സുൻജ് വാന്‍ ഭീകരാക്രമണം: ഈ വിപത്തിന് പാകിസ്താന്‍ വില നല്‍കേണ്ടിവരുമെന്ന് നിർമലാ സീതാരാമൻ

  • Written By:
Subscribe to Oneindia Malayalam

ശ്രീനഗര്‍: സുന്‍ജ് വാന്‍ ആക്രമണത്തില്‍ പാകിസ്താന് മുന്നറിയിപ്പുമായി പ്രതിരോധ മന്ത്രി. പാകിസ്താൻ‍ ഈ വിപത്തിന് വില നൽകേണ്ടിവരുമെന്നാണ് ഇന്ത്യൻ പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്‍ നൽകിയിട്ടുള്ള താക്കീത്. തിങ്കളാഴ്ച ജമ്മു കശ്മീരിലെത്തി ഭീകരാക്രമണത്തിൽ‍ പരിക്കേറ്റവരെ സന്ദര്‍ശിച്ച ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു നിര്‍മലാ സീതാരാമന്റെ പ്രതികരണം.

കുരീപ്പുഴയ്ക്കെതിരെ കൊലവിളി; മർദ്ദനമല്ല, അതിനപ്പുറം ചെയ്യുമെന്ന് സംഘപരിവാർ ഭീഷണി!

സുൻജ് വാൻ, കരണ്‍ നഗർ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത് പാക് ഭീകരസംഘടന ജെയ്ഷെ മുഹമ്മദ് ആണെന്നും മന്ത്രി ആരോപിക്കുന്നു. സുൻജ് വാന്‍ സൈനിക ക്യാമ്പ് ആക്രമിച്ചതിന് പിന്നിൽ അതിർത്തി കടന്നെത്തിയവരാണെന്നും ഈ വിപത്തിന് പാകിസ്താൻ വില നൽകേണ്ടിവരുമെന്നുമാണ് നിര്‍മല സീതാരാമൻ‍ വ്യക്തമാക്കിയത്. ജമ്മു കശ്മീരിലെത്തിയ നിർമലാ സീതാരാമൻ മുഖ്യമന്ത്രി മെഹബൂബാ മുഫ്തിയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. സുൻജ് വാന്‍ സൈനിക ക്യാമ്പ് ആക്രമിച്ച ജെയ്ഷെ മുഹമ്മദ് ഭീകരർക്ക് പ്രദേശവാസികളിൽ നിന്ന് പിന്തുണ ലഭിച്ചിരിക്കാനുള്ള സാധ്യതയുണ്ടെന്നും പ്രതിരോധ മന്ത്രി ചൂണ്ടിക്കാണിച്ചിരുന്നു.

 പ്രദേശവാസികളുടെ പിന്തുണ

പ്രദേശവാസികളുടെ പിന്തുണ


പാകിസ്താനിൽ നിന്നുള്ള മസൂദ് അസറിന്റെ കീഴിലുള്ള ജെയ്ഷെ മുഹമ്മദ് ഭീകരര്‍ക്ക് പ്രദേശവാസികളിൽ നിന്ന് ആക്രമണം നടത്തുന്നതിനുള്ള പിന്തുണ ലഭിച്ചിരിക്കാനുള്ള സാധ്യതയുണ്ടെന്നാണ് നിർമല സീതാരാമന്‍ ചൂണ്ടിക്കാണിക്കുന്നത്. അതിർത്തിക്കപ്പുറത്തുനിന്നുള്ള ഭീകരരുടെ നിയന്ത്രണത്തിലാണ് ഇവർ‍ പ്രവര്‍ത്തിച്ചിരുന്നതെന്നാണ് കരുതുന്നതെന്നും മന്ത്രി ചൂണ്ടിക്കാണിക്കുന്നു.

 പാകിസ്താൻ വില നല്‍കേണ്ടിവരും

പാകിസ്താൻ വില നല്‍കേണ്ടിവരും

സുൻജ് വാന്‍ സൈനിക ക്യാമ്പ് ആക്രമിച്ചതിന് പിന്നിൽ അതിർത്തി കടന്നെത്തിയവരാണെന്നും ഈ വിപത്തിന് പാകിസ്താൻ വില നൽകേണ്ടിവരുമെന്നുമാണ് നിര്‍മല സീതാരാമൻ‍ വ്യക്തമാക്കിയത്. സുന്‍ജ് വാന്‍ ആക്രമണത്തിന് പിന്നാലെ തിങ്കളാഴ്ച കരൺ നഗറിലെ സൈനിക ക്യാമ്പിലുണ്ടായ ഭീകരാക്രണത്തിന്റെയും ഉത്തരവാദിത്തം ഏറ്റെടുത്ത് പാക് ഭീകരസംഘടന ലഷ്കര്‍ ഇ ത്വയ്ബ രംഗത്തത്തിയിരുന്നു. ജെയ്ഷെ മുഹമ്മദിനെ പിന്തുണയ്ക്കുന്നതിന് പാകിസ്താന്‍ വില നല്‍കേണ്ടിവരുമെന്നും ഇത് തെളിയിക്കുന്നതിനുള്ള തെളിവുകള്‍ സമർപ്പിക്കുമെന്നും നിർമലാ സീതാരാമൻ വ്യക്താക്കി. സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടൽ നടന്ന സ്ഥലം പരിശോധിച്ച ദേശീയ അന്വേഷണ ഏജന്‍സി. തിങ്കളാഴ്ച പുലർച്ചെയാണ് സിആർപിഎഫ് ക്യാമ്പില്‍ രണ്ട് ഭീകരരെ കണ്ടെത്തിയത്. 23 ബറ്റാലിയന്‍ ക്യാമ്പിലുണ്ടായ ആക്രമണത്തിൽ ഒരു ജവാന്‍‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.

