കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സണ്ണി ലിയോൺ ദേവിയാകുന്നു... സംസ്ക്കാരം തകരുമെന്ന് കന്നഡ ഹിന്ദുത്വ സംഘടന, കർണ്ണാടകയിൽ പ്രതിഷേധം...

Google Oneindia Malayalam News

ബെംഗളൂരു: പുതുതായി ഇറങ്ങുന്ന ചരിത്ര സിനിമകൾ പലതും വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. എന്നാൽ ഇപ്പോൾ വിവാദം വേട്ടയാടുന്നത് യുവാക്കളുടെ ഹരമായ സണ്ണി ലിയോണിനെയാണ്. നടി സണ്ണി ലിയോണിയുടെ പുതിയ ചിത്രമായ വീരമാദേവിക്കെതിരെയാണ് പ്രതിഷേധം കത്തി പരടരുന്നത്. പോണ്‍ സിനിമകളില്‍ അഭിനയിച്ച സണ്ണി വീരമാദേവിയായി അഭിനയിക്കുന്നത് ദക്ഷിണേന്ത്യന്‍ സംസ്‌ക്കാരത്തിന് കോട്ടം വരുത്തുമെന്നാണ് പ്രതിഷേധക്കാരുടെ വാദം.

<strong>ശബരിമലയിൽ കയറുന്ന സ്ത്രീകളെ ബിജെപി തടയില്ല; വിശ്വാസികളെ കലാപകാരികളാക്കാൻ ശ്രമമെന്ന് എംടി രമേശ്!!</strong>ശബരിമലയിൽ കയറുന്ന സ്ത്രീകളെ ബിജെപി തടയില്ല; വിശ്വാസികളെ കലാപകാരികളാക്കാൻ ശ്രമമെന്ന് എംടി രമേശ്!!

ചിത്രത്തില്‍ നിന്ന് താരം പിന്‍മാറണമെന്നാവശ്യപ്പെട്ട് കന്നഡ രക്ഷണ വേദികെ യുവ സേനയാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. താരത്തിന്റെ ചിത്രത്തില്‍ ചെരുപ്പ് അഴിച്ച് തല്ലുകയും ചിത്രത്തില്‍ അഭിനയിക്കുന്നതിനെതിരെ താരത്തിന്റെ കോലം കത്തിച്ചുകൊണ്ട് സംഘടന പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്തു. ചിത്രത്തില്‍ നിന്ന് സണ്ണി ലിയോണി മാറിയില്ലെങ്കില്‍ പ്രതിഷേധം ശക്തമാവുമെന്നും സിനിമയുടെ റിലീസ് തടയുമെന്നും സംഘടനയുടെ പ്രസിഡന്റ് ഹരീഷ് പറഞ്ഞു.

ബെംഗളൂരുവിൽ കാല് കുത്താൻ സമ്മതിക്കില്ല

ബെംഗളൂരുവിൽ കാല് കുത്താൻ സമ്മതിക്കില്ല


മലയാളം, തമിഴ്, തെലുഗു, ഹിന്ദി ഭാഷകളില്‍ ഒരുങ്ങുന്ന വീരമാദേവി എന്ന ചരിത്ര സിനിമയില്‍ പോരാളിയായ രാജകുമാരിയുടെ വേഷമാണ് സണ്ണി ലിയോണി അവതരിപ്പിക്കുന്നത്. സണ്ണിയെ ബെംഗളൂരുവില്‍ കാല് കുത്താന്‍ സമ്മതിക്കില്ലെന്നും സംഘടന പറയുന്നു. നേരത്തെയും സണ്ണി ലിയോണിക്കെതിരെ പ്രതിഷേധവുമായി സംഘടന രംഗത്തെത്തിയിരുന്നു.

ചോള രാജവംശത്തിന് അപമാനം

ചോള രാജവംശത്തിന് അപമാനം

കര്‍ണാടകയില്‍ നിരവധി ഹിന്ദുക്ഷേത്രങ്ങള്‍ പണിത ചോള രാജവംശത്തിന് ഇത് അപമമാണ്. വീരമാദേവി ഞങ്ങളുടെ ദേവതയാണ്. ഞങ്ങളിത് അനുവദിക്കില്ല. കര്‍ണാടകയില്‍ നിരവധി ഹിന്ദുക്ഷേത്രങ്ങള്‍ പണിത ചോള രാജവംശത്തിന് ഇത് അപമമാണ്. ആ പാരമ്പര്യം കളങ്കപ്പെടാതെ നോക്കേണ്ടത് ഞങ്ങളുടെ കടമയാണെന്നാണ് പ്രതിഷേധക്കാരുടെ വാദം. സണ്ണി ലിയോണ്‍ ചിത്രത്തില്‍ വേഷമിടുന്നതിനെതിരേ സംഘടിക്കാന്‍ മറ്റു സംസ്ഥാനങ്ങളിലെ അംഗങ്ങളോടും ആവശ്യപ്പെടാനാണ് ഇവരുടെ തീരുമാനം.

കഴിഞ്ഞ ന്യൂ ഇയർ പ്രോഗ്രാം

കഴിഞ്ഞ ന്യൂ ഇയർ പ്രോഗ്രാം

ഇതാദ്യമായല്ല സണ്ണിക്കെതിരേ സംഘടനകള്‍ രംഗത്ത് വരുന്നത്. കഴിഞ്ഞ വര്‍ഷം ബെംഗളുരുവില്‍ ന്യൂ ഇയറിനോട് അനുബന്ധിച്ചുള്ള പരിപാടിയില്‍ സണ്ണി പങ്കെടുക്കുന്നതിനെതിരേ സംഘടനകള്‍ രംഗത്ത് വന്നിരുന്നു. തുടര്‍ന്ന് സണ്ണി പരിപാടിയില്‍ നിന്ന് പിന്മാറുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കർണ്ണാടകയിൽ സണ്ണിക്കെതിരെ വീണ്ടും പ്രതിഷേധം അലയടിക്കുന്നത്.

100 കോടി മതൽ മുടക്ക്

100 കോടി മതൽ മുടക്ക്


100 കോടി മുതല്‍ മുടക്കില്‍ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വി.സി വടിവുടൈയാന്‍ ആണ്. തെലുഗിലും തമിഴിലും സണ്ണിയുടെ ആദ്യ ചിത്രമാണ് വീരമാദേവി. ചിത്രത്തിനായി കളരിപ്പയറ്റും കുതിര സവാരിയും തമിഴ് ഭാഷയും സണ്ണി പഠിച്ചിരുന്നു. പോൺ സിനിമകളിൽ അഭിനയിച്ചതാണ് സണ്ണിക്കെതിരെയുള്ള പ്രതിഷേധത്തിന് കാരണമായി ഇവർ ചൂണ്ടിക്കാണിക്കുന്നത്.

English summary
Sunny Leone's Film Posters Burnt in Bengaluru, Protesters Demand Her Removal from Veeramadevi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X