• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഒളി ക്യാമറ വിവാദം; പ്രതികരണവുമായി സണ്ണി ലിയോൺ; ഒരു രാഷ്ട്രീയപാര്‍ട്ടിയെയും പിന്തുണയ്ക്കുന്നില്ല!

cmsvideo
  കോബ്ര പോസ്റ്റിൽ നിലപാട് വ്യക്തമാക്കി സണ്ണി ലിയോൺ | #Cobrapost #Sunnyleone | Oneindia Malayalam

  രാഷ്ട്രീയ നിലപാടുകള്‍ വില്‍പനയ്ക്ക് വെച്ച് ബോളിവുഡിലെ 36 പ്രമുഖര്‍ കോബ്രാ പോസ്റ്റിന്റെ ഒളിക്യാമറയിൽ കു‌ടിങ്ങിയ സംഭവത്തിൽ പ്രതികരണവുമായി നടി സണ്ണി ലിയോൺ. ആവശ്യപ്പെടുന്ന പണം തന്നാല്‍ ഏത് പാര്‍ട്ടിക്കും ഏത് ആശയത്തിനും വേണ്ടി സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണം നടത്താമെന്ന് 36 ബോളിവുഡ് സെലിബ്രിറ്റികള്‍ പറയുന്നതിന്റെ വീഡിയോ ആയിരുന്നു കോബ്രാ പോസ്റ്റ് പുറത്ത് വിട്ടിരുന്നത്.

  അത്ഭുതങ്ങള്‍ കാണിക്കാനല്ല യുപിയില്‍ വന്നത്, ഒറ്റരാത്രി കൊണ്ട് അത് പ്രതീക്ഷിക്കരുതെന്ന് പ്രിയങ്ക

  വിവേക് ഒബ്‌റോയിയെ കൂടാതെ ജാക്കി ഷ്‌റോഫ്, സോനു സൂദ്, അമീഷ പട്ടേല്‍, ശക്തി കപൂര്‍, രാഖി സാവന്ത്, മിനിഷ ലാംബ, സണ്ണി ലിയോണ്‍, പൂനം പാണ്ഡെ, ഗായകരായ കൈലാഷ് ഖേര്‍, മിഖ സിങ്, അഭിജീത്ത് ഭട്ടാചാര്യ എന്നിവരും നിലപാട് വില്‍ക്കാന്‍ തയ്യാറായെന്നായിരുന്നു കോബ്രാ പോസ്റ്റ് വ്യക്തമാക്കിയത്. എന്നാൽ വാർത്ത വാസ്തവ വിരുദ്ധമാണെന്ന നിലപാടുമായി സണ്ണി ലിയോൺ രംഗത്തെത്തി.

  രാഷ്ട്രീയ പാർട്ടിയെ പിന്തുണയ്ക്കുന്നില്ല

  രാഷ്ട്രീയ പാർട്ടിയെ പിന്തുണയ്ക്കുന്നില്ല

  ഞാന്‍ ഒരു രാഷ്ട്രീയപാര്‍ട്ടിയെയും പിന്തുണയ്ക്കുന്നില്ല. അത്തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നത് കൊണ്ടാണ് വിശദീകരണവുമായി രംഗത്ത് വന്നത്. ഞാന്‍ വിശ്വസിക്കുന്ന കാര്യങ്ങള്‍ മാത്രമേ ഞാന്‍ പ്രചരിപ്പിക്കുകയുള്ളൂ. എന്റെ രാഷ്ട്രീയ നിലപാട് ഇതുവരെ പുറത്ത് പറയുകയോ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിട്ടില്ലെന്നുമാണ് സണ്ണി ലിയോൺ വാർത്തയ്ക്കെതിരെ പ്രതികരിച്ചിരിക്കുന്നത്. ട്വിറ്ററിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.

