സണ്ണി ലിയോണ്‍ 'ഈ' അഭിനയവും നിര്‍ത്തുന്നു... ലക്ഷ്യം പൂര്‍ത്തിയാക്കി തിരിച്ചുവരും; അമ്മയെന്ന ലക്ഷ്യം
സിനിമയില്‍ നിന്ന് ഒരു ഇടവേളയെടുത്ത് അമ്മയാവുക എന്നതാണത്രെ സണ്ണി ലിയോണിന്റെ ലക്ഷ്യം. അതിന് ശേഷം അതി ശക്തമായി സിനിമയിലേക്ക് തിരിച്ചുവരാനം താരം ഉദ്ദേശിക്കുന്നുണ്ടത്രെ
മുംബൈ: സണ്ണി ലിയോണിനെ ലോകം പരിചയപ്പെട്ടത് അഡള്‍ട്ട് ചിത്രങ്ങളിലെ ഹോട്ട് നായികയായ ഇന്ത്യന്‍ വംശജ എന്ന പേരിലാണ്. എന്നാല്‍ പ്രശസ്തിയുടെ കൊടുമുടിയില്‍ നില്ക്കവേ സണ്ണി ലിയോണ്‍ ആ മേഖല തന്നെ ഉപേക്ഷിച്ചു.
അതിന് ശേഷമാണ് അവര്‍ ബോളിവുഡ് മുഖ്യധാരാ സിനിമകളില്‍ സജീവമാകുന്നത്. അശ്ലീല ചിത്രങ്ങളില്‍ ഇനി അഭിനയിക്കുകയേ ഇല്ലെന്ന് വ്യക്തമാക്കിക്കൊണ്ടായിരുന്നു ഇത്.
എന്നാല്‍ ഇപ്പോള്‍ സിനിമ അഭിനയത്തില്‍ നിന്ന് കൂടി സണ്ണി പിന്മാറുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്തിനാണ് സണ്ണി അഭിനയത്തിന് ഒരു അര്‍ദ്ധ വിരാമം ഇടുന്നത് എന്നല്ലേ... ഒരു കുഞ്ഞിന്റെ അമ്മയാകാന്‍...

സണ്ണി ലിയോണ്‍
ഇന്‍ഡോ- കനേഡിയന്‍ നടിയാണ് സണ്ണി ലിയോണ്‍. സിക്കുകാരായ മാതപിതാക്കള്‍. ജനിച്ചത് കാനഡയില്‍. അവിടെ വച്ചാണ് പോണ് സിനിമകളില്‍ അഭിനയിച്ച് സണ്ണി ലോക ശ്രദ്ധ നേടുന്നത്.

ആരാണിത്
സണ്ണി ലിയോണിന്റെ ശരിക്കും ഉള്ള പേരാണിത്- കരംജിത്ത് കൗര്‍ വോറ. എന്നാല്‍ സണ്ണി ലിയോണ്‍ എന്ന് പറഞ്ഞാലെ ലോകം ഇന്ന് ഇവരെ തിരിച്ചറിയുകയുള്ളൂ. കരെണ്‍ മല്‍ഹോത്ര എന്ന പേരം ഇടയ്ക്ക് സണ്ണി സ്വീകരിച്ചിരുന്നു

ഡാനിയേല്‍ വെബര്‍
അശ്ലീല ചിത്രങ്ങളില്‍ അഭിനയിക്കന്ന കാലത്ത് തന്നെ സണ്ണി ലിയോണ്‍ വിവാഹിതയായിരുന്നു. ഡാനിയേല്‍ വെബര്‍ ആണ് ഭര്‍ത്താവ്. സിനിമാഭിനയം വെറും ജോലി മാത്രമാണ് സണ്ണിയ്ക്ക്. 2013 ല്‍ സണ്ണി അശ്ലീല സിനിമാഭിനയത്തില്‍ നിന്ന് പിന്മാറി.

