സണ്ണി ലിയോണ്‍ അമ്മയാകാനൊരുങ്ങുന്നു
മുംബൈ: പോണ്‍ സിനിമകളിലൂടെ ലോകമെമ്പാടും ആരാധകരെ സൃഷ്ടിച്ച ഇന്തോ കനേഡിയന്‍ വംശജ സണ്ണി ലിയോണ്‍ അമ്മയാകാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സണ്ണി അമ്മയാകാനുള്ള തന്റെ തയ്യാറെടുപ്പിനെക്കുറിച്ച് വാചാലയായത്. സണ്ണിയുടെ ഭര്‍ത്താവ് ഡാനിയേല്‍ വെബറും അച്ഛനാകാനുള്ള ഒരുക്കത്തിലാണെന്ന് സണ്ണി പറഞ്ഞു.
ഡാനിയേല്‍ വെബറിന്റെ അമ്മയാണ് അമ്മൂമ്മയാകാനുള്ള ആഗ്രഹം ഇരുവരോടും തുറന്നു പറഞ്ഞത്. ഇതോടെ ഇതേക്കുറിച്ച് തങ്ങള്‍ ആലോചിക്കുകയായിരുന്നെന്ന് സണ്ണി വ്യക്തമാക്കി. കരിയറില്‍ തിരക്കുള്ള സമയമാണെങ്കിലും അമ്മയാകാനുള്ള തന്റെ ആഗ്രഹം ഉടന്‍ പൂവണിയുമെന്ന് സണ്ണി മാധ്യമത്തോട് പറഞ്ഞു.

പറ്റിയ സമയത്തിനായി തങ്ങള്‍ കാത്തിരിക്കുകയാണ്. ഒരു കുട്ടി ജനിക്കുക എന്നത് തുടക്കത്തില്‍ തങ്ങള്‍ ആഗ്രഹിച്ചിരുന്നില്ലെങ്കിലും ഇപ്പോള്‍ അതല്ല സ്ഥിതിയെന്ന് സണ്ണി പറഞ്ഞു. പോണ്‍ താരം അമ്മയാകുക എന്നൊക്കെ ചിലര്‍ നെറ്റി ചുളിച്ചേക്കാം. എന്നാല്‍, താനും ഭര്‍ത്താവും നല്ല രീതിയിലുള്ള കുടുംബ ബന്ധത്തിലാണ് കഴിയുന്നതെന്ന് സണ്ണി പറയുന്നു.
ബിഗ് ബോസിലൂടെ ബോളിവുഡിലേക്ക് ചുവടുവെച്ച സണ്ണിലിയോണ്‍ ഇതിനകം തന്നെ ഒരുപിടി ചിത്രങ്ങളുടെ ഭാഗമായിക്കഴിഞ്ഞു. ഇടയ്ക്ക് വിവാദങ്ങളുണ്ടായെങ്കിലും ഐറ്റം ഡാന്‍സുകാരിയായും മറ്റും സണ്ണി ബോളിവുഡില്‍ സജീവമാണ്. പഴയ രംഗത്തേക്ക് ഒരിക്കല്‍ക്കൂടി തിരിച്ചുപോകാന്‍ ആഗ്രഹമില്ലാത്ത സണ്ണി ബോളിവുഡില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിക്കുകയാണ് ഇപ്പോള്‍.












Click it and Unblock the Notifications