Get Updates
Get notified of breaking news, exclusive insights, and must-see stories!

ബ്ലൂമൂണ്‍ ഇന്ത്യയിൽ ദൃശ്യമായി: ലോകത്ത് ഈ പ്രതിഭാസം കണ്ടത് കോടിക്കണക്കിന് ജനങ്ങള്‍

ദില്ലി: ഏറെക്കാത്തിരുന്ന സൂപ്പർ മൂൺ ബുധനാഴ്ച രാത്രി ഇന്ത്യയിൽ ദൃശ്യമായി. ഇന്ത്യയിൽ ബ്ലൂമൂൺ പ്രത്യക്ഷപ്പെടുമെന്ന് പ്രതീക്ഷിച്ചതിനേക്കാൾ‍ നേരത്തെ 7.10നാണ് ദൃശ്യമായത്. എന്താണ് സൂപ്പര്‍ മൂണ്‍ ചന്ദ്രന്‍ ഭൂമിയോട് ഏറ്റവും അടുത്ത് എത്തുന്ന പ്രതിഭാസം ആണ് സൂപ്പര്‍ മൂണ്‍. ഇത്തവണ ചന്ദ്ര ബിംബത്തിന്റെ വലിപ്പം ഏഴ് ശതമാനത്തോളം കൂടും എന്നാണ് കണക്കാക്കപ്പെടുന്നത്. ചന്ദ്രന്റെ നിറം കടും ഓറഞ്ച് നിറമാകുന്ന പ്രതിഭാസത്തിനൊപ്പം ചന്ദ്രന്റെ വലിപ്പം ഏഴ് ശതമാനവും പ്രകാശം 30 ശതമാനത്തിലേറെയും വര്‍ധിക്കുമെന്നാണ് ജ്യോതിശാസ്ത്രജ്ഞർ ചൂണ്ടിക്കാണിച്ചിരുന്നു. വൈകിട്ട് 6.21ഓടെ ചന്ദ്രന്‍ ഉദിക്കുന്നത് മുതൽ രാത്രി 7.37 വരെയാണ് കേരളത്തിൽ‍ ചന്ദ്രഗ്രഹണം അനുഭവപ്പട്ടത്. നഗ്നനേത്രങ്ങൾ കണ്ടാൽ അപകടമില്ലാത്തതായിരുന്നു ബുധനാഴ്ച അനുഭവപ്പെട്ട ചന്ദ്രഗ്രഹണം.

ജനുവരി 31 ന് വൈകുന്നേരം 5.18 മുതല്‍ രാത്രി 8.43 വരെ ആണ് ബ്ലഡ് മൂണ്‍-സൂപ്പര്‍ മൂണ്‍- ബ്ലൂമൂണ്‍ പ്രതിഭാസം ദൃശ്യമാവുകയെന്നാണ് നേരത്തെയുള്ള പ്രഖ്യാപനം. കേരളത്തിലുള്ളവര്‍ക്ക് 71 മിനിട്ട് മാത്രമേ ഇത് ദര്‍ശിക്കാന്‍ സാധിക്കൂവെന്നാണ് നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. ബ്ലൂമൂണ്‍, ബ്ലഡ് മൂൺ സൂപ്പർ‍ മൂൺ എന്നി പ്രതിഭാസങ്ങൾ ഒരുമിച്ച് സംഭവിച്ചതാണ് മറ്റ് ചന്ദ്രഗ്രഹണങ്ങളിൽ നിന്ന് ബുധനാഴ്ചത്തെ പ്രതിഭാസത്തെ വേറിട്ട് നിർത്തിയത്. ഇതിന് മുമ്പ് 152 വർഷം മുമ്പാണ് മൂന്ന് പ്രതിഭാസങ്ങളും ഒരുമിച്ച് സംഭവിക്കുന്നത്. 1866 മാർച്ച് 31നായിരുന്നു ഇതിന് മുമ്പ് പ്രതിഭാസങ്ങളും ഒരുമിച്ച് സംഭവിച്ചത്.

 bluemoon

1982ന് ശേഷം ആദ്യമായാണ് ബ്ലൂമൂണ്‍ പ്രതിഭാസം ഇന്ത്യയില്‍ സംഭവിക്കുന്നത്. ബ്ലൂമൂൺ പ്രതിഭാസം നഗ്നനേത്രങ്ങള്‍ കൊണ്ട് കാണുന്നതിനുള്ള സംവിധാനങ്ങൾ രാജ്യത്തെ വിവിധ സംഘടനകൾ ഒരുക്കിയിരുന്നു. അസ്ട്രോണമി എജുക്കേഷനില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്ന സ്റ്റാർട്ട് അപ്പ് കമ്പനി സ്പേസ് ഇന്ത്യയും നഗ്നനേത്രങ്ങള്‍ കൊണ്ട് ബ്ലൂമൂണിനെ ദർശിക്കാനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു.

വൈകിട്ട് ആറ് മണി മുതൽ‍ രാത്രി 9.30 വരെയാണ് സ്പേസ് ഇന്ത്യ ഈ സൗകര്യം ഒരുക്കിയത്. ഇന്ത്യാ ഗേറ്റ് ഉൾപ്പെടെ രാജ്യത്തെ വിവിധ ഭാഗങ്ങളിൽ‍ നിന്ന് ബ്ലൂമൂൺ കാണാനുള്ള സൗകര്യമാണ് കമ്പനി ഒരുക്കിയിട്ടുള്ളത്. ചെന്നൈ, ബെംഗളൂരുു, സൂറത്ത്, ഡെറാഡൂണ്‍, മീററ്റ് എന്നിവിടങ്ങളിലും ബ്ലൂമൂൺ കാണുന്നതിന് ജനങ്ങള്‍ക്കായി സൗകര്യമൊരുക്കിയിരുന്നു. നൂറ് കണക്കിന് സ്ത്രീകളും കുട്ടികളുമാണ് ഇന്ത്യാ ഗേറ്റ് വ്യൂപോയിന്റിലെത്തി ഈ പ്രതിഭാസം കണ്ടത്.

 moon-
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+