Get Updates
Get notified of breaking news, exclusive insights, and must-see stories!

സണ്ണിലിയോണ്‍ നിങ്ങളെയും ബ്ലോക്ക് ചെയ്‌തേക്കും

മുംബൈ: പോണ്‍ സിനിമകളിലെ സൂപ്പര്‍ താരമായിരുന്നു എന്നതിനര്‍ഥം എന്തും പറയാനും കാണിക്കാനും മറ്റുള്ളവര്‍ക്ക് ലൈസന്‍സുണ്ട് എന്നല്ല. നിരന്തരം അത്തരം വേട്ടയാടലിന് വിധേയയാല്‍ സണ്ണി ലിയോണ്‍ പോലും ക്ഷമിച്ചെന്നു വരില്ല. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ സണ്ണി തന്നെയാണ് ഇക്കാര്യത്തില്‍ മുന്നറിയിപ്പു നല്‍കുന്നത്.

അക്കൗണ്ടില്‍ അശ്ലീല ചിത്രങ്ങളും വാക്കുകളും നിറഞ്ഞതോടെ സഹികെട്ടാണ് ബോളിവുഡ് നടിയായി മാറിക്കഴിഞ്ഞ സണ്ണി പ്രതികരിച്ചത്. മോശം പദപ്രയോഗങ്ങള്‍ നടത്തുന്നവരെ ബ്ലോക്ക് ചെയ്യുമെന്നും അതില്‍ സന്തോഷം മാത്രമേയുള്ളുവെന്നും സണ്ണി ലിയോണ്‍ ട്വിറ്ററിലൂടെ പറഞ്ഞു. മറ്റുള്ളവരെക്കാള്‍ സണ്ണിക്ക് വലിയൊരു ബ്ലോക്ക് ലിസ്റ്റുമുണ്ട്.

sunny-leone-04

സണ്ണി ലിയോണ്‍ പോണ്‍ സിനികളില്‍ അഭിനയിച്ചതിനാല്‍ അവരോട് എന്ത് അശ്ലീലവും പറയാമെന്ന് ചിലര്‍ കരുതുന്നു. ശരീരം മുഴുവന്‍ തുറന്നു കാട്ടുന്നവര്‍ക്ക് വ്യക്തിത്വമില്ലെന്നും അവര്‍ എല്ലാവരുടെയും സ്വന്തമാണെന്നും ഉള്ള ധാരണയില്‍ ചിലര്‍ നിരന്തരം അശ്ലീല വാക്കുകള്‍ ഉപയോഗിക്കുന്നത് പതിവാണ്. ഇതാണ് സണ്ണിയെ പ്രകോപിപ്പിച്ചത്.

നാലുവര്‍ഷം മുന്‍പ് ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയാണ് സണ്ണിലിയോണ്‍ ബോളിവുഡിലേക്ക് കടക്കുന്നത്. നായികാ പ്രാധന്യമുള്ള വേഷങ്ങളിലും ചൂടന്‍ ഗാനരംഗങ്ങളിലും സജീവമായിരുന്ന നടിക്ക് അടുത്തിടെ അവസരങ്ങള്‍ കുറഞ്ഞുവരികയാണെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, അവസരങ്ങള്‍ എത്ര കുറഞ്ഞാലും ബോളിവുഡില്‍ പിടിച്ചുനില്‍ക്കുമെന്നും പഴയ ജോലിയിലേക്കില്ലെന്നുമാണ് സണ്ണിയുടെ നിലപാട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+