അര്‍ധനഗ്നരായി സണ്ണി ലിയോണും ഡാനിയേല്‍ വെബ്ബറും മകള്‍ക്കൊപ്പം! സൈബര്‍ ആങ്ങളമാരുടെ വക അസഭ്യവര്‍ഷം
Recommended Video

പോണ് താരമായിരുന്ന സണ്ണി ലിയോണ്‍ ബോളിവുഡിലെ മുന്‍നിര താരമായശേഷം തന്റെ നിരവധി ഇടപെടലുകളിലൂടെ ആരാധകരുടെ കൈയ്യടി നേടിയിട്ടുണ്ട്. അതില്‍ ഒന്നായിരുന്നു ആരോരുമില്ലാത്ത അനാഥയായ ഒരു പെണ്‍കുട്ടിയെ ദത്തെടുക്കാനുള്ള തിരുമാനം. പലരും താരത്തെ അഭിനന്ദിച്ച് രംഗത്തെത്തിയപ്പോഴും ചിലര്‍ താരത്തെ വിമര്‍ശിച്ചു. ഒരു പോണ് താരമായിരുന്ന ഒരാള്‍ ഒരു പെണ്‍കുട്ടിയെ ദത്തെടുത്ത് എന്തിനാണെന്നായിരുന്നു വിമര്‍ശകരുടെ ചോദ്യം. കറുത്ത പെണ്‍കുട്ടിയെ എന്തിന് ദത്തെടുത്തെന്നും ചിലര്‍ ചോദിച്ചു.
എന്നാല്‍ ഈ വിമര്‍ശനങ്ങള്‍ക്കൊന്നും സണ്ണി ചെവികൊടുത്തില്ലെന്ന് മാത്രമല്ല തന്റെ മകളും ഭര്‍ത്താവുമൊത്തുള്ള ജീവിതം ആസ്വദിക്കുന്ന ചിത്രങ്ങള്‍ അവര്‍ നിരന്തരം സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തു. ഇപ്പോള്‍ പക്ഷേ സണ്ണിയുടെ ഭര്‍ത്താവ് ഡാനിയേല്‍ വെബ്ബര്‍ ഫാദേഴ്സ് ഡേയില്‍ പങ്കുവെച്ച ചിത്രമാണ് ചിലരെ ചൊടിപ്പിച്ചത്. അര്‍ധ നഗ്നനരായ ഡാനിയേലും സണ്ണിയും മകളെ ചേര്‍ത്ത് പിടിക്കുന്ന ചിത്രമായിരുന്നു ഡാനിയേല്‍ പങ്കുവെച്ചത്. ഇതാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സൈബര്‍ ആക്രമണത്തിന് തുടക്കമിട്ടത്. ചിത്രത്തിന് താഴെ വന്‍ അസഭ്യമാണ് പലരും എഴുതിവിട്ടത്.

ഫാദേഴ്സ് ഡേ
ഇന്ന് ഫാദേഴ്സ് ഡേ, ഒരാള്‍ക്ക് ചിന്തിക്കാവുന്നതില്‍ വെച്ച് ഏറ്റവും സന്തോഷമുള്ള കാര്യം. നിഷയെ കണ്ടുമുട്ടാന്‍ കാരണക്കാരിയായതിനും നമ്മള് രണ്ടുപേരും തമ്മില്‍ സ്നേഹത്തിലായതിനും നന്ദി. ഏറ്റവും നല്ലത് എന്തെന്ന് നന്നായി അറിയുന്നവളാണ് നീ. അവളാണ് എല്ലാം. എന്നന്നേക്കുമായി എന്റെ ഹൃദയം കവര്‍ന്നവള്‍ എന്നായിരുന്നു ഡാനിയേല്‍ കുറിച്ചത്.

സൈബര്‍ ആക്രമണം
എന്നാല്‍ ചിത്രം ഷെയര്‍ ചെയ്തതിന് പിന്നാലെ വന്‍ സൈബര്‍ ആക്രമണവും അസഭ്യവര്‍ഷവുമാണ് സണ്ണിക്കും കുടുംബത്തിനും നേരിടേണ്ടി വന്നത്. സണ്ണിയുടെ ഭൂതകാലവുമായി ചിത്രത്തെ ചേര്‍ത്ത് വായിച്ചവരാണ് വിമര്‍ശനവുമായി എത്തിയത്. എന്തിനാണ് ഇത്തരമൊരു ചിത്രം സമൂഹമാധ്യമത്തില്‍ പങ്കുവെച്ചതെന്നായി ചിലര്‍. ഇത് നിങ്ങളുടെ സ്വകാര്യ നിമിഷങ്ങളാണ്. പൊതു ഇടത്ത് പങ്കുവെക്കേണ്ട ചിത്രമല്ല ഇത് എന്നായിരുന്നു ചിലര്‍ കുറിച്ചത്.

ഡേട്ടി ഫാമിലി
ഡേട്ടി ഫാമിലി എന്നായിരുന്നു ചിലര്‍ കുറിച്ചത്.അതേസമയം സണ്ണിക്ക് പിന്തുണയുമായി പലരും രംഗത്തെത്തി. നല്ലൊരു കുടംബ ചിത്രമാണ് വെബ്ബര്‍ പങ്കുവെച്ചതെന്നായിരുന്നു സണ്ണിയെ അനുകൂലിച്ച് എത്തിയവര്‍ പങ്കുവെച്ചത്. നിങ്ങള്‍ക്ക് നല്ലതല്ലെന്ന് തോന്നുന്നില്ലേങ്കില് വായടക്കി പോകാനുള്ള സ്വാതന്ത്ര്യം നിങ്ങള്‍ക്കുണ്ടെന്നും ചിലര്‍ കുറിച്ചു.

