Get Updates
Get notified of breaking news, exclusive insights, and must-see stories!

കടലിൽ രാക്ഷസ തിരമാലകൾ ഉയരുമോ? ബ്ലഡ് മൂൺ, സൂപ്പർമൂൺ, ബ്ലൂമൂൺ ഒരുമിച്ച്.... ലോകം കാണും രക്തചന്ദ്രനെ

Recommended Video

cmsvideo
    ഇന്ന് ലോകം സാക്ഷിയാകാൻ പോകുന്നത് ഒരു അപൂർവ പ്രതിഭാസത്തിന് | Oneindia Malayalam

    ചെന്നൈ: ചന്ദ്ര ഗ്രഹണവും സൂര്യ ഗ്രഹണവും എല്ലാം എന്നും ജനങ്ങള്‍ക്ക് അത്ഭുതമാണ്. ഇവ സംബന്ധിച്ച് പല കഥകളും പ്രചരിക്കുന്നും ഉണ്ട്. എന്നാല്‍ ജനുവരി 31 ന് ലോകം സാക്ഷിയാകാന്‍ പോകുന്നത് ഒരു അപൂര്‍വ്വ പ്രതിഭാസത്തിനാണ്.

    ബ്ലഡ് മൂണ്‍, സൂപ്പര്‍ മൂണ്‍, ബ്ലൂ മൂണ്‍ എന്നീ പ്രതിഭാസങ്ങള്‍ ഒരേസമയം ആണ് സംഭവിക്കാന്‍ പോകുന്നത്. മുമ്പ് ബ്ലഡ് മൂണും സൂപ്പര്‍ മൂണും ഉണ്ടായപ്പോള്‍ ഏറെ ആശങ്കകള്‍ പ്രചരിച്ചിരുന്നു എന്ന കാര്യവും ശ്രദ്ധേയമാണ്.

    ചന്ദ്രന്റെ ഗുരുത്വാകര്‍ഷണം ഭൂമിയില്‍ സ്വാധീനം ചെലുത്തുക കടലില്‍ ആണ്. വേലിയേറ്റത്തിനും വേലിയിറക്കത്തിനും കാരണവും ഇത് തന്നെ. സൂപ്പര്‍ മൂണും ബ്ലഡ് മൂണും ബ്ലൂ മൂണും ഒരുമിച്ച് വരുമ്പോള്‍ കടലില്‍ എന്താകും സംഭവിക്കുക?

    അന്ധവിശ്വാസങ്ങള്‍

    അന്ധവിശ്വാസങ്ങള്‍

    ചന്ദ്രനെ സംബന്ധിച്ച് ഒരുപാട് അന്ധവിശ്വാസങ്ങള്‍ പ്രചരിക്കുന്നുണ്ട്. അതുപോലെ തന്നെ ചന്ദ്ര ഗ്രഹണത്തെ കുറിച്ചും സൂപ്പര്‍ മൂണിനെ കുറിച്ചും ബ്ലൂ മൂണിനെ കുറിച്ചും പലതും പ്രചരിക്കുന്നുണ്ട്.

    തിരമാലകള്‍ ഉയരും

    തിരമാലകള്‍ ഉയരും

    ഇത്തവണ കടലില്‍ തിരമാലകള്‍ കൂടുതല്‍ ശക്തമാകും എന്ന് ഉറപ്പാണ്. വേലിയേറ്റം ശക്തമാകും എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇതില്‍ അത്ഭുതപ്പെടേണ്ടതായി ഒന്നും ഇല്ല എന്നതാണ് സത്യം.

    എന്താണ് കാരണം

    എന്താണ് കാരണം

    സൂപ്പര്‍ മൂണ്‍ പ്രതിഭാസം ആണ് കടലില്‍ വേലിയേറ്റം ശക്തമാകുന്നതിന് കാരണം. സൂര്യനും ഭൂമിയും ചന്ദ്രനും നേര്‍ രേഖയില്‍ വരുന്ന സമയമാണിത്. ചന്ദ്രന്‍ ഭൂമിയോട് ഏറ്റവും അടുത്തെത്തുന്നതിനാല്‍ വേലിയേറ്റത്തിന്റെ ശക്തി കൂടും.

    എന്താണ് സൂപ്പര്‍ മൂണ്‍

    എന്താണ് സൂപ്പര്‍ മൂണ്‍

    ചന്ദ്രന്‍ ഭൂമിയോട് ഏറ്റവും അടുത്ത് എത്തുന്ന പ്രതിഭാസം ആണ് സൂപ്പര്‍ മൂണ്‍. ഇത്തവണ ചന്ദ്ര ബിംബത്തിന്റെ വലിപ്പം ഏഴ് ശതമാനത്തോളം കൂടും എന്നാണ് കണക്കാക്കപ്പെടുന്നത്. ചന്ദ്രന്റെ പ്രകാശം 30 ശതമാനത്തോളം കൂടും.

