കെജ്രിവാളിന്റെ വീട്ടിൽ ഇന്ന് ഇരട്ടി മധുരം, വിജയ ദിനത്തോടൊപ്പം ഭാര്യയുടെ ജന്മദിനവും
ദില്ലി: രാജ്യതലസ്ഥാനത്ത് ഹാട്രിക് വിജയം നേടിയിരിക്കുകയാണ് ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്രിവാൾ. കെജ്രിവാളിന് ഇത് വിജയദിനമാണെങ്കിൽ ഭാര്യ സുനിത കെജ്രിവാളിന് ഇന്ന് ജന്മദിനമാണ്. കെജ്രിവാളിന്റെ മിന്നും വിജയവും സുനിതയുടെ പിറന്നാൾ ദിനവും ഒന്നിച്ചെത്തിയതോടെ ഇരട്ടി മധുരമാണ് ദില്ലിയിലെ കെജ്രിവാളിന്റെ വസതിയിൽ.
പാർട്ടി പ്രവർത്തകരോടൊപ്പം കേക്ക് മുറിച്ച് ഇരുവരും സന്തോഷ നിമിഷങ്ങൾ പങ്കുവെച്ചു. സുനിതയ്ക്കുള്ള ജന്മദിന സമ്മാനമായി മാറി കെജ്രിവാളിന്റെ വിജയം. നിരവധി പേരാണ് സമൂഹമാധ്യമങ്ങളിലൂടെ സുനിതാ കെജ്രിവാളിന് ജന്മദിന ആശംസകൾ അറിയിച്ചത്. ഒപ്പം ഭർത്താവിന്റെ വിജയത്തിൽ അഭിനന്ദനവും.

ജന്മദിനം ആഘോഷിക്കാൻ ഏറ്റവും അനുയോജ്യമായ ദിനം. ഇന്നത്തെ ദിവസം അദ്ദേഹത്തിന്‌റേതാണ് , അദ്ദേഹത്തിന്റെ ശക്തി നിങ്ങളും എന്നാണ് ട്വിറ്ററിലെ ചില ആശംസാ സന്ദേശങ്ങൾ. ദില്ലിയുടെ വികസനത്തിനായി കെജ്രിവാൾ നടപ്പിലാക്കിയ പദ്ധതികൾ ജനങ്ങൾ ഏറ്റെടുത്തു എന്നതിന്റെ തെളിവാണ് അദ്ദേഹത്തിന്റെ വിജയം. 70 അംഗ നിയമസഭയിൽ 60ൽ അധികം സീറ്റുകൾ നേടിയാണ് കെജ്രിവാൾ ഭരണത്തുടർച്ച ഉറപ്പിച്ചത്.
ഇന്ത്യൻ റവന്യൂ സർവ്വീസ് ഉദ്യോഗസ്ഥയാണ് സുനിത കെജ്രിവാൾ. ആം ആദ്മിയുടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിലും സജീവ സാന്നിധ്യമായിരുന്നു സുനിതാ കെജ്രിവാൾ. ബിജെപി കെജ്രിവാളിനെതിരെ ഉയർത്തുന്ന ആരോപണങ്ങളിൽ സുനിത ശക്തമായ പ്രതികരണം നടത്താറുണ്ട്.
Recommended Video
Today is also Arvind Kejriwal's wife Sunita's birthday. https://t.co/ZmsCA2KuiS
— ANI (@ANI) February 11, 2020












Click it and Unblock the Notifications