  പിആർ ഏജന്റുകൾ

  പിആർ ഏജന്റുകൾ

  ബിജെപി, കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടി തുടങ്ങിയ രാഷ്ട്രീയ പാര്‍ട്ടികളുടെ പി.ആര്‍ ഏജന്റുകള്‍ എന്ന വ്യാജേനയാണ് ഇവര്‍ സെലിബ്രിറ്റികളെ സമീപിച്ചത്.ഏജന്റുകള്‍ മുഖേനയായിരുന്നു നീക്കം. ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടിക്ക് വേണ്ടി ട്വിറ്റര്‍, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നിവയിലൂടെ പ്രചരണം നടത്താന്‍ തയ്യാറാണോ എന്നായിരുന്നു ചോദ്യം. നടന്‍മാരും ഗായകരും കൊമേഡിയന്‍മാരും നര്‍ത്തകരും ഉള്‍പ്പെടെ 36 പേര്‍ പണം നല്‍കിയാല്‍ ചെയ്യാമെന്ന് വ്യക്തമാക്കുകയായിരുന്നു.

  ലക്ഷങ്ങൾ പ്രതിഫലം

  ലക്ഷങ്ങൾ പ്രതിഫലം

  രണ്ട് ലക്ഷം മുതല്‍ 50 ലക്ഷം വരെയാണ് സെലിബ്രിറ്റികള്‍ ഒരു സോഷ്യല്‍ മീഡിയ പ്രതികരണത്തിന് വിലയിട്ടത്. ചിലര്‍ പണം കൈമാറുന്നതിന് മുന്‍പെ ചില രാഷ്ട്രീയ പാര്‍ട്ടികള്‍ വേണ്ടി പ്രതികരണം ആരംഭിച്ചെന്നും കോബ്രാ പോസ്റ്റ് വ്യക്തമാക്കുന്നു.

  നടീനടന്മാർ

  നടീനടന്മാർ

  ജാക്കി ഷ്‌റോഫ്, ശക്തി കപൂര്‍, വിവേക് ഒബ്‌റോയി, സോനു സൂദ്, അമീഷ പട്ടേല്‍, മഹിമ ചൗധരി, ശ്രേയസ് തല്‍പഡെ, പുനീത് ഇസാര്‍, സുരേന്ദ്ര പാല്‍, പങ്കജ് ധീര്‍, നികിതിന്‍ ധീര്‍, ടിസ്‌ക ചോപ്ര, ദീപ്ഷിഖ നാഗ്പാല്‍, അഖിലേന്ദ്ര മിശ്ര, രോഹിത് റോയ്, രാഹുല്‍ ഭട്ട്, സലീം സെയ്ദി, രാഖി സാവന്ത്, അമാന്‍ വെര്‍മ, ഹിതന്‍ തേജ്വാനി, ഗൗരി പ്രധാന്‍, ഈവ്‌ലിന്‍ ശര്‍മ, മിനീഷ ലാംബ, കൊയീന മിത്ര, പൂനം പാണ്ഡെ, സണ്ണി ലിയോണി എന്നിവരാണ് കോബ്രപോസ്റ്റ് പുറത്തുവിട്ട ഒളിക്യാമറ വിവാദത്തിൽ പെട്ട നട‌ീ നടന്മാർ.

  ഗായകരും നർത്തകനും

  ഗായകരും നർത്തകനും

  കൈലാഷ് ഖേര്‍, മിഖ സിങ്, ബാബ സെയ്ഗാള്‍ എന്നീ ഗായകരും, രാജു ശ്രീവാസ്തവ, സുനില്‍ പാല്‍, രാജ്പാല്‍ യാദവ്, ഉപാസന സിങ്, കൃഷ്ണ അഭിഷേക്, വിജയ് ഈശ്വര്‍ലാല്‍ പവാര്‍ തു‌ടങ്ങിയ കൊമേഡിയൻമാരും, കോറിയോഗ്രഫർ ഗണേഷ് ആചാര്യ, ഡാന്‍സര്‍ സംഭാവന സേത്തും ഒളിക്യാമറയിൽ പെട്ടെന്നാണ് കോബ്ര പോസ്റ്റ് വ്യക്തമാക്കുന്നത്.

  English summary
  Operation Karaoke by Cobrapost had its reporters posing as representatives from a public relations company and meeting actors, singers, dancers and TV stars through their managers to allegedly strike a deal ahead of the upcoming Lok Sabha elections.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more