കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിഎഎയെ വേണോ എന്ന് ജനങ്ങള്‍ തീരുമാനിക്കട്ടെയെന്ന് ജൂഹി ചൗള... ശരിക്കും ദുരന്തമെന്ന് സുനില്‍ ഷെട്ടി!!

Google Oneindia Malayalam News

ദില്ലി: പൗരത്വ നിയമത്തില്‍ ബോളിവുഡില്‍ നിന്ന് പ്രതിഷേധം സ്വരം ഉയരുന്നതിനിടെ പ്രതികരിച്ച് ജൂഹി ചൗളയും സുനില്‍ ഷെട്ടിയും. ഒരു അഭിനേതാവെന്ന നിലയില്‍ ഇത്തരം സംഭവങ്ങളെ കുറിച്ച് ചോദ്യങ്ങള്‍ ഉന്നയിക്കുന്നത് ഒട്ടും ശരിയല്ല. കാരണം എന്താണ് നടക്കുന്നത് എന്നതിനെ കുറിച്ച് കൃത്യമായി അറിഞ്ഞാല്‍ മാത്രമേ പ്രതികരിക്കാന്‍ സാധിക്കൂ. അതിന് കുറച്ച് സമയം നല്‍കേണ്ടി വരും. സിനിമയെ കുറിച്ചായിരിക്കും എപ്പോഴും അഭിനേതാക്കള്‍ ചിന്തിക്കുക. ഇക്കാര്യങ്ങളെ കുറിച്ച അറിഞ്ഞിട്ടുണ്ടാവില്ല. എങ്ങനെയാണ് അപ്പോള്‍ പ്രതികരിക്കുകയെന്നും ജൂഹി ചൗള പറഞ്ഞു.

1

ജനങ്ങളെ എന്‍ആര്‍സിയോ പൗരത്വ നിയമമാണോ വേണ്ടതെന്ന് ജനങ്ങള്‍ മനസ്സിലാക്കട്ടെ. എന്തിനാണ് ഇക്കാര്യത്തെ കുറിച്ച് ഇത്രയധികം സംസാരിക്കുന്നത്. ജനങ്ങള്‍ ഒന്നിക്കുന്നതിനേക്കാള്‍ കൂടുതല്‍ വിഭജിക്കുന്നതിനെ കുറിച്ചാണ് പറയുന്നത്. ഇത് വളരെ ദു:ഖകരമായ കാര്യമാണ്. എല്ലാവരും സര്‍ക്കാര്‍ എന്താണ് ചെയ്യുന്നതെന്നാണ് ചോദിക്കുന്നത്. എന്തുകൊണ്ടാണ് ഇത് ചെയ്യുന്നതെന്നും ചോദിക്കുന്നു. എന്നാല്‍ നിങ്ങള്‍ വിരല്‍ ചൂണ്ടുകയാണെങ്കില്‍ മൂന്ന് വിരലുകള്‍ നിങ്ങള്‍ക്കെതിരെയായിരിക്കും. ശാന്തനായിരിക്കൂ, സാഹചര്യം മനസ്സിലാക്കൂ, ഇങ്ങനെയായിരുന്നു ജൂഹി ചൗളയുടെ മറുപടി.

ജെഎന്‍യുവിലെ അക്രമത്തെ നടന്‍ സുനില്‍ ഷെട്ടി ദുരന്തമെന്നാണ് വിശേഷിപ്പിച്ചത്. മുസ്ലീം, ഹിന്ദു, സിഖ്, ബിജെപി, കോണ്‍ഗ്രസ്, ശിവസേന, എന്‍സിപി അങ്ങനെ ആരുമായി കൊള്ളട്ടെ, അവര്‍ക്കാര്‍ക്കും വിദ്യാലയമെന്ന ദേവാലയത്തില്‍ കയറി വിദ്യാര്‍ത്ഥികളെ ആക്രമിക്കാനുള്ള അവകാശമില്ലെന്ന് അദ്ദേഹം പറഞ്ഞു. മുഖംമൂടി ധരിച്ച് അക്രമിക്കാനെത്തിയവരാണോ പുരുഷന്‍മാര്‍. നിങ്ങള്‍ ശരിക്കും പുരുഷനാണെങ്കില്‍ ധൈര്യത്തോടെ മുഖംമൂടി ഇല്ലാതെ വന്നേനെ എന്നും അദ്ദേഹം പറഞ്ഞു.

Recommended Video

cmsvideo
Deepika Padukone visits JNU to show solidarity with students | Oneindia Malayalam

അതേസമയം ഈ ആക്രമണത്തില്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടി ഉള്ളതായി അറിയില്ല. ഏത് പാര്‍ട്ടി ചെയ്താലും അത് ശരിയല്ല. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഞാന്‍ കടുത്ത ദേഷ്യത്തിലാണ്. ഞാന്‍ വിയറ്റ്‌നാമില്‍ പോയപ്പോള്‍ അവിടെയുള്ളവര്‍ പറഞ്ഞത്, നിങ്ങളുടെ രാജ്യം നരകതുല്യമായ അവസ്ഥയിലാണ് ഉള്ളതെന്നാണ്. ഒരു വശത്ത് നമ്മള്‍ സൂപ്പര്‍ പവറാണെന്ന് പറയുന്നു. ജനാധിപത്യ രാജ്യമാണെന്നും അവകാശപ്പെട്ടു. എങ്കില്‍ ഇത്തരം തെറ്റായ സന്ദേശങ്ങള്‍ എന്തിനാണ് നമ്മള്‍ നല്‍കുന്നതെന്നും സുനില്‍ ഷെട്ടി ചോദിച്ചു.

പൗരത്വ നിയമത്തിനെതിരെ ഒറ്റയ്ക്ക് പോരാടാന്‍ അറിയാം, പ്രതിപക്ഷ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് മമത!!പൗരത്വ നിയമത്തിനെതിരെ ഒറ്റയ്ക്ക് പോരാടാന്‍ അറിയാം, പ്രതിപക്ഷ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് മമത!!

English summary
sunil shetty juhi chawla comment on violence in india
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X