മരണക്കിടക്കയില്‍ സണ്ണി ലിയോണ്‍ എത്തിയപ്പോള്‍ സംഭവിച്ചതെന്ത്!!! വീഡിയോ...
സണ്ണി ലിയോണും മരണക്കിടക്കയും തമ്മില്‍ എന്ത് ബന്ധം എന്നല്ലേ ചോദ്യം. ഒരു ബന്ധവും ഇല്ല. എന്നാല്‍ ഈ ഹ്രസ്വ ചിത്രത്തില്‍ വലിയൊരു ബന്ധമുണ്ട് താനും.
പുകവലി മൂലം മരണാസന്നനായ ഒരു യുവാവിന്റെ കഥയാണിത്. ഡോക്ടര്‍ പറയുന്നു, ഇനി അധികകാലമില്ല ജീവിതം എന്ന്. അന്ത്യാഭിലാഷം നടത്തിക്കൊടുക്കാന്‍ പറഞ്ഞ് ഡോക്ടര്‍ ഇറങ്ങുന്നു.
എന്തായിരുന്നു ആ യുവാവിന്റെ അന്ത്യാഭിലാഷമെന്നോ... സണ്ണി ലിയോണിനെ വിവാഹം കഴിയ്ക്കണമെന്ന്!!! എന്തായാലും വീട്ടുകാര്‍ സംഗതി നടത്തിക്കൊടുത്തു. പക്ഷേ ആദ്യരാത്രിയില്‍ അത് സംഭവിയ്ക്കുക തന്നെ ചെയ്തു!!!+

പുകവലിയ്‌ക്കെതിരെ
പുകവലിയ്‌ക്കെതിരെ ഉള്ള ക്യാമ്പയിന്റെ ഭാഗമായി നിര്‍മിച്ച ഹ്രസ്വ ചിത്രത്തിലാണ് സണ്ണി ലിയോണ്‍ സണ്ണി ലിയോണായിത്തന്നെ എത്തുന്നത്.

മരണാസന്നന്‍
പുകവലി മൂലം മരണത്തിലേയ്ക്ക് നീങ്ങുന്ന ചെറുപ്പക്കാരനാണ് കേന്ദ്രക കഥാപാത്രം. അലോക് നാഥ് ആണ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുള്ളത്. ഡോക്ടര്‍ ഒടുവില്‍ വിധിയെഴുതുന്നു- മരണം ഉടന്‍ തന്നെ.

അന്ത്യാഭിലാഷം
ചെറുപ്പക്കാരന്റെ അന്ത്യാഭിലാഷം നടത്തിക്കൊടുക്കാന്‍ പറഞ്ഞ് ഡോക്ടര്‍ ഇറങ്ങുന്നു. വീട്ടുകാര്‍ അ നിര്‍ഭാഗ്യകരമായ ചോദ്യം അയാളോട് ചോദിയ്ക്കുന്നു.

പലതും കൊടുത്തു
അവസാനത്തെ ആഗ്രഹം എന്ന നിലയ്ക്ക് പലതും വീട്ടുകാര്‍ ചോദിച്ചു. മുറുക്കാന്‍ വേണോ, മൗത്ത് ഓര്‍ഗന്‍ വേണോ... അത് വേണോ ഇത് വേണോ എന്നൊക്കെ. പക്ഷേ നമ്മുടെ നായകന്‍ അതെല്ലാം വേണ്ടെന്ന് പറഞ്ഞു.

ഒടുവില്‍
ഒടുവില്‍ തന്റെ ഫോണ്‍ എടുത്ത് അത് കാണിച്ചുകൊടുത്തു. സണ്ണി ലിയോണ്‍. അതാണ് തന്റെ അന്ത്യാഭിലാഷം എന്ന് പറഞ്ഞു.

കോപിച്ചു, നാണിച്ചു
വീട്ടിലെ കാരണവര്‍ കോപിച്ചു. സ്ത്രീകള്‍ നാണിച്ചു. പക്ഷേ മുത്തശ്ശി വന്ന് പറഞ്ഞപ്പോള്‍ കാരണവര്‍ സംഗതി ഏറ്റു.

സണ്ണിയെത്തി
ഒടുവില്‍ സണ്ണി ലിയോണിനെ വധുവിന്റെ വേഷത്തില്‍ കാരണവര്‍ വീട്ടിലെത്തി. ആചാരപ്രകാരം അകത്തേയ്ക്ക് പ്രവേശിപ്പിച്ചു.

ആദ്യ രാത്രി
ആദ്യരാത്രിയില്‍, മുഖം മറച്ച്, പരമ്പരാഗത വേഷത്തില്‍ കൈയ്യില്‍ ഗ്ലാസ്സുമായി കഥാനായകനരികില്‍ സണ്ണിയെത്തുന്നു. ഗ്ലാസ്സിലെ പാല് കുടിപ്പിയ്ക്കുന്നു. പക്ഷേ...

ആ നിമിഷം
നായകന് ആദ്യരാത്രി പൂര്‍ത്തിയാക്കാനായില്ല(തുടങ്ങാന്‍ പോലും ആയില്ല). കക്ഷി ഇഹലോകവാസം വെടിഞ്ഞു.

11 മിനിട്ട്
11 മിനിട്ട് എന്ന പേരില്‍ പുറത്തിറക്കിയ ഹ്രസ്വ ചിത്രമാണിത്. ഓരോ സിഗററ്റ് വലിയ്ക്കുമ്പോഴും നിങ്ങളുടെ ആയുസ്സില്‍ നിന്ന് 11 മിനിട്ട് കുറയുന്നു. സിഗററ്റ് വലിയ്ക്കുന്നതിന് മുമ്പ് ചിന്തിക്കൂ... സിഗററ്റിന്റെ വില നിങ്ങളുടെ അന്ത്യാഭിലാഷമാണ് എന്ന് പറഞ്ഞുകൊണ്ടാണ് സിനിമ അവസാനിയ്ക്കുന്നത്.
സിനിമ കാണാം
നാല് മിനിറ്റ് 39 സെക്കന്റാണ് ഈ ഹ്രസ്വ ചിത്രത്തിന്റെ സമയം. കാണൂ... പുകവലി ഉപേക്ഷിയ്ക്കൂ.












Click it and Unblock the Notifications