സണ്ണിലിയോണിന്റെ 'സ്വീറ്റ് ഡ്രീംസ് 'പുറത്തിറങ്ങി; താരമിനി മുഴുവന്‍ സമയവും എഴുത്തിലേയ്ക്ക് ?
ദില്ലി:പോണ്‍ സിനിമകളിലൂടെ ബോളിവുഡില്‍ കാലുറപ്പിച്ച സണ്ണിലിയോണ്‍ ഇനി എഴുത്തിലൂടെയായിരിക്കുമോ കോടികണക്കിനു വരുന്ന തന്റെ ആരാധകരെ പ്രചോദിപ്പിക്കാന്‍ പോകുന്നത് .സണ്ണി ലിയോണിന്റെ കഥാസമാഹാരം 'സ്വീറ്റ് ഡ്രീംസ്' കഴിഞ്ഞ ദിവസമാണ് വായനക്കാരിലെത്തിയത്. ഒരു മാസത്തിലേറെയായി പുസ്തകത്തിന്റെ ഔദ്യോഗിക പ്രകാശനം നടന്നിട്ടെങ്കിലും താരത്തിന്റെ ആരാധകരെ നിരാശരാക്കി പുസതകം വായനക്കാരിലെത്തിയിരുന്നില്ല. പുസ്തകത്തിന്റെ ഇ-ബുക്ക റിലീസ് കഴിഞ്ഞ ദിവസം നടന്നു
പുസ്തകത്തിന്റെ ആദ്യ റീലീസ് മൊബൈല്‍ ഫോണ്‍ വഴിയാണെന്നതാണ് ഏററവും കൗതുകം.ഇന്ത്യയിലാദ്യമാണ് ഫിക്ഷന്‍ ഇനത്തില്‍ ഒരു പുസത്കത്തിന്റെ പ്രകാശനം മൊബൈല്‍ ഫോണ്‍ വഴി നടക്കുന്നത്. ജിഗ്ഗര്‍ നെറ്റ് എന്ന പുസ്തക പ്രസാധക സഥാപനമാണ് സ്വീറ്റ് ഡ്രീംസ് പുറത്തിറക്കുന്നത്. ജിഗ്ഗര്‍നെറ്റ് ആപ്പില്‍ മാത്രമേ പുസ്തകം ലഭ്യമാവൂ. ഇറോട്ടിക് ഫിക്ഷന്‍ (ലൈംഗിക വിഷയങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കിയുളള എഴുത്ത്) എന്ന മേഖലയിലാണ് താരമിനി ഇടം പിടിക്കാന്‍ പോകുന്നത്. 12 കഥകളുടെ സമാഹാരമാണ് സ്വീറ്റ്ഡ്രീംസ്. താരമിനി മുഴുവന്‍ സമയ എഴുത്തിലേക്ക് തിരിയുമോ എന്ന പേടിയും ആരാധകര്‍ക്കുണ്ട്.

ഫോട്ടോഗ്രാഫിയിലും സ്‌പോര്‍ട്‌സിലും താത്പര്യമുണ്ടായിരുന്നെങ്കിലും തനിക്ക് വലിയ തോതിലുളള വായനാശീലമില്ലായിരുന്നെന്നുതാരം പറയുന്നു. ഇറോട്ടിക് ഫിക്ഷനില്‍ ആകെ വായിച്ചത് ഇഎല്‍ ജെയിംസിന്റെ 'ഫിഫ്റ്റി ഷോഡ്‌സ് ഓഫ് േ്രഗ ഓണ്‍ കിന്‍ഡില്‍' എന്ന പുസ്തകമാണ്. ആ പുസ്തകം തന്നെ വളരെ സ്വാധീനിച്ചതായി താരം പറയുന്നു. ഇറോട്ടിക് ഫിക്ഷനില്‍ ധാരാളം വായനക്കാരുളള രാജ്യമാണ് ഇന്ത്യയെന്നും സണ്ണിലിയോണിന്റെ പുസ്തകത്തിന് വലിയ സ്വീകാര്യത ലഭിക്കുമെന്നു മാണ് ഇന്ത്യന്‍ ഇറോട്ടിക് ഫിക്ഷന്‍ എഴുത്തുകാരനായ അനന്ത് പദമനാഭന്‍ പറയുന്നത്
18 ാം വയസ്സില്‍ വിദ്യാഭ്യാസം നിര്‍ത്തി പരസ്യമേഖലയിലേയ്ക്കു കടന്ന സണ്ണിലിയോണിനു അമേരിക്കന്‍ ടിവി ഷോയായ ബിഗ്‌ബോസിലൂടെ കൂടുതല്‍ തിളങ്ങാനായി.15 ഓളം ബോളിവുഡ് ചിത്രങ്ങളില്‍ അഭിനിച്ച. എഴുത്തിന്റെ മേഖലയയില്ക്കുളള പ്രവേശനത്തെ താനൊരു വെല്ലുവിളിയായാണ് ഏറ്റെടുത്തിരിക്കുന്നതെന്നാണ് സണ്ണിലിയോണ്‍ പറയുന്നത് ഷൂട്ടിങിനിടയില്‍ സമയം കിട്ടുമ്പോഴെല്ലാം എഴുതാറുളതായും താരം പറയുന്നു.












Click it and Unblock the Notifications