പൊതുസ്ഥലത്ത് സണ്ണിലിയോണിനെ കയ്യേറ്റം ചെയ്തു
മുംബൈ: ബോളിവുഡ് ഹോട്ട് സുന്ദരി സണ്ണിലിയേണിന് നേരെ പൊതു സ്ഥലത്ത് കൈയ്യേറ്റം. തന്റെ പുതിയ ചിത്രത്തിന്റെ പ്രചാരണ പരിപാടിയില്‍ പങ്കെടുത്തുകൊണ്ടിരിക്കുമ്പോഴാണ് നടിയ്ക്കു നേരെ കയ്യേറ്റമുണ്ടായത്. പൊലീസ് എത്തിയാണ് സണ്ണി ലിയോണിനെ രക്ഷപ്പെടുത്തിയത്.
കഴിഞ്ഞ ദിവസം തന്റെ പുതിയ ചിത്രമായ രാഗിണി എം എം എസ് ടു വിന്റെ പ്രചാരണപരിപാടിയ്ക്കായി മുംബൈയില്‍ ഓട്ടോറിക്ഷക്കാര്‍ക്കിയടില്‍ ഇറങ്ങിയപ്പോഴായിരുന്നു കയ്യേറ്റം. ഓട്ടോറിക്ഷ ബ്രാന്‍ഡിങ് ക്യാമ്പയ്‌നിന്റെ ഭാഗമായി ഓട്ടോറിക്ഷയില്‍ സഞ്ചരിക്കാന്‍ സണ്ണി തീരുമാനിയ്ക്കുകയായിരുന്നു.

സിനിമാ പ്രവര്‍ത്തകര്‍ക്കൊപ്പമാണ് സണ്ണി ലിയോണ പ്രചാരണ പരിപാടിയ്‌ക്കെത്തിയത്. പ്രചരണത്തിന്റെ ഭാഗമായി നടി കയറിയ ഓട്ടോറിക്ഷയിലേക്ക് ചിലര്‍ അതിക്രമിച്ചു കയറാനും നടിയ കയ്യേറ്റം ചെയ്യാന്‍ ശ്രമിയ്ക്കുകയുമായിരുന്നു.
പൊലീസെത്തിയാണ് നടിയെ രക്ഷപ്പെടുത്തിയത്. അക്രമികളെ പൊലീസ് തുരത്തിയതുകൊണ്ടാണ് പരിക്കുകളൊന്നുമില്ലാതെ രക്ഷപ്പെട്ടതെന്ന് സണ്ണി ലിയോണ തന്നെ പിന്നീട് അറിയിച്ചു.
അതേ സമയം, രാഗിണി എം എം എസ് 2 കാണിക്കാന്‍ ഒരുങ്ങുന്ന സിനിമ മള്‍ട്ടിപ്ലെക്‌സുകള്‍ക്ക് ഭീഷണിക്കത്തുകള്‍ ലഭിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. യൂട്യൂബിലും മറ്റുമായി ഇറങ്ങിയ ചിത്രത്തിന്റെ വീഡിയോകള്‍ക്ക് ഇതിനോടകം തന്നെ വന്‍ പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.












Click it and Unblock the Notifications