unblock the Notifications