സണ്ണിയും
എന്നാല്‍ സണ്ണിയും ഡാനിയേലും സൈബര്‍ ആക്രമണത്തില്‍ ഒരു പ്രതികരണവും നടത്തിയില്ല. മാത്രമല്ല സണ്ണിയും ഒരു കുടുംബ ചിത്രം പങ്കുവെയ്ക്കുകയും ചെയ്തു. പിതാവ്.. ഭര്‍ത്താവ്, സുഹൃത്ത് .. ഞങ്ങളെ എല്ലാം ഒരുമിപ്പിക്കുന്ന വ്യക്തി. ഞങ്ങള്‍ക്ക് അളവില്ലാത്ത സ്നേഹവും മികച്ചൊരു ജീവിതവും തന്നവന്.. ഞങ്ങള്‍ നിങ്ങളെ സ്നേഹിക്കുന്നു പപ്പാ, സ്നേഹത്തോടെ നിഷ അഷര്‍, നോവ ഹാപ്പി ഫാദേഴ്സ് ഡേ എന്നായിരുന്നു സണ്ണി കുറിച്ചത്.

മൂന്ന് കുട്ടികള്‍
കഴിഞ്ഞ ഒക്ടോബറിലായിരുന്നു മഹാരാഷ്ട്രയിലെ ലാത്തൂരില്‍ നിന്നുള്ള ഒരു അനാഥാലയത്തില്‍ നിന്ന് സണ്ണി ലിയോണ്‍ രണ്ട് വയസ്സുള്ള ഒരു പെണ് കുഞ്ഞിനെ ദത്തെടുത്തത്. കുഞ്ഞിന്റെ നിറമോ പശ്ചാത്തലമോ ആരോഗ്യ സ്ഥിതിയോ ഒന്നും നോക്കാതെ 11 കുടുംബങ്ങള്‍ വന്നു കണ്ടിട്ട് വേണ്ടെന്ന് പറഞ്ഞ് ഉപേക്ഷിച്ചു പോയ കുഞ്ഞിനെയാണ് സണ്ണി ലിയോണ്‍ സ്വീകരിച്ചത്.പെണ്‍കുഞ്ഞിനെ ദത്തെടുക്കാനുള്ള സണ്ണിയുടെ തിരുമാനത്തെ എല്ലാവരും അഭിനന്ദിച്ചിരുന്നു. പിന്നാലെയാണ് ഇവര്‍ക്ക് വാടക ഗര്‍ഭപാത്രത്തിലൂടെ രണ്ട് ആണ്‍കുട്ടികള്‍ പിറന്നത്.
-
പിടിവിട്ട് ട്രംപ്; ഇറാന്റെ പ്രതിരോധം അമ്പരിപ്പിക്കുന്നത്; യൂറോപ്യന്‍ സഖ്യകക്ഷികള്‍ പോലും പിന്തുണച്ചില്ല -
ബെംഗളൂരുവില്‍നിന്ന് അയര്‍ലന്‍ഡിലേക്ക് സ്ഥലംമാറ്റം; ശമ്പളത്തിലും വലിയ വ്യത്യാസം: താരതമ്യവുമായി ടെക്കി -
വിജയ് തിരിച്ചടി നേരിടും? കാലം ഉത്തരം നല്‍കുമെന്ന് രജനികാന്ത്; തമിഴ്നാട്ടില്‍ 1996 ആവര്‍ത്തിക്കുമോ -
ശത്രുതയ്ക്ക് കാരണം ഇതാണ്',ദിലീപ് പറഞ്ഞത്.. 'മഞ്ജുവിനേയും കാവ്യയേയും വിവാഹം ചെയ്തത് മറ്റൊരു കാരണം' -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
യുഎഇ തകര്‍ക്കുകയാണോ ഇറാന്റെ ലക്ഷ്യം; ഫുജൈറയിലും ഷാഹിലും ഡ്രോണ്‍, ഖത്തറിന്റെ ആവശ്യം തള്ളി -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി -
മൊണാലിയുടെ വിവാഹത്തില്‍ രാഷ്ട്രപതി ഇടപെടണം, ഒളിപ്പിച്ചത് കേരള സര്‍ക്കാരെന്ന് സുപ്രീംകോടതി അഭിഭാഷക -
ജലീലിന്റെ പഴയ 'ലീലകൾ' ജനങ്ങൾ മറന്നിട്ടില്ല;'മലപ്പുറം വിരുദ്ധ' പ്രചാരണങ്ങൾക്ക് ചൂട്ടുപിടിച്ചയാൾ';സന്ദീപ് വാര്യർ -
രാജ്യസഭാ തിരഞ്ഞെടുപ്പിൽ വമ്പൻ ജയവുമായി എൻഡിഎ; വോട്ട് മറിച്ച് പ്രതിപക്ഷം -
എങ്ങനെ കോടീശ്വരനാകാം?;ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി പറയുന്നു ..യുവാക്കൾക്കുള്ള ടിപ്പുകളും












Click it and Unblock the Notifications