Get Updates
Get notified of breaking news, exclusive insights, and must-see stories!

നരേന്ദ്ര മോദിയെയും കടത്തിവെട്ടി സണ്ണി ലിയോണ്‍

മുംബൈ: കടുവയെ പിടിച്ച കിടുവ എന്ന് കേട്ടിട്ടില്ലേ അതുപോലെയായിപ്പോയി ഗൂഗിള്‍ സെര്‍ച്ചില്‍ സണ്ണി ലിയോണിന്റെ കാര്യം. രാഷ്ട്രീയത്തിലെ റോക്കിംഗ് സ്റ്റാറായ നരേന്ദ്ര മോദിയെ വരെ പിന്തള്ളിയാണ് സണ്ണി ലിയോണ്‍ ഗൂഗിള്‍ സെര്‍ച്ചില്‍ ഒന്നാമതെത്തിയത്. രാഷ്ട്രീയമാണ് തട്ടകമെങ്കിലും ആര്‍ട്‌സിലും സ്‌പോര്‍ട്‌സിലുമുള്ള മുഴുവന്‍ഡ സെലിബ്രിറ്റികളെയും പിന്നിലാക്കി നരേന്ദ്ര മോദി തിളങ്ങിനില്‍ക്കുമ്പോഴാണ് സണ്ണി ലിയോണ്‍ സെര്‍ച്ചിന്റെ കാര്യത്തില്‍ മോദിയെ പിന്തള്ളിയത്.

sunny-leone

ഗൂഗിള്‍ ഇന്ത്യയാണ് 2014 ലെ സെര്‍ച്ചില്‍ മുന്നില്‍ നില്‍ക്കുന്നവരുടെ വിവരങ്ങള്‍ വെളിപ്പെടുത്തിയത്. സണ്ണി ലിയോണിനും നരേന്ദ്ര മോദിക്കും പിന്നിലായി ബോളിവുഡ് താരം സല്‍മാന്‍ ഖാനാണ് സെര്‍ച്ചിലും താരമായത്. ക്രിക്കറ്റില്‍ എം എസ് ധോണി, വിരാട് കോലി എന്നിവരെക്കാളും വിരമിച്ച താരം സച്ചിന്‍ തെണ്ടുല്‍ക്കര്‍ ശ്രദ്ധേയനായി. പ്ലെയിംഗ് ഇറ്റ് മൈ വേ എന്ന ആത്മകഥയാണ് വിരമിച്ചിട്ടും സച്ചിന് സെര്‍ച്ചില്‍ മൈലേജ് കൊടുത്തത്.

modi

സിനിമാ താരങ്ങളെക്കാളും കൂടുതല്‍ ആളുകള്‍ സെര്‍ച്ച് ചെയ്ത രാഷ്ട്രീയനേതാവ് എന്ന ബഹുമതിയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കാണ് എന്ന് ഗൂഗിള്‍ ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ രാജന്‍ ആനന്ദന്‍ അറിയിച്ചു. ഇലക്ഷന്‍ 2014 ആണ് ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ തിരയപ്പെട്ട വാക്ക്. ഫിഫ വേള്‍ഡ് കപ്പ് 2014, ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2014, ഐഫോണ്‍ 6 എന്നിവയാണ് പിന്നില്‍. സുനന്ദ പുഷ്‌കറും കാണാതായ മലേഷ്യന്‍ വിമാനവും തിരച്ചില്‍കാരുടെ പ്രിയപ്പെട്ട വിഷയങ്ങളായിരുന്നു.

sachin-book

റെയില്‍വേ വിവരങ്ങള്‍, ക്രിക്കറ്റ് വാര്‍ത്തകള്‍, കാലാവസ്ഥ വിവരങ്ങള്‍, ഓണ്‍ലൈന്‍ വാള്‍പേപ്പറുകള്‍ തുടങ്ങിയവയും കൂടുതല്‍ ആളുകള്‍ തിരഞ്ഞു. ഇ കൊമേഴ്‌സ് സൈറ്റുകളായ ഫഌപ്പ്കാര്‍ട്ട്, ആമസോണ്‍, സ്‌നാപ് ഡീല്‍ എന്നിവയും ആദ്യ പത്തില്‍ ഇടം പിടിച്ചു. എച്ച് ഡി എഫ് സി നെറ്റ് ബാങ്കിംഗ്, എസ് ബി ഐ ഓണ്‍ലൈന്‍ എന്നിവയാണ് ബാങ്കുകളില്‍ മുന്നില്‍.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+