കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി ഇറക്കുന്ന 'ട്രംപ് കാര്‍ഡ്'..സണ്ണിയും, അക്ഷയ് ഖന്നയും! ഒറ്റയടിക്ക് മൂന്നില്‍ രണ്ടും!

  • By
Google Oneindia Malayalam News

സിനിമാ മേഖലയില്‍ നിന്നുള്ള പ്രമുഖര്‍ രാഷ്ട്രീയത്തില്‍ ഭാഗ്യം പരീക്ഷിക്കുന്നത് ആദ്യത്തെ സംഭവമൊന്നുമല്ല. ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ നിരവധി പ്രമുഖരായ താരങ്ങളാണ് വിവിധ മുന്നണികള്‍ക്ക് വേണ്ടി കളത്തിലിറങ്ങുന്നത്. ദില്ലിയില്‍ ബോളിവുഡ് നടി ഊര്‍മ്മിളയാണ് കോണ്‍ഗ്രസിന്‍റെ സ്ഥാനാര്‍ത്ഥി. യുപിയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായാണ് നടി ജയപ്രദ മത്സരിക്കുന്നത്.

<strong>'കോജെപി സഖ്യത്തിന് ഫോട്ടോ എടുക്കാനും ഒരേ വയോധിക'.. സത്യം ഇതാണ്</strong>'കോജെപി സഖ്യത്തിന് ഫോട്ടോ എടുക്കാനും ഒരേ വയോധിക'.. സത്യം ഇതാണ്

എന്നാല്‍ ഒറ്റയടിക്ക് രണ്ട് താരങ്ങളെ തിരഞ്ഞെടുപ്പില്‍ ഇറക്കില്‍ കളം പിടിക്കാനുള്ള തന്ത്രമാണ് പഞ്ചാബില്‍ ബിജെപി ഒരുക്കുന്നത്. അതും ബോളിവുഡ് ആക്ഷന്‍ റൊമാന്‍റിക്ക് സ്റ്റാറുകള്‍ തന്നെ. വിശദാംശങ്ങളിലേക്ക്

 ലക്ഷ്യം വിജയം മാത്രം

ലക്ഷ്യം വിജയം മാത്രം

ഏത് വിധേനയും വിജയം മാത്രം ലക്ഷ്യം വെച്ചുളള മത്സരമാണ് ബിജെപിക്ക് 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പ്. മോദി പ്രഭാവം കൊണ്ട് മാത്രം ലോക്സഭയില്‍ ഉയര്‍ന്ന മാര്‍ജിനില്‍ ഉള്ള വിജയം സാധ്യമായെന്ന് വരില്ലെന്ന് ബിജെപി നേതൃത്വത്തിന് ബോധ്യമുണ്ട്.

 സര്‍ജ്ജിക്കല്‍ സ്ട്രൈക്ക്

സര്‍ജ്ജിക്കല്‍ സ്ട്രൈക്ക്

പുറത്തുവന്ന സര്‍വ്വേകളില്‍ എല്ലാം മോദിക്കും എന്‍ഡിഎ സര്‍ക്കാറിനും നേരിയ മുന്‍തൂക്കം മാത്രമാണ് കല്‍പ്പിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ഇനി കൂടുതല്‍ സീറ്റുകള്‍ ബിജെപിക്ക് ലഭിക്കണമെങ്കില്‍ ഒരു സര്‍ജിക്കല്‍ സ്ട്രൈക്ക് തന്നെ വേണ്ടി വരുമെന്ന് ബിജെപിക്കറിയാം.

 സെലിബ്രിറ്റികള്‍ തന്നെ

സെലിബ്രിറ്റികള്‍ തന്നെ

സെലിബ്രിറ്റികളെ ഇറക്കി പ്രതിപക്ഷ പാര്‍ട്ടികളെ പൂട്ടിക്കെട്ടാന്‍ തന്നെയാണ് ബിജെപിയുടെ തിരുമാനം.ഇത്തവണ പഞ്ചാബില്‍ അതുപോലൊരു സര്‍ജിക്കല്‍ സ്ട്രൈക്കിന് ഒരുങ്ങുകയാണ് ബിജെപി.ഒറ്റയടിക്ക് രണ്ട് താരങ്ങളെയാണ് ബിജഡെപി അങ്കത്തിന് ഇറക്കുന്നത്.

 സണ്ണിയും അക്ഷയ് ഖന്നയും

സണ്ണിയും അക്ഷയ് ഖന്നയും

ബോളിവുഡ് താരം സണ്ണി ഡിയോള്‍ ബിജെപിക്ക് വേണ്ടി അമൃത്സറില്‍ മത്സരിച്ചേക്കുമെന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇവിടെ ഇതുവരെ ബിജെപി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടുമില്ല. ഇതോടെ സണ്ണി തന്നെ ഇവി ബിജെപിയുടെ സ്ഥാനാര്‍ത്ഥിയാകുമെന്ന് അഭ്യൂഹങ്ങള്‍ ശക്തമായി.

 അമിത് ഷായുമായി കൂടിക്കാഴ്ച

അമിത് ഷായുമായി കൂടിക്കാഴ്ച

വാര്‍ത്തകളെ ശരിവെച്ച് കഴിഞ്ഞ ദിവസം ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി സണ്ണി ഡിയോള്‍ പൂനെയില്‍ കൂടിക്കാഴ്ച നടത്തി. അതേസമയം സണ്ണി മത്സരിക്കുന്ന കാര്യം സംബന്ധിച്ച് അന്തിമ തിരുമാനം ആയിട്ടില്ലെന്നാണ് വിവരം.