     'വെള്ളിയാഴ്ചയും വാവും' എന്ന മാതിരി

    'വെള്ളിയാഴ്ചയും വാവും' എന്ന മാതിരി

    സാധാരണ ചന്ദ്ര ഗ്രഹണ സമയത്ത് ചന്ദ്ര ബിംബം ചുവപ്പ് നിറം ആകാറുണ്ട്. അതില്‍ പുതുമയൊന്നും ഇല്ല. എന്നാല്‍ ഇത്തവണ സൂപ്പര്‍ മൂണ്‍ കൂടി ആയതിനാല്‍ അതിന്റെ വലിപ്പം ഇത്തിരി കൂടും എന്ന് മാത്രം. അതില്‍ ആശങ്കപ്പെടാന്‍ ഒന്നുമില്ല.

    ബ്ലഡ് മൂണ്‍

    ബ്ലഡ് മൂണ്‍

    ചന്ദ്ര ഗ്രഹണം ഉണ്ടാകുമ്പോള്‍ ചന്ദ്ര ബിംബം ചുവന്ന നിറത്തില്‍ കാണപ്പെടുന്നതിനെ ആണ് ബ്ലഡ് മൂണ്‍ എന്ന് വിശേഷിപ്പിക്കുന്നത്. സൂര്യോദയത്തിന്റെ സമയത്തും അസ്തമയത്തിന്റെ സമയത്തും നാം കാണുന്ന ചുവപ്പ് നിറമില്ലേ... അതിന്റെ അതേ ശാസ്ത്ര തത്വം തന്നെയാണ് ബ്ലഡ് മൂണിന്റെ കാര്യത്തിലും സംഭവിക്കുന്നത്.

    കാണാന്‍ പറ്റുമോ?

    കാണാന്‍ പറ്റുമോ?

    ഗ്രഹണം ഉണ്ടാകുമ്പോള്‍ ചന്ദ്രനെ കാണാന്‍ പറ്റില്ലല്ലോ എന്ന ചോദ്യവും ചിലര്‍ ചോദിക്കും. അതിനുള്ള ഉത്തരമാണ് ബ്ലഡ് മൂണിന് പിന്നിലെ ശാസ്ത്രം. സൂര്യനും ചന്ദ്രനും ഇടയില്‍, ഒരു നേര്‍ രേഖയില്‍ ഭൂമി വരുമ്പോള്‍ ആണല്ലോ ഗ്രഹണം സംഭവിക്കുന്നത്. സൂര്യ പ്രകാശം അപ്പോള്‍ നേരിട്ട് ചന്ദ്രനില്‍ തട്ടാനുള്ള സാധ്യത കുറവാണ്. എന്നാല്‍ തരംഗദൈര്‍ഘ്യം കൂടിയ ചുവപ്പ് രശ്മികള്‍ ഭൂമിയെ ചുറ്റി ചന്ദ്രനില്‍ എത്തുമ്പോള്‍ ആണ് ചന്ദ്ര ബിംബം ചുവപ്പ് നിറം പൂകുന്നത്.

    152 വര്‍ഷങ്ങള്‍ക്ക് ശേഷം

    152 വര്‍ഷങ്ങള്‍ക്ക് ശേഷം

    ചന്ദ്ര ഗ്രഹണം അത്ര പുതുമയുള്ള കാര്യം ഒന്നും അല്ല. ബ്ലഡ് മൂണും, സൂപ്പര്‍ മൂണും ബ്ലൂ മൂണും അങ്ങനെ തന്നെ. എന്നാല്‍ എല്ലാം കൂടി ഒരേ സമയം സംഭവിക്കുന്നു എന്നതില്‍ ഇത്തിരി കൗതുകം ഉണ്ട്. 152 വര്‍ഷങ്ങള്‍ക്ക് ശേഷം ആണ് ഇങ്ങനെ മൂന്നും കൂടിയ ഒരു പ്രതിഭാസം ഉണ്ടാകുന്നത്.

    ബ്ലൂ മൂണ്‍

    ബ്ലൂ മൂണ്‍

    ബ്ലൂ മൂണ്‍ എന്ന് കേള്‍ക്കുമ്പോള്‍ നീല ചന്ദ്രന്‍ എന്നൊന്നും ചിന്തിക്കുകയേ വേണ്ട. നീല നിറവുമായി ഇതിന് ഒരു ബന്ധവും ഇല്ല. ഒരു മാസത്തില്‍ തന്നെ രണ്ട് പൗര്‍ണമി വരുന്നതിനെ ആണ് ബ്ലൂമൂണ്‍ എന്ന് വിശേഷിപ്പിക്കുന്നത്.

    എപ്പോള്‍ കാണാം

    എപ്പോള്‍ കാണാം

    ജനുവരി 31 ന് വൈകുന്നേരം 5.18 മുതല്‍ രാത്രി 8.43 വരെ ആണ് ബ്ലഡ് മൂണ്‍-സൂപ്പര്‍ മൂണ്‍- ബ്ലൂമൂണ്‍ പ്രതിഭാസം ദൃശ്യമാവുക. കേരളത്തിലുള്ളവര്‍ക്ക് 71 മിനിട്ട് മാത്രമേ ഇത് ദര്‍ശിക്കാന്‍ സാധിക്കൂ എന്നാണ് റിപ്പോര്‍ട്ടുകള്‍. ആകാശം മേഘാവൃതമാകാതിരുന്നാല്‍ മലയാളികള്‍ക്കും കാണാം ആ പ്രതിഭാസം.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+