സിനിമാഭിനയം
സണ്ണി ലിയോണ്‍ ഇപ്പോള്‍ ബോളിവുഡില്‍ മാത്രമല്ല അഭിനയിക്കന്നത്. തെന്നിന്ത്യന്‍ സിനിമകളില്‍ പോലും അവര്‍ വേഷമിടുന്നുണ്ട്. എന്നാല്‍ ഈ അഭിനയം സണ്ണി അവസാനിപ്പിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

വിരമിക്കുന്നതെന്തിന്
ബോളിവുഡില്‍ ഏറെ താരമൂല്യമുള്ള നടിയാണ് ഇപ്പോള്‍ സണ്ണി ലിയോണ്‍. പിന്നെന്തിനാണ് അവര്‍ സിനിമ ഉപേക്ഷിക്കുന്നതിനെ കുറിച്ച് ചിന്തിക്കുന്നത്? ഈ ചോദ്യമാണ് ആരാധകര്‍ ചോദിക്കുന്നത്.

അമ്മയാവാന്‍
ഏതൊരു സ്ത്രീയുടെ ആഗ്രഹമായിരിക്കും അമ്മയാവുക എന്നത്. സണ്ണി ലിയോണിനും അങ്ങനെ ഒരു ആഗ്രഹം ഉണ്ട്. അതിന് വേണ്ടിയാണ് സിനിമകളില്‍ നിന്ന് വിട്ട് നില്ക്കാന് പോകുന്നത് എന്നാണ് റിപ്പോര്‍ട്ടകള്‍.

35 വയസ്സ്
സണ്ണി ലിയോണിന് ഇപ്പോള്‍ തന്നെ 35 വയസ്സ് കഴിഞ്ഞ. കുട്ടികളുടെ കാര്യത്തില്‍ ഇനിയും വൈകരുതെന്ന് ഡോക്ടര്‍മാര്‍ തന്നെ സണ്ണിയെ ഉപദേശിച്ച് കഴിഞ്ഞിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. അത് കേള്‍ക്കാതിരിക്കാന്‍ സണ്ണിയ്ക്കും കഴിയില്ല.

അത് ശരിയാവില്ല
ഓരോ തവണയും അമ്മയാകാനുള്ള തീരുമാനം നീട്ടിക്കൊണ്ടുപോകാറായിരുന്നു പതിവ്. അതുകൊണ്ടാണ് സിനിമകളില്‍ കരാര്‍ ഒപ്പിട്ടിരുന്നത്. എന്നാല്‍ ഗര്‍ഭിണിയായാല്‍ പിന്നെ സിനിമ കൂടെ കൊണ്ടുനടക്കാന്‍ പറ്റില്ലെന്നാണത്രെ സണ്ണി ലിയോണിന്റെ അഭിപ്രായം.

തിരക്കുകള്‍
ഇപ്പോഴത്തെ പോലെയുള്ള വിജയങ്ങളും തിരക്കുകളും എല്ലാക്കാലത്തും ഉണ്ടാവില്ലെന്ന് സണ്ണിയ്ക്ക് നന്നായി അറിയാം. പക്ഷേ സ്വകാര്യജീവിതത്തിലെ കാര്യങ്ങള്‍ ആ തിരക്കുകളുടെ പേരില്‍ എത്ര നാള് നീട്ടി വയ്ക്കാന്‍ കഴിയും?

തിരിച്ചവരും
പ്രസവത്തിന് ശേഷം സിനിമയിലേക്ക് തന്നെ തിരിച്ചുവരും എന്നാണത്രെ സണ്ണി പറയുന്നത്. അങ്ങനെയൊരു തിരിച്ച് വരവ് നടത്തുമ്പോള്‍ നായിക വേഷം തന്നെ കിട്ടിക്കോളണം എന്ന് നിര്ബന്ധമില്ലെന്ന കാര്യവും സണ്ണിയ്ക്ക് അറിയാം.
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ












Click it and Unblock the Notifications