• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അര്‍ധനഗ്നരായി സണ്ണി ലിയോണും ഡാനിയേല്‍ വെബ്ബറും മകള്‍ക്കൊപ്പം! സൈബര്‍ ആങ്ങളമാരുടെ വക അസഭ്യവര്‍ഷം

 • By Desk
cmsvideo
  മകള്‍ക്കൊപ്പം അര്‍ധനഗ്നരായി സണ്ണി ലിയോണും ഡാനിയേല്‍ വെബ്ബറും

  പോണ്‍ താരമായിരുന്ന സണ്ണി ലിയോണ്‍ ബോളിവുഡിലെ മുന്‍നിര താരമായശേഷം തന്‍റെ നിരവധി ഇടപെടലുകളിലൂടെ ആരാധകരുടെ കൈയ്യടി നേടിയിട്ടുണ്ട്. അതില്‍ ഒന്നായിരുന്നു ആരോരുമില്ലാത്ത അനാഥയായ ഒരു പെണ്‍കുട്ടിയെ ദത്തെടുക്കാനുള്ള തിരുമാനം. പലരും താരത്തെ അഭിനന്ദിച്ച് രംഗത്തെത്തിയപ്പോഴും ചിലര്‍ താരത്തെ വിമര്‍ശിച്ചു. ഒരു പോണ്‍ താരമായിരുന്ന ഒരാള്‍ ഒരു പെണ്‍കുട്ടിയെ ദത്തെടുത്ത് എന്തിനാണെന്നായിരുന്നു വിമര്‍ശകരുടെ ചോദ്യം. കറുത്ത പെണ്‍കുട്ടിയെ എന്തിന് ദത്തെടുത്തെന്നും ചിലര്‍ ചോദിച്ചു.

  എന്നാല്‍ ഈ വിമര്‍ശനങ്ങള്‍ക്കൊന്നും സണ്ണി ചെവികൊടുത്തില്ലെന്ന് മാത്രമല്ല തന്‍റെ മകളും ഭര്‍ത്താവുമൊത്തുള്ള ജീവിതം ആസ്വദിക്കുന്ന ചിത്രങ്ങള്‍ അവര്‍ നിരന്തരം സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തു. ഇപ്പോള്‍ പക്ഷേ സണ്ണിയുടെ ഭര്‍ത്താവ് ഡാനിയേല്‍ വെബ്ബര്‍ ഫാദേഴ്സ് ഡേയില്‍ പങ്കുവെച്ച ചിത്രമാണ് ചിലരെ ചൊടിപ്പിച്ചത്. അര്‍ധ നഗ്നനരായ ഡാനിയേലും സണ്ണിയും മകളെ ചേര്‍ത്ത് പിടിക്കുന്ന ചിത്രമായിരുന്നു ഡാനിയേല്‍ പങ്കുവെച്ചത്. ഇതാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സൈബര്‍ ആക്രമണത്തിന് തുടക്കമിട്ടത്. ചിത്രത്തിന് താഴെ വന്‍ അസഭ്യമാണ് പലരും എഴുതിവിട്ടത്.

  ഫാദേഴ്സ് ഡേ

  ഫാദേഴ്സ് ഡേ

  ഇന്ന് ഫാദേഴ്സ് ഡേ, ഒരാള്‍ക്ക് ചിന്തിക്കാവുന്നതില്‍ വെച്ച് ഏറ്റവും സന്തോഷമുള്ള കാര്യം. നിഷയെ കണ്ടുമുട്ടാന്‍ കാരണക്കാരിയായതിനും നമ്മള്‍ രണ്ടുപേരും തമ്മില്‍ സ്നേഹത്തിലായതിനും നന്ദി. ഏറ്റവും നല്ലത് എന്തെന്ന് നന്നായി അറിയുന്നവളാണ് നീ. അവളാണ് എല്ലാം. എന്നന്നേക്കുമായി എന്‍റെ ഹൃദയം കവര്‍ന്നവള്‍ എന്നായിരുന്നു ഡാനിയേല്‍ കുറിച്ചത്.