 ബിജെപി ടിക്കറ്റില്‍

ബിജെപി ടിക്കറ്റില്‍

സണ്ണിയുടെ പിതാവും മുതിര്‍ന്ന നടനുമായ ധര്‍മ്മേന്ദ്ര ബിജെപി ടിക്കറ്റില്‍ മത്സരിച്ചിട്ടുണ്ട്. 2004 ല്‍ രാജസ്ഥാനിലെ ബിക്കാനീറില്‍ മത്സരിച്ച അദ്ദേഹം ജയിച്ചിരുന്നു. അദ്ദേഹത്തിന്‍റെ ഭാര്യയും നടിയുമായ ഹേമാമാലിനും ഇത്തവണ ബിജെപി ടിക്കറ്റില്‍ യുപിയില്‍ നിന്ന് മത്സരിക്കുന്നുണ്ട്.

 മധുരയില്‍ നിന്ന്

മധുരയില്‍ നിന്ന്

യുപിയിലെ മധുരയില്‍ നിന്നാണ് ഹേമാമാലിനി മത്സരിക്കുന്നത്. ഭാര്യയ്ക്ക് വേണ്ടി ധര്‍മ്മേന്ദ്ര യുപിയില്‍ പ്രചരണത്തിന് ഇറങ്ങുകയും ചെയ്തിരുന്നു. അതേസമയം രാഷ്ട്രീയ പ്രവേശന വാര്‍ത്തകള്‍ സംബന്ധിച്ച് സണ്ണി ഡിയോളിന്‍റെ പ്രതികരണം ഇങ്ങനെ

 പ്രതികരണം

പ്രതികരണം

രാഷ്ട്രീയത്തില്‍ ചേര്‍ന്ന് തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് താനും വാര്‍ത്തകള്‍ കേട്ടിരുന്നു, എന്നാല്‍ അക്കാര്യത്തില്‍ തിരുമാനം എടുത്തിട്ടില്ല. അമിത് ഷായെ താന്‍ കണ്ടു, കൂടിക്കാഴ്ചയ്ക്കിടെ ഫോട്ടെയും എടുത്തു, അല്ലാതെ മറ്റൊന്നുമില്ലെന്നായിരുന്നു സണ്ണി ഡിയോളിന്‍റെ പ്രതികരണം.

 മൂന്ന് സീറ്റില്‍

മൂന്ന് സീറ്റില്‍

പഞ്ചാബില്‍ ശിരോമണി അകാലി ദളുമായി സഖ്യത്തിലാണ് ബിജെപി മത്സരിക്കുന്നത്. ഇവിടെ 13 ലോക്സഭാ സീറ്റുകള്‍ ആണ് ഉള്ളത്. ഇതില്‍ മൂന്ന് സീറ്റുകളിലാണ് ബിജെപി മത്സരിക്കുന്നത്. ഇവിയില്‍ രണ്ടിലും സെലിബ്രിറ്റികളെ ഇറക്കാനാണ് ബിജെപിയുടെ പദ്ധതി.

 അക്ഷയ് ഖന്നയോ?

അക്ഷയ് ഖന്നയോ?

ഗുദാസ്പൂരിലും മറ്റൊരു സെലിബ്രിറ്റിയെ ആണ് ബിജെപി പരിഗണിക്കുന്നത്. ഇവിടെ നടന്‍ വിനോദ് ഖന്നയുടെ ഭാര്യ കവിതാ ഖന്നയോ നടന്‍ അക്ഷയ് ഖന്നയോ ആകും മത്സരത്തിന് ഇറങ്ങുക. താരങ്ങള്‍ മത്സരരംഗത്ത് ഇറങ്ങുന്നതോടെ പഞ്ചാബില്‍ കോണ്‍ഗ്രസിന് കടുത്ത മത്സരമാകും നേരിടേണ്ടി വരിക.

 പഞ്ചാബില്‍ പൊടിപാറും

പഞ്ചാബില്‍ പൊടിപാറും

2014 ല്‍ 13 ല്‍ മൂന്ന് സീറ്റുകളില്‍ മാത്രമായിരുന്നു പഞ്ചാബില്‍ കോണ്‍ഗ്രസിന് വിജയിക്കാന്‍ കഴിഞ്ഞത്. എന്‍ഡിഎയില്‍ ശിരോമണി അകാലിദള്‍ നാല് സീറ്റ് നേടിയപ്പോള്‍ ബിജെപി രണ്ട് സീറ്റ് കരസ്ഥമാക്കി. ആദ്യമായി ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിട്ട ആംആദ്മി ഏവരേയും ഞെട്ടിച്ചുകൊണ്ട് നാല് സീറ്റുകളായിരുന്നു നേടിയത്.

 പ്രതീക്ഷയോടെ

പ്രതീക്ഷയോടെ

അതേസമയം 2017 ലെ പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ നേടിയ വിജയം വരാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ആവര്‍ത്തിക്കാന്‍ കഴിയുമെന്ന ഉറച്ച പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്.

<strong>ഗര്‍ഭിണിയുടെ നിറവയറില്‍ കൈവച്ച് അനുഗ്രഹിച്ച് സുരേഷ് ഗോപി.. ട്രോള്‍,വിവാദം.. വീഡിയോ</strong>ഗര്‍ഭിണിയുടെ നിറവയറില്‍ കൈവച്ച് അനുഗ്രഹിച്ച് സുരേഷ് ഗോപി.. ട്രോള്‍,വിവാദം.. വീഡിയോ

ലോക്സഭ തിരഞ്ഞെടുപ്പ് 2019

English summary
Sunny Deol BJP Candidate From Amritsar? Amit Shah Meets Action Hero
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X