കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സണ്ണി ലിയോണിന് വേണം മോദിയില്‍ നിന്ന് ഒരു പുതുവത്സര പ്രതിജ്ഞ

  • By Soorya Chandran
Google Oneindia Malayalam News

മുംബൈ: ഗ്ലാമര്‍ നായിക സണ്ണി ലിയോണും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ എന്താണ് ബന്ധം? ഒരു ബന്ധവും ഇല്ല. പക്ഷേ മോദിയില്‍ നിന്ന് സണ്ണി ലിയോണിന് ഒരു പുതുവത്സര പ്രതിജ്ഞ വേണം.

എന്താണെന്നല്ലേ ആ സംഭവം. വിദേശ ഇന്ത്യക്കാര്‍ക്ക് ഇന്ത്യയില്‍ ബിസിനസ് നടത്താന്‍ ഉള്ള നടപടി ക്രമങ്ങള്‍ കുറച്ചുകൂടി ലഘൂകരിക്കണം. പഴയകാലം പാടെ മറന്ന് ഇപ്പോള്‍ ബോളിവുഡ് സിനിമയും ബിസിനസ്സുമൊക്കെയായി കഴിയുകയാണ് സണ്ണി .

Sunny Leone

നരേന്ദ്ര മോദിക്ക് ലോകം മുഴുവന്‍ ആരാധകരുണ്ട്. സണ്ണി ലിയോണിന് ഒരു പക്ഷേ അതിലേറെ ആരാധകരുണ്ടാകും. എങ്കിലും സണ്ണി ലിയോണ്‍ ഏറെ ആരാധിക്കുന്നത് നരേന്ദ്ര മോദിയെ ആണത്രെ.

Narendra Modi

നരേന്ദ്ര മോദി ലോക രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ അത് വലിയ തരംഗമായി എന്നാണ് സണ്ണി ലിയോണ്‍ പറയുന്നത്. ലോകത്തെമ്പാടുമുള്ള വിദേശ ഇന്ത്യക്കാര്‍ക്കും മോദിയുടെ പ്രഭാവം ആവേശമായിട്ടുണ്ടെന്നും സണ്ണി പലിയോണ്‍ പറയുന്നു.

സണ്ണി ലിയോണ്‍ ഇപ്പോള്‍ സിനിമകളില്‍ മാത്രമാണ് ശ്രദ്ധ പതിപ്പിക്കുന്നത്. എങ്കിലും ലോകത്ത് ഏറ്റവും അധികം ആളുകള്‍ ഇന്റര്‍ നെറ്റില്‍ തിരഞ്ഞത് സണ്ണിയെ ആയിരുന്നു. ഈ വര്‍ഷം മാത്രമല്ല അത്, കഴിഞ്ഞ മൂന്ന് വര്‍ഷമായി ഈ റെക്കോര്‍ഡ് സണ്ണി ലിയോണിന്റെ പേരിലാണ്.

English summary
Sunny Leone has a New Year resolution for PM Modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X