  സൈബര്‍ ആക്രമണം

  സൈബര്‍ ആക്രമണം

  എന്നാല്‍ ചിത്രം ഷെയര്‍ ചെയ്തതിന് പിന്നാലെ വന്‍ സൈബര്‍ ആക്രമണവും അസഭ്യവര്‍ഷവുമാണ് സണ്ണിക്കും കുടുംബത്തിനും നേരിടേണ്ടി വന്നത്. സണ്ണിയുടെ ഭൂതകാലവുമായി ചിത്രത്തെ ചേര്‍ത്ത് വായിച്ചവരാണ് വിമര്‍ശനവുമായി എത്തിയത്. എന്തിനാണ് ഇത്തരമൊരു ചിത്രം സമൂഹമാധ്യമത്തില്‍ പങ്കുവെച്ചതെന്നായി ചിലര്‍. ഇത് നിങ്ങളുടെ സ്വകാര്യ നിമിഷങ്ങളാണ്. പൊതു ഇടത്ത് പങ്കുവെക്കേണ്ട ചിത്രമല്ല ഇത് എന്നായിരുന്നു ചിലര്‍ കുറിച്ചത്.

  ഡേട്ടി ഫാമിലി

  ഡേട്ടി ഫാമിലി

  ഡേട്ടി ഫാമിലി എന്നായിരുന്നു ചിലര്‍ കുറിച്ചത്.അതേസമയം സണ്ണിക്ക് പിന്തുണയുമായി പലരും രംഗത്തെത്തി. നല്ലൊരു കുടംബ ചിത്രമാണ് വെബ്ബര്‍ പങ്കുവെച്ചതെന്നായിരുന്നു സണ്ണിയെ അനുകൂലിച്ച് എത്തിയവര്‍ പങ്കുവെച്ചത്. നിങ്ങള്‍ക്ക് നല്ലതല്ലെന്ന് തോന്നുന്നില്ലേങ്കില്‍ വായടക്കി പോകാനുള്ള സ്വാതന്ത്ര്യം നിങ്ങള്‍ക്കുണ്ടെന്നും ചിലര്‍ കുറിച്ചു.

  സണ്ണിയും

  സണ്ണിയും

  എന്നാല്‍ സണ്ണിയും ഡാനിയേലും സൈബര്‍ ആക്രമണത്തില്‍ ഒരു പ്രതികരണവും നടത്തിയില്ല. മാത്രമല്ല സണ്ണിയും ഒരു കുടുംബ ചിത്രം പങ്കുവെയ്ക്കുകയും ചെയ്തു. പിതാവ്.. ഭര്‍ത്താവ്, സുഹൃത്ത് .. ഞങ്ങളെ എല്ലാം ഒരുമിപ്പിക്കുന്ന വ്യക്തി. ഞങ്ങള്‍ക്ക് അളവില്ലാത്ത സ്നേഹവും മികച്ചൊരു ജീവിതവും തന്നവന്‍.. ഞങ്ങള്‍ നിങ്ങളെ സ്നേഹിക്കുന്നു പപ്പാ, സ്നേഹത്തോടെ നിഷ അഷര്‍, നോവ ഹാപ്പി ഫാദേഴ്സ് ഡേ എന്നായിരുന്നു സണ്ണി കുറിച്ചത്.

  മൂന്ന് കുട്ടികള്‍

  മൂന്ന് കുട്ടികള്‍

  കഴിഞ്ഞ ഒക്ടോബറിലായിരുന്നു മഹാരാഷ്ട്രയിലെ ലാത്തൂരില്‍ നിന്നുള്ള ഒരു അനാഥാലയത്തില്‍ നിന്ന് സണ്ണി ലിയോണ്‍ രണ്ട് വയസ്സുള്ള ഒരു പെണ്‍ കുഞ്ഞിനെ ദത്തെടുത്തത്. കുഞ്ഞിന്റെ നിറമോ പശ്ചാത്തലമോ ആരോഗ്യ സ്ഥിതിയോ ഒന്നും നോക്കാതെ 11 കുടുംബങ്ങള്‍ വന്നു കണ്ടിട്ട് വേണ്ടെന്ന് പറഞ്ഞ് ഉപേക്ഷിച്ചു പോയ കുഞ്ഞിനെയാണ് സണ്ണി ലിയോണ്‍ സ്വീകരിച്ചത്.പെണ്‍കുഞ്ഞിനെ ദത്തെടുക്കാനുള്ള സണ്ണിയുടെ തിരുമാനത്തെ എല്ലാവരും അഭിനന്ദിച്ചിരുന്നു. പിന്നാലെയാണ് ഇവര്‍ക്ക് വാടക ഗര്‍ഭപാത്രത്തിലൂടെ രണ്ട് ആണ്‍കുട്ടികള്‍ പിറന്നത്.

  English summary
  Sunny Leone, Daniel Weber Become Victims of Vile Online Abuse For Sharing This Photo With Daughter Nisha
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more