Get Updates
Get notified of breaking news, exclusive insights, and must-see stories!

ഖാന്‍മാരില്‍ സണ്ണി ലിയോണിന് ഇഷ്ടക്കൂടുതല്‍ ആരോട്..? കാരണം രഹസ്യമാണ്..

ഷാരൂഖ് ഖാന് നന്ദി പറഞ്ഞ് സണ്ണി ലിയോണ്‍. ഷാരൂഖാനൊത്തുള്ള നിമിഷങ്ങള്‍ വാക്കുകളിലൊതുങ്ങാത്തത്.

ഷാരൂഖ് ഖാനും സല്‍മാന്‍ ഖാനും അമീര്‍ ഖാനും ബോളിവുഡിലെ താരരാജാക്കന്മാരാണ്. മുന്‍നിരച്ചിത്രങ്ങളിലൊന്നുമില്ലെങ്കിലും സണ്ണി ലിയോണ്‍ ബോളിവുഡില്‍ താരറാണി തന്നെയാണ്. എങ്കിലും പ്രമുഖ നടന്മാര്‍ക്കൊപ്പം അവസരമില്ല എന്നതായിരുന്നു പഴയ ഈ നീലച്ചിത്ര നായികയ്ക്കുള്ള പരിമിതി

ഷാരൂഖ് നായകനായ റായിസിലെ ഐറ്റം സോംഗ് സണ്ണിയുടെ ആ വിഷമം തീര്‍ക്കുന്നതാണ്. ഖാന്‍മാരിലൊരാള്‍ തങ്ങളുടെ ചിത്രത്തില്‍ സണ്ണിയെ ഉള്‍പ്പെടുത്തി എന്നത് തന്നെ ഭാവിയില്‍ കൂടുതല്‍ വാതിലുകള്‍ സണ്ണിക്ക് മുന്നില്‍ തുറക്കുമെന്നതിന്റെ സൂചനയാണ്.

സണ്ണിയും സൽമാനും

ഷാരൂഖിനൊപ്പം ഐറ്റം സോംഗില്‍ പ്രത്യക്ഷപ്പടുന്നതിന് മുന്‍പ് സല്‍മാനൊപ്പം വേദി പങ്കിട്ടിട്ടുണ്ട് സണ്ണി. ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലായിരുന്നു അത്. പരിപാടിയില്‍ മല്‍സരാര്‍ത്ഥിയായിരുന്നു സണ്ണി ലിയോണ്‍.

അമീറും സണ്ണിയും

ഒരു അഭിമുഖത്തില്‍ മുന്‍നിര ബോളിവുഡ് നടന്മാര്‍ സണ്ണിയെ സിനിമകളില്‍ അടുപ്പിക്കുന്നില്ലല്ലോ എന്ന ചോദ്യം ഒരു തവണ സണ്ണിക്ക് നേരിടേണ്ടി വന്നിരുന്നു. അമീര്‍ ഖാന്‍ ആണ് നടന്മാരുടെ നിരയില്‍ നിന്നും ഇതിന് മറുപടി നല്‍കിയത്. സണ്ണിയുടെ ഒപ്പം അഭിനയിക്കാന്‍ തയ്യാറാണെന്നായിരുന്നു അമീറിന്റെ മറുപടി.

ആരാണ് കേമൻ

മൂന്നു ഖാന്‍മാരില്‍ ആരെയാണ് കൂടുതലിഷ്ടം എന്നു ചോദിച്ചാല്‍ സണ്ണിയുടെ മറുപടി ഇതാണ്. അതിനുത്തരം പറയാന്‍ താനില്ല. മൂന്ന് ഖാന്മാരെയും പരിചയപ്പെടാന്‍ കഴിഞ്ഞിട്ടുണ്ട്. സല്‍മാനാണ് ആദ്യമായി തനിക്ക് ഭാഗ്യം നേര്‍ന്നത്. ഷാരൂഖിന്റെ ഒപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമായി കരുതുന്നു.

ഷാരൂഖിന് നന്ദി

ഷാരൂഖിനെക്കുറിച്ച് പറയാന്‍ നൂറുനാവാണ് സണ്ണിയ്ക്ക്. റായീസിലെ അവസരത്തിന് ഷാരൂഖിനോട് നന്ദി പറഞ്ഞാല്‍ തീരില്ലെന്നാണ് സണ്ണി പറയുന്നത്. തന്റെ ജീവിതത്തിന്റെ ഗതി തന്നെ മാറ്റാവുന്ന അവസരമാണ് റായീസിലൂടെ ഷാരൂഖ് തനിക്ക് തന്നിരിക്കുന്നത് എന്നാണ് സണ്ണി പറയുന്നത്.

പറയാൻ വാക്കുകളില്ല

ഷാരൂഖുമായി ചില വിഷയങ്ങളില്‍ സണ്ണിയ്ക്ക് ചില സാമ്യങ്ങളുണ്ട്. പ്രശാന്ത് സാവന്ത് എന്ന ട്രെയിനറുടെ കീഴിലാണ് ഇരുവരും പരിശീലിച്ചത് എന്നതാണ് അതിലൊന്ന്. ഷൂട്ടിംഗിനിടെ തനിക്കും ഭര്‍ത്താവിനുമൊപ്പമിരുന്ന് ഷാരൂഖ് സമയം ചിലവഴിച്ചതും സണ്ണി നന്ദിയോടെ ഓര്‍ക്കുന്നു.

കഥ വെള്ളിത്തിരയിൽ

സ്വന്തം കഥ സിനിമയാക്കാനുള്ള ആലോചനയും സണ്ണിക്കുണ്ട്. എന്നാലത് പെട്ടെന്നുണ്ടാവില്ല. ചിലപ്പോളത് സംഭവിക്കാതെയുമിരിക്കാമെന്ന് സണ്ണി പറയുന്നു. ആത്മകഥ എഴുതുന്നതിനെക്കുറിച്ച് പലരും ചോദിക്കുന്നു. എന്നാല്‍ അതിലും വലിയ കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കാനുണ്ട് എന്നാണ് സണ്ണിയുടെ മറുപടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+