Get Updates
Get notified of breaking news, exclusive insights, and must-see stories!

സണ്ണി ലിയോണ്‍ എത്ര രൂപ കൈപ്പറ്റി; 2400 കോടി തട്ടിപ്പിന്റെ പണം തേടി പോലീസ്, നടിക്ക് നോട്ടീസ്

ബെംഗളൂരു: 2400 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെ നടി സണ്ണി ലിയോണിനെ ചോദ്യം ചെയ്ത് പോലീസ്. കര്‍ണാടക സിഐഡിയാണ് നടിയെ ചോദ്യം ചെയ്തത്. തട്ടിപ്പ് നടത്തിയ സംഘത്തില്‍ നിന്ന് പണം കൈപ്പറ്റിയോ എന്ന് അറിയാനാണ് ചോദ്യം ചെയ്തത്രെ. കേസിലെ പ്രധാന പ്രതി നിര്‍മിച്ച സിനിമയില്‍ ഗാന രംഗത്ത് സണ്ണി ലിയോണ്‍ അഭിനയിച്ചിരുന്നു.

അന്‍സിബയ്ക്ക് നോട്ടീസ്; 17നകം മറുപടി വേണം, അല്ലെങ്കില്‍ നടപടി എടുക്കുമെന്ന് താരസംഘടന
അന്‍സിബയ്ക്ക് നോട്ടീസ്; 17നകം മറുപടി വേണം, അല്ലെങ്കില്‍ നടപടി എടുക്കുമെന്ന് താരസംഘടന

ശിവാനന്ദ് നീലന്നവര്‍ ലക്ഷക്കണക്കിന് ആളുകളില്‍ നിന്ന് നിക്ഷേപമായി കോടികള്‍ സ്വീകരിച്ച് തട്ടിപ്പ് നടത്തിയതാണ് കേസ്. ശിവം അസോസിയേറ്റ്‌സ് എന്ന കമ്പനിയുടെ പേരിലായിരുന്നു നിക്ഷേപം ക്ഷണിച്ചതും പണം പിരിച്ചതും. 2400 കോടി രൂപ ഇത്തരത്തില്‍ ഇയാള്‍ തട്ടിയെടുത്തു എന്നാണ് കേസ്. കര്‍ണാടക സിഐഡിയാണ് കേസ് അന്വേഷിക്കുന്നത്.

sunny leone karnataka cid probe

ശിവം അസോസിയേറ്റ്‌സ് നിര്‍മിച്ച കന്നഡ ചിത്രമാണ് ചാമ്പ്യന്‍. ഈ സിനിമയില്‍ ഒരു ഗാനരംഗത്ത് സണ്ണി ലിയോണ്‍ വേഷമിട്ടിരുന്നു. ഇതിന് ഒരു കോടി രൂപ പ്രതിഫലം വാങ്ങിയെന്നാണ് പറയപ്പെടുന്നത്. എത്ര രൂപ പ്രതിഫലം വാങ്ങി, എങ്ങനെയാണ് പണം സ്വീകരിച്ചത്, ചെക്ക് മുഖേനയായിരുന്നോ തുടങ്ങിയ വിവരങ്ങളാണ് നടിയില്‍ നിന്ന് അന്വേഷണ സംഘത്തിന് അറിയേണ്ടിയിരുന്നത്.

വീട്ടിരിക്കുന്ന സ്വര്‍ണം പുറത്തെത്തിക്കും; കേന്ദ്രം വന്‍ പദ്ധതി ഒരുക്കുന്നു, കൃത്യമായ കണക്ക് വേണം
വീട്ടിരിക്കുന്ന സ്വര്‍ണം പുറത്തെത്തിക്കും; കേന്ദ്രം വന്‍ പദ്ധതി ഒരുക്കുന്നു, കൃത്യമായ കണക്ക് വേണം

നിലവില്‍ സണ്ണി ലിയോണ്‍ ഈ കേസില്‍ പ്രതിയല്ല. എന്നാല്‍ പ്രതികളുടെ പണം എവിടെയാണ് പോയത്, എവിടെ നിക്ഷേപിച്ചു തുടങ്ങിയ കാര്യങ്ങള്‍ സിഐഡി അന്വേഷിക്കുന്നുണ്ട്. ഈ വേളിയലാണ് സിനിമ നിര്‍മിച്ചതും അതില്‍ അഭിനയിച്ചവര്‍ക്ക് പണം കൈമാറി എന്ന വിവവരും ലഭിച്ചത്. ഇക്കാര്യത്തിലുള്ള വിവരങ്ങള്‍ തേടല്‍ മാത്രമാണ് നടിയില്‍ നിന്നുണ്ടായത് എന്നാണ് വിവരം.

407000 പേരില്‍ നിന്ന് ശിവം അസോസിയേറ്റ്‌സ് നിക്ഷേപം സ്വീകരിച്ചു എന്നാണ് സിഐഡിക്ക് ലഭിച്ച വിവരം. 2400 കോടി രൂപ സ്വരൂപിച്ചു എന്നും അന്വേഷണ സംഘം മനസിലാക്കുന്നു. ഇതിന് കൃത്യമായ രേഖകളില്ല. മാത്രമല്ല, നിയമവിരുദ്ധമായ രീതിയില്‍ പണം സ്വീകരിച്ചു എന്നും സംശയമുണ്ട്. അതിനിടെയാണ് പ്രതികളുടെ ഇടപാടുകള്‍ പോലീസ് പരിശോധിക്കുന്നതും നടിയില്‍ നിന്ന് മൊഴി എടുത്തതും.

ബെലഗാവിയിലെ ബിസിനസുകാരനാണ് ശിവാനന്ദ്. ഇയാള്‍ നിരവധി പേരില്‍ നിന്ന് ചെറിയ തുക മുതല്‍ ഭീമന്‍ തുക വരെ നിക്ഷേപമായി സ്വീകരിച്ചു എന്നാണ് പോലീസിന് ലഭിച്ച വിവരം. മഹാരാഷ്ട്രയിലും കര്‍ണാടകയിലുമുള്ളവരില്‍ നിന്നാണ് പണം സ്വീകരിച്ചത്. ഒരു ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട 36200 പേജുകളുടെ ഇടപാട് വിവരങ്ങല്‍ അന്വേഷണ സംഘം പരിശോധിച്ചു.

വിജയ് കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലേക്ക്; എംജിആര്‍ മോഡല്‍ യാത്ര, കര്‍ണാടകയെ അറിയിച്ചു
വിജയ് കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലേക്ക്; എംജിആര്‍ മോഡല്‍ യാത്ര, കര്‍ണാടകയെ അറിയിച്ചു

ഇത്തരത്തില്‍ ശേഖരിച്ച പണം സിനിമാ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പ്രതി നല്‍കി എന്ന് സിഐഡി ഡിഐജി ഭീമശങ്കര്‍ ഗുലെഡ് വെളിപ്പെടുത്തി എന്ന് ഹാന്‍സ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. 540 കോടി രൂപ ഓഹരി വിപണിയില്‍ നിക്ഷേപിച്ചു എന്നാണ് പ്രതികളില്‍ നിന്ന് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. ഇതില്‍ ചില നഷ്ടങ്ങള്‍ സംഭവിച്ചു. ബാക്കി തുക 30 ബാങ്ക് അക്കൗണ്ടുകളിലായി നിക്ഷേപിച്ചു. കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുകയാണ് അന്വേഷണ സംഘം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+