കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നവരാത്രി കളിക്കാന്‍ ഗര്‍ഭനിരോധന ഉറ... ഗ്ലാമര്‍ റാണി സണ്ണി ലിയോണിന്റെ കോണ്ടം പരസ്യം വിവാദത്തില്‍!!

  • By Kishor
Google Oneindia Malayalam News

വിവാദങ്ങള്‍ സണ്ണി ലിയോണിന് പുത്തരിയൊന്നുമല്ല. ലോകത്തെ ഏറ്റവും പോപ്പുലറായ പോണ്‍ താരം എന്ന നിലയില്‍ നിന്നുമാണ് ഈ ഇന്തോ - കനേഡിയന്‍ സുന്ദരി ബോളിവുഡില്‍ അഭിനയിക്കാനെത്തിയത്. അതൊരു ലോകം കുലുക്കി തീരുമാനം ആയിരുന്നു. ഇഷ്ടം പോലെ തലക്കെട്ടുകള്‍ ഇതുമായി ബന്ധപ്പെട്ട് ഉണ്ടായി.

ഗര്‍ഭനിരോധന ഉറയുമായി ബന്ധപ്പെട്ടാണ് സണ്ണി ലിയോണ്‍ ഇപ്പോള്‍ വിവാദത്തില്‍ പെട്ടിരിക്കുന്നത്. ഗര്‍ഭനിരോധന ഉറ നിര്‍മാതാക്കളായ മാന്‍ഫോഴ്‌സിന്റെ ബ്രാന്‍ഡ് അംബാസിഡറാണ് സണ്ണി ലിയോണ്‍. മാന്‍ഫോഴ്‌സിന്റെ പുതിയ പരസ്യമാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. പരസ്യത്തിലുള്ളത് പതിവ് പോലെ ചൂടന്‍ സണ്ണി ലിയോണും.

വിവാദം നവരാത്രി കാരണം

വിവാദം നവരാത്രി കാരണം

മാന്‍ഫോഴ്‌സിന്റെ ഒരു സാധാരണ പരസ്യം മാത്രമാണ് ഇപ്പോള്‍ വിവാദമായിരിക്കുന്ന ഈ സംഭവം. വിവാദമാകാന്‍ പോന്ന ചിത്രങ്ങളൊന്നും അതിലില്ല. പിന്നെ എന്താണ് വിവാദം എന്നല്ലേ, അത് നവരാത്രിയുമായി ബന്ധപ്പെട്ടാണ്. നവരാത്രി ആഘോഷങ്ങള്‍ സുരക്ഷിതമാക്കാനാണത്രെ മാന്‍ഫോഴ്‌സ് കോണ്ടം.

ഗുജറാത്തിലാണ്

ഗുജറാത്തിലാണ്

ഗുജറാത്തില്‍ ഉടനീളമാണ് മാന്‍ഫോഴ്‌സിന്റെ നവരാത്രി സ്‌പെഷല്‍ എഡിഷന്‍ പരസ്യബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടത്. സംസ്‌കാരവുമായി ബന്ധപ്പെട്ട കാര്യമാകുമ്പോള്‍ പിന്നെ ഇത്തരം ഒരു പരസ്യത്തിനെതിരെ എതിര്‍പ്പുണ്ടാകും എന്ന് പറയാനും ഇല്ലല്ലോ. അല്ലെങ്കില്‍ തന്നെ സണ്ണി ലിയോണിന്റെ കാര്യം വരുമ്പോള്‍ ഇന്ത്യന്‍ പുരുഷന്മാര്‍ക്ക് സ്‌നേഹവും ദേഷ്യവും കലര്‍ന്ന ഒരു വികാരമാണെന്നാണ് വെപ്പ്.

പൈസ മാത്രമാണോ കാര്യം

പൈസ മാത്രമാണോ കാര്യം

സാധനം വിറ്റഴിക്കാന്‍ വേണ്ടി സംസ്‌കാരത്തെ അവഹേളിക്കുന്നു എന്നും എന്ത് വേണമെങ്കിലും പറയുന്നു എന്ന് കാണിച്ച് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് രംഗത്തെത്തിക്കഴിഞ്ഞു. സണ്ണി ലിയോണ്‍ ഈ പരസ്യത്തില്‍ കാണിച്ചിരിക്കുന്നത് തികഞ്ഞ ഉത്തരവാദിത്തമില്ലായ്മയാണ് എന്നാണ് ആരോപണം

നടപടി വേണമെന്ന് ആവശ്യം

നടപടി വേണമെന്ന് ആവശ്യം

നവരാത്രിയെ മാര്‍ക്കറ്റ് ചെയ്യാനുള്ള മാന്‍ഫോഴ്‌സിന്റെ ഈ പരസ്യത്തിനെതിരെ നടപടിയെടുക്കണമെന്ന് സി എ ഐ റ്റി ദേശീയ ജനറല്‍ സെക്രട്ടറി പ്രവീണ്‍ ഖണ്ഡേവാള്‍ കേന്ദ്രമന്ത്രി രാം വിലാസ് പാസ്വാനോട് ആവശ്യപ്പെട്ടു. മതവിശ്വാസത്തെ വ്രണപ്പെടുത്തുന്നതാണ് പരസ്യം എന്നാണ് ആക്ഷേപം.

ട്വിറ്റര്‍ പ്രതികരിക്കുന്നു

ട്വിറ്റര്‍ പ്രതികരിക്കുന്നു

നവരാത്രിക്കാലത്തിന് ശേഷം ഗുജറാത്തില്‍ ഭ്രൂണഹത്യകള്‍ കൂടുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ നവരാത്രിക്കാലം കോണ്ടം പരസ്യത്തിന് നല്ലതാണ് എന്ന് പറയുന്നവരും ഓണ്‍ലൈനില്‍ ഉണ്ട്. ഇത് മാത്രമല്ല മാന്‍ഫോഴ്‌സിന് ഈ സീസണില്‍ 30 ശതമാനം ബിസിനസ് വര്‍ധിച്ചതായും റിപ്പോര്‍ട്ടുണ്ട്.

English summary
Why Sunny Leone may be justified in her condom advertisement.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X