ഷാരൂഖ് ഖാനെ കടത്തിവെട്ടി സണ്ണി ലിയോണ്‍
ദില്ലി: കാര്യം ബോളിവുഡിലെ കിംഗ് ഖാന്‍ ഷാരൂഖ് തന്നെയായിരിക്കും. പക്ഷേ ഗൂഗിള്‍ സെര്‍ച്ചില്‍ സണ്ണി ലിയോണാണ് താരം. ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, കത്രീന കൈഫ് എന്നിങ്ങനെയുള്ള ബോളിവുഡ് സൂപ്പറുകളെ അട്ടിമറിച്ചാണ് ഗൂഗിള്‍ സെര്‍ച്ചില്‍ ഇന്തോ - കനേഡിയന്‍ ഹോട്ട് താരമായ സണ്ണി ലിയോണ്‍ ഒന്നാമതെത്തിയത്.
ഷാരൂഖും സല്‍മാനും മാത്രമല്ല, ക്രിക്കറ്റ് താരം സച്ചിന്‍ തെണ്ടുല്‍ക്കറും ഗൂഗിള്‍ സെര്‍ച്ചില്‍ സണ്ണി ലിയോണിനടുത്തെങ്ങും വരില്ല. സീറ്റ്ഗീസ്റ്റിന്റെ പട്ടിക പ്രകാരം ഇന്ത്യന്‍ ഗൂഗിള്‍ സെര്‍ച്ചില്‍ അഞ്ചാമതാണ് ഷാരൂഖ് ഖാന്‍. പിന്നിലായി ഗായകന്‍ ഹണി സിംഗ്, നടി കാജല്‍ അഗര്‍വാള്‍, ബോളിവുഡ് സുന്ദരി കരീന കപൂര്‍, മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍, പൂനം പാണ്ഡെ എന്നിങ്ങനെ പോകുന്നു പട്ടിക.

ബോളിവുഡ് ഹിറ്റ്‌സ്, ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് എന്നിവയാണ് ഗൂഗിള്‍ സെര്‍ച്ചിലെ ഹോട്ട് ടോപ്പിക്കുകള്‍. ചെന്നൈ എക്‌സ്പ്രസ്, ബോളിവുഡ് ചിത്രമായ ആഷിക്കി 2, ആധാര്‍, ജോണ്‍ വാക്കര്‍ തുടങ്ങിയവയും ടോപ് ടെന്നിലെ ഹോട്ട് സെര്‍ച്ച് വിഷയങ്ങളാണ്. ഫഌപ്പ് കാര്‍ട്ടും ഓഎക്‌സ്എല്ലുമാണ് ഓണ്‍ലൈന്‍ ഷോപ്പിംഗ് പ്രിയരുടെ ഇഷ്ടപ്പെട്ട സെര്‍ച്ച് വേര്‍ഡുകള്‍.
ഗൂഗിള്‍ സെര്‍ച്ചില്‍ മുന്നില്‍ നില്‍ക്കുന്ന ഇന്ത്യന്‍ രാഷ്ട്രീയ നേതാവ് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയാണ്. ന്യൂസ് കാറ്റഗറിയില്‍ ഏറ്റവുമധികം തിരയപ്പെട്ട പേരും മോഡിയുടേതാണ്. ബ്ലാക്ക്‌ബെറി ഫോണ്‍, രാഹുല്‍ ദ്രാവിഡ്, സൈന നേവാള്‍, വിജയ് മല്യ തുടങ്ങിയവയാണ് ന്യൂസ് സെക്ഷനിലെ ഹോട്ട് കീവേര്‍ഡുകള്‍. ഹോട്ടലുകള്‍, ബാറുകള്‍, സിനിമാ തീയറ്ററുകള്‍ തുടങ്ങിയവയാണ് മൊബൈല്‍ സെര്‍ച്ചിലെ പ്രധാന ഇനങ്ങള്‍.












Click it and Unblock the Notifications