 സുൻജ് വാനിൽ ആറ് മരണം

സുൻജ് വാനിൽ ആറ് മരണം

ശനിയാഴ്ച സുൻജ് വാൻ സൈനിക ക്യാമ്പിലുണ്ടായ ഭീകരാക്രമണത്തില്‍ അഞ്ച് സൈനികരും ഒരു സാധാരണക്കാരനും ഉൾപ്പെടെ ആറ് പേരാണ് കൊല്ലപ്പെട്ടത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ പത്തോളം പേർ‍ക്ക് പരിക്കേൽക്കുകയും ചെയ്കിരുന്നു. സൈനിക വേഷം ധരിച്ച് സൈനിക ക്യാമ്പിനുള്ളിലെത്തിയ മൂന്ന് ജെയ്ഷെ മുഹമ്മദ് ഭീകരരാണ് ആക്രമണത്തിന് പിന്നിൽ‍ പ്രവർത്തിച്ചത്. മൂന്ന് ഭീകരരെയയും പിന്നീട് നടത്തിയ ഓപ്പറേഷനിൽ വധിക്കുകയും ചെയ്തിരുന്നു. തുടർച്ചയായി ആക്രമണങ്ങൾ‍ ഉണ്ടാകുന്നതോടെ ജമ്മുകശ്മീരിൽ ജാഗ്രതാ നിർദേശം നല്‍കുകയും സുരക്ഷ ഉയര്‍ത്തുകയും ചെയ്തിട്ടുണ്ട്.

 വെറും ആരോപണങ്ങളെന്ന്

വെറും ആരോപണങ്ങളെന്ന്

പൂർ‍ണ ആയുധ ധാരികളായെത്തിയ ജെയ്ഷെ മുഹമ്മദ് ഭീകരരാണ് ആക്രമണം നടത്തിയതെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു. എന്നാല്‍ അന്വേഷണം നടത്താതെയാണ് ഇന്ത്യ ആരോപണമുന്നയിച്ചിട്ടുള്ളതെന്നാണ് പാകിസ്താൻ ഉന്നയിച്ചിട്ടുള്ള മറുവാദം. ഇന്ത്യന്‍ അധികൃതർ പാകിസ്താനെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നത് ഇത്തരത്തിലാണെന്നും സംഭവത്തെക്കുറിച്ച് ശരിയായ രീതിയിൽ അന്വേഷണം നടത്താതെയാണ് ആരോപണം ഉന്നയിയിച്ചിട്ടുള്ളതെന്നും പാക് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. സൈന്യം വധിച്ച ഭീകരരിൽ‍ നിന്ന് ജെയ്ഷെ മുഹമ്മദിന്റെ പതാകയും ആയുധങ്ങളും കണ്ടെടുക്കുകയും ചെയ്തിരുന്നു.

 പാകിസ്താന്റേത് വ്യാജ വാദം!

പാകിസ്താന്റേത് വ്യാജ വാദം!

ജമ്മു കശ്മീരിൽ ഇന്ത്യ നടത്തുന്ന അതിക്രമങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കുന്നതിന് വേണ്ടിയാണ് തങ്ങള്‍ക്കെതിരെ ഇന്ത്യ ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നാണ് പാകിസ്താന്റെ ആരോപണം. നിയന്ത്രണ രേഖയിൽ ഏതെങ്കിലും തരത്തിൽ ഇന്ത്യൻ സൈന്യം തിരിച്ചടി നൽകാനുള്ള ഇന്ത്യൻ സൈന്യത്തിന്റെ നീക്കത്തിനും പാക് വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകുന്നു. ജമ്മു കശ്മീരിലെ ജനങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടത്തിന് എല്ലാത്തരത്തിലുള്ള പിന്തുണയും നൽകുമെന്ന് പ്രഖ്യാപിച്ച പാകിസ്താൻ ഭൗതിക സഹായം നൽകിയെന്ന വാദങ്ങൾ നേരത്തെ തന്നെ തള്ളിക്കളഞ്ഞിട്ടുണ്ട്.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
Addressing a press conference, Defence Minister Nirmala Sitharaman on Monday said that the Sunjwan and Karan Nagar attacks had been sponsored by the Jaish-e-Mohammed. She added that Pakistan was responsible for providing the terror outfit with support, and that evidence to prove this was being gathered.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്