അപ്പോ ഗര്‍ഭിണി ആയിരുന്നോ? സംശയങ്ങള്‍ക്ക് മറുപടിയുമായി സണ്ണി ലിയോണ്‍
ഒരുകാലത്ത് ഇന്ത്യയുടെ പോണ് വ്യവസായത്തെ പിടിച്ചു കുലുക്കിയ താരമായ സണ്ണി ലിയോണ്‍ ഇരട്ടകുട്ടികളുടെ അമ്മയായെന്ന വാര്‍ത്തയാണ് ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടിയിരിക്കുന്നത്. സണ്ണി ലിയോണിന് ഇരട്ടകുട്ടികള്‍ പിറന്നെന്ന വാര്‍ത്ത വന്നതിന് പിന്നാലെ സംശയങ്ങളുമായി ആരകാധകരും എത്തി. സണ്ണി ഗര്‍ഭിണി ആയിരുന്നോ. ആയിരുന്നെങ്കില്‍ ഗര്‍ഭിണി ആണെന്നതിന്റെ സൂചനകള്‍ കണ്ടില്ലല്ലോ, ഇനി സ്വന്തം കുഞ്ഞുങ്ങളാണെങ്കില്‍ സണ്ണി പ്രസവിച്ചത് തന്നെയോ ഇങ്ങനെയായിരുന്നു സംശയങ്ങളുടെ പോക്ക്. എന്നാല്‍ ഇതിനെല്ലാം മറുപടിയുമായി സണ്ണി ലിയോണ്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണിപ്പോള്‍.

അഷര്‍ വെബ്ബറും നോഹ് വെബ്ബറും
താനും വെബ്ബറും രണ്ട് കുട്ടികളുടെ കൂടി മാതാപിതാക്കളായിരിക്കുന്നെന്ന വാര്‍ത്ത സണ്ണി ലിയോണ്‍ ട്വിറ്ററിലൂടെയാണ് ആരാധകരുമായി പങ്കുവെച്ചത്. സണ്ണിയും ഭര്‍ത്താവ് വെബ്ബറും മൂത്ത മകള്‍ നിഷ വെബ്ബറിനുമൊപ്പം രണ്ട് ഇരട്ട കുട്ടികളേയും ചേര്‍ത്ത് പിടിച്ച് ഇരിക്കുന്ന ചിത്രമാണ് താരം പങ്കുവെച്ചത്.

എല്ലാം ദൈവ നിശ്ചയം
2017 ജൂണ്‍ 21 നാണ് ഞാനും ഡാനിയേലും മാതാപിതാക്കളാകാന്‍ പോകുന്നെന്ന സത്യം മനസിലാക്കിയത്. ഒരു കുടുംബമാകാന്‍ ഞങ്ങള്‍ ഏറെ പരിശ്രമിക്കുയും പദ്ധതി ഒരുക്കുകയും ചെയ്തിരുന്നു. അങ്ങനെ വര്‍ഷങ്ങള്‍ക്ക് ശേഷം ഞങ്ങളുടെ കുടുംബം പൂര്‍ണമായി ഇവരോടൊപ്പം എന്നായിരുന്നു താരം കുറിച്ചത്.

ഞങ്ങളുടെ രക്തത്തില്‍ പിറന്ന കുഞ്ഞ്
അതേസമയം കുറിപ്പ് എത്തിയതോടെ നിരവധി സംശയങ്ങളാണ് ആരാധകര്‍ ഉയര്‍ത്തിയത്. ഇതോടെ അഷറും നോവയും എന്റേയും ഡാനിയുടേയും രക്തത്തില്‍ പിറന്ന കുഞ്ഞ് തന്നെയാണെന്ന് സണ്ണി ലിയോണ്‍ വ്യക്തമാക്കി.

വാടക ഗര്‍ഭപാത്രം
വാടക ഗര്‍ഭപാത്രത്തിലൂടെയാണ് സണ്ണി ലിയോണിന് ഇരട്ടകള്‍ പിറന്നത്. രണ്ടാഴ്ച മുന്‍പാണ് കുട്ടികള്‍ ജനിച്ചത്. ദൈവം ഞങ്ങള്‍ക്കായി കരുതി വെച്ച സന്തോഷമാണ് കുട്ടികള്‍. ഈ മൂന്നു കുസൃതിക്കുടുക്കകളെ ഓര്‍ത്ത് അഭിമാനം കൊള്ളുന്ന മാതാപിതാക്കളാണ് ഞങ്ങള്‍ എന്നും അവര്‍ കുറിച്ചു.

നിഷ വെബ്ബറിന്റെ അമ്മ
നേരത്തേ നിഷ വെബ്ബര്‍ എന്ന പെണ്‍കുട്ടിയെ സണ്ണിയും ഭര്‍ത്താവും ചേര്‍ന്ന് ദത്തെടുത്തിരുന്നു. മഹാരാഷ്ട്രിയില്‍ വെച്ച് കഴിഞ്ഞ ഒക്ടോബറിലായിരുന്നു കുട്ടിയെ ദത്തെടുത്തത്. പെണ്‍കുഞ്ഞിനെ ദത്തെടുത്ത സണ്ണിയെ തേടി നിരവധി അഭിനന്ദനങ്ങളാണ് എത്തിയത്.
-
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ -
'ഞാൻ എഴുതിയ മോഹൻലാലിന്റെ പേരിലെ പുസ്തക പ്രകാശത്തിന് ക്ഷണിച്ചില്ല, പരിപാടി അലങ്കോലമായി'; ശാന്തിവിള ദിനേശ്












Click it and Unblock the Notifications