സണ്ണി ലിയോണിന്റെ കോണ്ടം പരസ്യം ബലാത്സംഗം കൂട്ടുമെന്ന് കമ്മ്യൂണിസ്റ്റ് നേതാവ്
സദാചാര വാദികളുടെ നിരന്തരമായ ആക്രമണത്തിന് ഇരയാകേണ്ടി വന്നിട്ടുള്ള ബോളിവുഡ് നടിയാണ് സണ്ണി ലിയോണ്‍. സദാചാരം തലയ്ക്ക് പിടിച്ചവര്‍ സണ്ണി ലിയോണിനെ പൊതുസ്ഥലത്ത് കയ്യേറ്റം ചെയ്യാന്‍ വരെ ശ്രമിച്ചിട്ടുണ്ട്. അഡല്‍റ്റ് ഒണ്‍ലി സിനിമകളില്‍ നിന്നും ബോളിവുഡ് നടിയായി മാറിയ സണ്ണി ലിയോണിനെതിരെ വാളെടുത്തിരിക്കുന്നവരില്‍ ഏറ്റവും പുതിയ ആള്‍ ഒരു കമ്യൂണിസ്റ്റ് നേതാവാണ് - അതുല്‍ അഞ്ജാന്‍.
ഉത്തര്‍ പ്രദേശിലെ ഖാസിപൂര്‍ ജില്ലയില്‍ ഒരു പൊതുപരിപാടിയില്‍ പ്രസംഗിക്കുന്നതിനിടെയാണ് സി പി ഐയുടെ ദേശീയ സെക്രട്ടറിയായ അതുല്‍ അഞ്ജാന്‍ സണ്ണി ലിയോണിനെതിരെ രംഗത്തെത്തിയത്. അശ്ലീല സിനിമകളില്‍ അഭിനയിക്കുന്ന ഒരു നടിയുണ്ടല്ലോ, സണ്ണി ലിയോണ്‍ എന്ന് തുടങ്ങി നേതാവ് പറയുന്നത് ഇങ്ങനെയൊക്കെയാണ്.

നേതാവും നീലച്ചിത്രം കണ്ടിട്ടുണ്ട്
താന്‍ നീലച്ചിത്രങ്ങള്‍ക്ക് എതിരാണ് എന്നൊരു പ്രസ്താവനയും അതുല്‍ അഞ്ജാന്‍ നടത്താന്‍ ശ്രമിക്കുന്നുണ്ട്. ഒരിക്കല്‍ രണ്ടുമിനുട്ട് കണ്ടുനോക്കിയിട്ടുണ്ട്. അപ്പോഴേക്കും ഛര്‍ദ്ദിക്കാന്‍ വന്നു. പിന്നെ ഒരിക്കലും നീലച്ചിത്രം കണ്ടിട്ടില്ല.

സണ്ണി ലിയോണ്‍ എന്ന സ്ത്രീ
സണ്ണി ലിയോണ്‍ എന്ന പേരുള്ള ഒരു സ്ത്രീയുണ്ട്. നഗ്ന സിനിമകളില്‍ അഭിനയിച്ചുവരുന്ന നടിയാണ് അവര്‍ - സി പി ഐയുടെ ദേശീയ സെക്രട്ടറിയുടെ വാക്കുകള്‍ തുടങ്ങുന്നത് ഇങ്ങനെ

സണ്ണി ലിയോണിന്റെ കോണ്ടം പരസ്യം
സണ്ണി ലിയോണിന്റെ കോണ്ടം പരസ്യമാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവിന് പ്രശ്‌നം. ഈ പരസ്യം കണ്ടാല്‍ രാജ്യത്ത് ബലാത്സംഗം കൂടും എന്നാണ് അതുല്‍ അഞ്ജാന്‍ പറയുന്നത്. അതെങ്ങനെ എന്നാണ് ചോദ്യം

പറഞ്ഞത് ഇങ്ങനെ
ഇത്തരത്തിലുള്ള കോണ്ടം പരസ്യങ്ങള്‍ ടി വിയിലും ന്യൂസ് പേപ്പറുകളിലും മറ്റും കാണിച്ചാല്‍ രാജ്യത്തെ ബലാത്സംഗങ്ങള്‍ കൂടും.

