ചൈനീസ് കൊവിഡ് വാക്സിൻ മുസ്ലിങ്ങൾക്ക് വാക്സിൻ നൽകേണ്ടെന്ന് സുന്നി പണ്ഡിതർ: കൊവിഡ് വാക്സിനിൽ പുതിയ വിവാദങ്ങൾ
ദില്ലി: ലോകത്ത് കൊറോണ വൈറസ് ഭീതി തുടരുന്നതിനിടെ വാക്സിൻ പ്രതീക്ഷയിൽ നിൽക്കുമ്പോൾ ഉയർന്നുവരുന്നത് പുതിയ വിവാദങ്ങൾ. മുസ്ലിങ്ങൾക്ക് നിഷിദ്ധമായ പന്നിമാംസത്തിന്റെ കൊഴുപ്പ് ചൈനീസ് നിർമിത വാക്സിനിൽ അടങ്ങിയിട്ടുണ്ട് എന്നതാണ് പുതിയ വിവാദങ്ങൾക്ക് വഴിയൊരുക്കിയിട്ടുള്ളത്. മുംബൈയിലെ റാസാ അക്കാദമിയിൽ നിന്നുള്ള സുന്നിം മുസ്ലിം പണ്ഡിതരാണ് പന്നിമാംസത്തിന്റെ കൊഴുപ്പടങ്ങിയ കൊവിഡ് വാക്സിൻ മുസ്ലിങ്ങൾക്ക് ഹറാമാണെന്ന അഭിപ്രായപ്പെട്ട് രംഗത്തെത്തിയിട്ടുള്ളത്. ചൈനീസ് വാക്സിനിൽ പന്നിനെയ് അടങ്ങിയിട്ടുണ്ടെന്ന് അവകാശപ്പെട്ടുകൊണ്ട് നിരവധി റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണിത്.

അനുവദിച്ചാൽ തുടരാം
പന്നിനെയ് അടങ്ങിയ ചൈനീസ് വാക്‌സിൻ നൽകരുതെന്ന് കാണിച്ച് റാസ അക്കാദമിയുടെ സെക്രട്ടറി ജനറൽ സയീദ് നൂറി വീഡിയോ പ്രസ്താവനയും പുറത്തിറക്കിയിട്ടുണ്ട്. "ഇന്ത്യയിൽ ഓർഡർ ചെയ്തതോ നിർമ്മിച്ചതോ ആയ വാക്സിനുകളിൽ അടങ്ങിയവയുടെ സർക്കാരിന് ഞങ്ങൾക്ക് കാണിച്ചുതരാം. അതുവഴി വാക്സിൻ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് ഞങ്ങൾക്ക് പ്രഖ്യാപനങ്ങൾ നടത്താമെന്നാണ് നൂറി പറയുന്നത്.

പശുവിൻ രക്തത്തിൽ നിന്നോ?
അമേരിക്കയിലെ പശുവിന്റെ രക്തത്തിൽ നിന്ന് നിർമ്മിച്ചതാണെന്ന അവകാശവാദവുമായി അഖില ഭാരത് ഹിന്ദു മഹാസഭാ പ്രസിഡന്റ് സ്വാമി ചക്രപാണി മഹാരാജ് രംഗത്തെത്തിയിട്ടുണ്ട്. അതിനാൽ കൊറോണ വൈറസ് വാക്സിൻ ഇന്ത്യയിൽ ഉപയോഗിക്കരുതെന്ന്സ്വാമി ചക്രപാണി മഹാരാജ് പറയുന്നു. ഹിന്ദു മതം നശിപ്പിക്കാനുള്ള അന്താരാഷ്ട്ര ഗൂഢാലോചനയാണ് ഇതെന്ന് വിശേഷിപ്പിച്ച സ്വാമി ചക്രപാണി, ഗോമൂത്രം അല്ലെങ്കിൽ ചാണകം ഉപയോഗിക്കുന്ന വാക്‌സിനോ മരുന്നോ ഹിന്ദുക്കൾക്ക് ഉപയോഗിക്കാമെന്നും അദ്ദേഹം പറഞ്ഞു. ആളുകളുടെ മതം നശിപ്പിക്കപ്പെടാതിരിക്കുന്നതിന് വേണ്ടി വിദേശ കമ്പനികൾ വാക്സിൻ വികസിപ്പിക്കുന്ന പ്രക്രിയ വെളിപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

ഉപയോഗിക്കാൻ അനുമതി
കൊറോണ വൈറസ് അണുബാധ തടയുന്നതിനായി വികസിപ്പിച്ചെടുത്ത വാക്സിനുകൾ യുഎഇയിലെ മുസ്‌ലിംകൾക്ക് പന്നിനെയ് അടങ്ങിയിട്ടുണ്ടെങ്കിൽ പോലും നൽകാമെന്ന് കഴിഞ്ഞ ദിവസം പരമോന്നത ഇസ്ലാമിക അതോറിറ്റി യുഎഇ ഫത് വ കൌൺസിൽ വ്യക്തമാക്കിയിരുന്നു. കൊറോണ വൈറസ് വ്യാപനത്തിന്റെ സാഹചര്യത്തിൽ പന്നിനെയ് ഭക്ഷണമായല്ല മരുന്നായിട്ടാണ് കണക്കാക്കുന്നത്. ഒന്നിലധികം വാക്സിനുകൾ ഇതിനകം തന്നെ കൊറോണ വൈറസിനെതിരെ ഫലപ്രദമാണെന്ന് തെളിഞ്ഞു കഴിഞ്ഞിട്ടുണ്ടെന്നും ഫത് വ കൌൺസിൽ വ്യക്തമാക്കി.

ബദലുകളില്ലെന്ന്
കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിന് മറ്റ് ബദലുകളൊന്നുമില്ലാത്ത സാഹചര്യത്തിൽ കൊറോണ വൈറസ് വാക്സിനിൽ പന്നിമാംസത്തിന്റെ കൊഴുപ്പ് അടങ്ങിയിരിക്കുന്നുവെന്നതുകൊണ്ട് ഇസ്ലാമിന്റെ നിയന്ത്രണങ്ങൾക്ക് വിധേയമാകില്ലെന്നും കൗൺസിൽ ചെയർമാൻ ഷെയ്ഖ് അബ്ദുല്ല ബിൻ ബയ്യ കൂട്ടിച്ചേർത്തു. മനുഷ്യശരീരത്തെ സംരക്ഷിക്കേണ്ട ആവശ്യകത മുൻനിർത്തിയാണ് ഇതിനെ പിന്തുണയ്ക്കുന്നതെന്നും ഫത് വയിൽ ചൂണ്ടിക്കാണിക്കുന്നു.












Click it and Unblock the Notifications