സണ്ണി ലിയോണും ക്രിക്കറ്റിലേക്ക്, ചെന്നൈ ടീം ഇനി സണ്ണിക്ക് സ്വന്തം !
ചെന്നൈ: സ്പോര്‍ട്സില്‍ ഒരു കൈ നോക്കുന്ന സിനിമാ താരങ്ങള്‍ ഇന്ത്യക്കാര്‍ക്ക് പുത്തരിയൊന്നും അല്ല. ഐ പി എല്‍ ക്രിക്കറ്റ് തുടങ്ങിയപ്പോള്‍ മൂന്ന് ബോളിവുഡ് താരങ്ങളാണ് ടീമിനെ വിളിച്ചെടുക്കാന്‍ മുന്‍പന്തിയില്‍ ഉണ്ടായിരുന്നത്. രാജസ്ഥാന്റെ ശില്പ ഷെട്ടി, പഞ്ചാബിന്റെ പ്രീതി സിന്റ പിന്നെ കൊല്‍ക്കത്തയുടെ സ്വന്തം കിംഗ് ഖാന്.
ഇപ്പോഴിതാ ബോളിവുഡില്‍ നിന്നും മറ്റൊരു പ്രമുഖ താരം കൂടി ക്രിക്കറ്റ് ടീമിനെ സ്വന്തമാക്കിയിരിക്കുകയാണ്. മറ്റാരുമല്ല ഗ്ലാമര്‍ ക്വീന്‍ സണ്ണി ലിയോണ്‍. ചെന്നൈ ടീമിനെയാണ് സണ്ണി ലിയോണ്‍ സ്വന്തമാക്കിയിരിക്കുന്നത്. ഐ പി എല്‍ ടീമിനെ നഷ്ടപ്പെട്ട ദുഖത്തിലിരിക്കുന്ന ചെന്നൈക്ക് സണ്ണി ലിയോണിന്റെ ചെന്നൈ സ്വാഗേഴ്സ് സാന്ത്വനമാകുമോ. കാണൂ സണ്ണി ലിയോണിന്റെ കളിവിശേഷങ്ങള്‍...

എല്ലാ കളികളും ഇഷ്ടമാണ്
ചെറുപ്പം മുതലേ എല്ലാ സ്പോര്‍ട്സും തനിക്ക് ഇഷ്ടമായിരുന്നു എന്നാണ് സണ്ണി ലിയോണ്‍ പറയുന്നത്. ഫുട്ബോളാണ് പ്രിയപ്പെട്ട ഇനം. ഇപ്പോഴിതാ താന്‍ ക്രിക്കറ്റും ഇഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു.

ഫുട്ബോള്‍, പിങ് പോങ്, വോളിബോള്‍
ഏതെല്ലാം കളികളാണ് ചെറുപ്പത്തില്‍ താരം ആസ്വദിച്ചിരുന്നത് എന്നറിയാമോ. ഫുട്ബോള്‍, പിങ് പോങ്, വോളിബോള്‍, ബാസ്ക്കറ്റ് ബോള്‍ എന്നിങ്ങനെ സണ്ണി ലിയോണ്‍ കൈവെക്കാത്ത ഏരിയകളിലല്ല

ബോക്സ് ക്രിക്കറ്റ് ലീഗില്‍
ഷാരൂഖ് ഖാനെയും പ്രീതി സിന്റയെയും പോലെ ഐ പി എല്‍ ക്രിക്കറ്റിലല്ല, ബോക്സ് ക്രിക്കറ്റ് ലീഗിലാണ് സണ്ണി ലിയോണ്‍ ടീമിനെ സ്വന്തമാക്കിയിരിക്കുന്നത്.

ടി വി താരങ്ങളുടെ ടീം
ടെലിവിഷന്‍ താരങ്ങളാണ് ബോക്സ് ക്രിക്കറ്റ് ലീഗില്‍ അണി നിരക്കുന്നത്. സണ്ണി ലിയോണിന്റെ ചെന്നൈ സ്വാഗേഴ്സില് മൗനി റോയ്, റിത്വിക് ധന്‍ജാനി, സംഗ്രാം സിങ് തുടങ്ങിയ മിനിസ്ക്രീന്‍ പോപ്പുലര്‍ താരങ്ങള്‍ കളിക്കുന്നു.

സണ്ണി ലിയോണ്‍ പ്രതീക്ഷയിലാണ്
ലീഗില്‍ മികച്ച പ്രകടനം കാഴ്ച വെക്കാനാകുമെന്ന പ്രതീക്ഷയിലാണ് സണ്ണി ലിയോണ്‍. കളിക്കാര്‍ക്ക് ആത്മവിശ്വാസം പകര്‍ന്ന് പരിശീലന ക്യാംപിലും കളിസ്ഥലത്തും സണ്ണി ലിയോണിന്റെ സാന്നിധ്യവുമുണ്ടാകും.
-
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍












Click it and Unblock the Notifications