പരസ്യം കാരണം സെക്‌സ് കൂടിയോ
കോണ്ടത്തിന്റെ ഈ പരസ്യങ്ങള്‍ കാരണം രാജ്യത്ത് സെക്‌സ് ചെയ്യുന്നത് കൂടി എന്നും നേതാവിന് പരിഭവമുണ്ട്. രാജ്യത്ത് സെക്‌സ് കൂടിയാല്‍ നേതാവിനെന്താണ് പ്രശ്‌നം

സണ്ണി ലിയോണ്‍ എന്ത് ചെയ്തു
ലോകത്തെ ഏറ്റവും പ്രശസ്തരായ നീലച്ചിത്ര നടിമാരില്‍ ഒരാളായിരുന്നു സണ്ണി ലിയോണ്‍. എന്നാല്‍ ഇവര്‍ മാത്രമല്ല ഈ രംഗത്ത് ഉണ്ടായിരുന്നത്. പിന്നെന്തിനാണ് എല്ലാവരും ഇവരുടെ തലയില്‍ കയറുന്നത്. അത് മാത്രമല്ല ഇപ്പോള്‍ ഇവര്‍ ഈ രംഗത്ത് ഇല്ല താനും

സണ്ണി ലിയോണ്‍ തന്നെ പറയുന്നു
ഇന്ത്യന്‍ നിയമത്തിന് വിരുദ്ധമായി താനൊന്നും ചെയ്യുന്നില്ല എന്നാണ് തനിക്കെതിരായ ആരോപണങ്ങളോട് സണ്ണി ലിയോണ്‍ പ്രതികരിക്കുന്നത്. അശ്ലീല ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിയ്ക്കുന്നു എന്ന പേരിലുള്ള കുറ്റപ്പെടുത്തലുകളോട് പ്രതികരിക്കുകയായിരുന്നു താരം

ഇന്റര്‍നെറ്റ് തുറന്നാല്‍ സണ്ണി ലിയോണ്‍
ഇന്റര്‍നെറ്റില്‍ പരതുമ്പോള്‍ സണ്ണി ലിയോണിന്റെ അശ്ലീല ചിത്രങ്ങള്‍ ശ്രദ്ധയില്‍ പെട്ടു എന്നും ഇത് യുവാക്കളെ വഴിതെറ്റിയ്ക്കുമെന്നും ഇത് തടയണമെന്നും ആവശ്യപ്പെട്ട് മുംബൈ സ്വദേശിനിയായ യുവതി പോലീസില്‍ പരാതി നല്‍കിയിരുന്നു.

വീഡിയോ പ്രചരിപ്പിക്കുന്നത് ആര്
സണ്ണി ലിയോണിന്റെ വീഡിയോകള്‍ ഇപ്പോഴും പ്രചരിപ്പിക്കുന്നവര്‍ക്കായുള്ള അന്വേഷണം തുടരുമെന്നാണ് പോലീസ് പറയുന്നത്. ഇത്തരത്തില്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നവരാണ് കുറ്റക്കാരെന്നും മുംബൈ പോലീസ് പറഞ്ഞു. ഇന്ത്യയില്‍ നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളൊന്നും സണ്ണി ലിയോണ്‍ നടത്തുന്നില്ല.

പരസ്യമായി മര്‍ദ്ദിക്കാനും ശ്രമം
ബോളിവുഡ് സുന്ദരി സണ്ണിലിയോണിന് നേരെ പൊതു സ്ഥലത്ത് കൈയ്യേറ്റശ്രമവും ഉണ്ടായിട്ടുണ്ട്. 2014 ലാണ് ഇത്. ചിത്രത്തിന്റെ പ്രചാരണ പരിപാടിയില്‍ പങ്കെടുത്തുകൊണ്ടിരിക്കുമ്പോഴാണ് നടിയ്ക്കു നേരെ കയ്യേറ്റമുണ്ടായത്.

അതുല്‍ അഞ്ജാന്‍
ഉത്തര്‍ പ്രദേശില്‍ നടത്തിയ പ്രസംഗത്തിലാണ് സി പി ഐയുടെ ദേശീയ സെക്രട്ടറിയായ അതുല്‍ അഞ്ജാന്‍ സണ്ണി ലിയോണിനെ കുറ്റപ്പെടുത്തി രംഗത്ത് വന്നത്.












Click it and Unblock the Notifications