'റേറ്റ്' ചോദിച്ച ജേര്‍ണലിസ്റ്റിനെ സണ്ണി ലിയോണ്‍ തല്ലിയെന്നും ഇല്ലെന്നും.. എന്താണ് സംഭവിച്ചത്?
ഒരു രാത്രിയിലെ പരിപാടിക്ക് എത്ര രൂപയാണെന്ന് ചോദിച്ച മാധ്യമ പ്രവര്‍ത്തകനെ ബോളിവുഡ് താരം സണ്ണി ലിയോണ്‍ തല്ലി എന്നായിരുന്നു കഴിഞ്ഞ ദിവസം പുറത്ത് വന്ന വാര്‍ത്ത. ഹോളി ആഘോഷങ്ങളുടെ ഭാഗമായി സൂററ്റിലെത്തിയപ്പോഴാണ് മാധ്യമപ്രവര്‍ത്തകന്‍ സണ്ണി ലിയോണിനോട് അര്‍ഥം വെച്ചുള്ള ചോദ്യം ചോദിച്ചത്. ബോളിവുഡ് താരമായതിന് ശേഷം എത്രയാണ് രാത്രി പരിപാടിക്ക് ഈടാക്കുന്നത് എന്നായിരുന്നു ചോദ്യം.
ചോദ്യം വ്യക്തമായില്ല എന്ന് പറഞ്ഞ സണ്ണി ലിയോണിനോട് താങ്കള്‍ നേരത്തെ പോണ്‍ താരമായിരുന്നല്ലോ, ഇപ്പോള്‍ ബോളിവുഡ് താരമാണ്. ഇപ്പോള്‍ എത്രയാണ് രാത്രി പരിപാടിക്ക് ഈടാക്കുന്നത് എന്ന് ഇയാള്‍ വീണ്ടും ചോദിച്ചു. ഇതോടെ സണ്ണി ലിയോണ്‍ ഇയാളുടെ കരണത്ത് അടിക്കുകയായിരുന്നു എന്നാണ് ചില പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഹോട്ടലിലെ ജീവനക്കാരും സന്ദര്‍ശകരും നോക്കിനില്‍ക്കെയായിരുന്നത്രെ ഇത്.

സണ്ണി ലിയോണ്‍ നിഷേധിച്ചു
എന്നാല്‍ താന്‍ മാധ്യമപ്രവര്‍ത്തകനെ കരണത്തടിച്ചു എന്ന റിപ്പോര്‍ട്ടുകള്‍ സണ്ണി ലിയോണ്‍ നിഷേധിച്ചു. ഇങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ല.

കാര്യം തിരക്കണേ
വസ്തുതകള്‍ മനസിലാക്കാതെയാണ് മിഡ് ഡേ പത്രം സംഭവം റിപ്പോര്‍ട്ട് ചെയ്തത് എന്ന് സണ്ണി ലിയോണ്‍ മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിലൂടെ പറഞ്ഞു.

മാന്യത കാട്ടിയില്ല
സത്യം മനസിലാക്കാനുള്ള മാന്യത പോലും പത്രം കാട്ടിയില്ല. പകരം പച്ചക്കള്ളം അച്ചടിച്ചുകൊടുത്തു. നിങ്ങളെ ഓര്‍ത്ത് ലജ്ജ തോന്നുന്നു - സണ്ണി ലിയോണ്‍ ട്വിറ്ററില്‍ എഴുതി.

അടുത്ത പ്രാവശ്യമെങ്കിലും
നിങ്ങളുടെ പക്കല്‍ ഡാനിയലിന്റെ നമ്പര്‍ ഉണ്ടല്ലോ. അടുത്ത പ്രാവശ്യമെങ്കിലും വസ്തുത മനസിലാക്കി എഴുതൂ - സണ്ണി പറഞ്ഞു.

പരാതിയില്ല
സണ്ണി ലിയോണ്‍ അടിച്ചു എന്ന് പറയപ്പെടുന്ന മാധ്യമ പ്രവര്‍ത്തകന്‍ പരാതി കൊടുത്തതായും റിപ്പോര്‍ട്ടുകളില്ല.

ഭര്‍ത്താവും നിഷേധിച്ചു
സണ്ണി ലിയോണിന്റെ ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറും ഇക്കാര്യം നിഷേധിച്ചു.

മാധ്യമപ്രവര്‍ത്തകന്‍ ആദ്യമായിട്ടല്ല
ഇതാദ്യമായിട്ടല്ല മാധ്യമപ്രവര്‍ത്തകര്‍ സണ്ണി ലിയോണിനടുത്ത് സദാചാര പോലീസ് കളിക്കുന്നത്. മുന്‍പ് ഭൂപേന്ദ്ര ചൗബേ സണ്ണി ലിയോണിനെ സ്ത്രീവിരുദ്ധ ചോദ്യങ്ങളിലൂടെ അപമാനിച്ചിരുന്നു.

നിങ്ങള്‍ ഐറ്റം ഗേളല്ലേ
നിങ്ങള്‍ ഐറ്റം ഗേളല്ലേ, ആമിര്‍ ഖാന്‍ നിങ്ങള്‍ക്കൊപ്പം അഭിനയിക്കുമെന്നു കരുതുന്നുണ്ടോ തുടങ്ങിയ ചോദ്യങ്ങളാണ് ഇയാള്‍ ചോദിച്ചത്. സണ്ണിയെ അപമാനിക്കുന്ന വിധത്തിലുള്ള ഈ ചോദ്യങ്ങള്‍ ഏറെ വിവാദമായി.












Click it and Unblock the Notifications