Get Updates
Get notified of breaking news, exclusive insights, and must-see stories!

സൂപ്പര്‍ ബ്ലൂ മൂണ്‍ എന്താണ്? സൂപ്പര്‍മൂണ്‍, ബ്ലൂമൂണ്‍ എന്നിവയില്‍ നിന്ന് വ്യത്യസ്തമാകുന്നത് എങ്ങനെ?

ന്യൂഡല്‍ഹി: വീണ്ടുമൊരു ചന്ദ്ര വിസ്മയത്തിന് ഒരുങ്ങി ലോകം. ഓഗസ്റ്റ് ഒന്നിന് മനോഹരമായ സൂപ്പര്‍ മൂണിനെ ലോകം മുഴുവന്‍ ദര്‍ശിച്ചതാണ്. ഓഗസ്റ്റിലെ ആദ്യ ദിനത്തിലായിരുന്നു സൂപ്പര്‍ മൂണ്‍ ദൃശ്യമായത്. എന്നാല്‍ മാസത്തിലെ അവസാന ദിവസത്തിന് മുമ്പുള്ള ദിനത്തിലാണ് സൂപ്പര്‍ ബ്ലൂണ്‍ മൂണ്‍ ദൃശ്യമാകുന്നത്. ഇതൊരു അപൂര്‍വ പ്രതിഭാസമാണ്. ഓഗസ്റ്റ് മാസത്തിലെ രണ്ടാം പൂര്‍ണ ചന്ദ്രനാണിത്.

അതേസമയം സൂപ്പര്‍ ബ്ലൂ മൂണിന്റെ പ്രത്യേകതകള്‍ എന്തെല്ലാമാണ്. അത് സൂപ്പര്‍ മൂണും, ബ്ലൂമൂണും ചേര്‍ന്നതാണോ? നിങ്ങള്‍ ആകാശ കാഴ്ച്ചകളെ ഇഷ്ടപ്പെടുന്നയാളാണോ? എങ്കില്‍ ഒരിക്കലും സൂപ്പര്‍ ബ്ലൂ മൂണ്‍ കാഴ്ച്ച നഷ്ടപ്പെടുത്താന്‍ പാടില്ല. ഓരോ പത്ത് വര്‍ഷത്തിലുമാണ് സൂപ്പര്‍ ബ്ലൂമൂണ്‍ ദൃശ്യമാവുകയെന്നാണ് നാസ പറയുന്നത്. പക്ഷേ ഇത് വൈകി വരാറുമുണ്ട്. ചിലത് 20 വര്‍ഷങ്ങള്‍ കഴിഞ്ഞാവും ദൃശ്യമാവുക.

super-blue-moon

എന്നാല്‍ ചിലപ്പോള്‍ മാസങ്ങളുടെ ഇടവേളയില്‍ ഇവ ദൃശ്യമായെന്നും വരും. ഇങ്ങനെ അപ്രവചനീയമാണ് ഈ ആകാശ പ്രതിഭാസം പ്രത്യക്ഷപ്പെടുന്ന സമയം. സാധാരണ പൂര്‍ണ ചന്ദ്രനേക്കാള്‍ 7 ശതമാനം വലിപ്പം അധികമുണ്ടാവും സൂപ്പര്‍ ബ്ലൂമൂണിന്. എന്നാല്‍ വാനനിരീക്ഷകര്‍ക്ക് ഒരിക്കലും ഈ വ്യത്യാസം മനസ്സിലാക്കാന്‍ സാധിക്കില്ല. എന്നാല്‍ ഇവ തമ്മിലുള്ള വ്യത്യാസം എന്താണെന്ന് ഒന്ന് പരിശോധിക്കാം.

എന്താണ് സൂപ്പര്‍ ബ്ലൂമൂണ്‍

ഭൂമിക്ക് ചുറ്റുമുള്ള ചന്ദ്രന്റെ ഭ്രമണപഥം വൃത്താകൃതിക്ക് പകരം ദീര്‍ഘവൃത്താകൃതിയിലാവുമ്പോഴാണ് സൂപ്പര്‍ ബ്ലൂമൂണ്‍ സംഭവിക്കുന്നത്. ഭൂമി ഈ സമയം ഈ ദീര്‍ഘവൃത്താകൃതിയോട് അടുത്ത് നില്‍ക്കും. ഭൂമിയോട് അടുത്ത് നില്‍ക്കുന്ന പെരിഗ്രിയെന്ന ഭാഗത്തിലൂടെ ചന്ദ്രന്‍ എല്ലാ മാസവും കടന്നുപോകും. ഇതിനൊപ്പം തന്നെ ഭൂമിയുടെ ഏറ്റവും വിദൂരതയില്‍ നില്‍ക്കുന്ന അപോജിയെന്ന് വിശേഷിപ്പിക്കുന്ന മേഖലയിലൂയെും കടന്നുപോകും.

ചന്ദ്രന്‍ ഭൂമിയുടെ ഏറ്റവും അടുത്ത മേഖലയിലൂടെ കടന്നുപോകുമ്പോള്‍, പൂര്‍ണ ചന്ദ്രന്‍അനുഭവപ്പെടുന്ന സമയമാണെങ്കില്‍ അതിനെ സൂപ്പര്‍ ബ്ലൂമൂണ്‍ എന്നാണ് വിശേഷിപ്പിക്കുക. പൂര്‍ണ ചന്ദ്രന്‍ ഭൂമിയുമായി ഏറ്റവും അടുത്ത് കിടക്കുന്നത് കൊണ്ടാണിത്. ആകാശത്ത് ഭീമാകാരനായും, തെളിച്ചമേറിയതുമായി ഈ സമയം ചന്ദ്രനെ കാണാന്‍ സാധിക്കും.

ബ്ലൂമൂണുമായുള്ള വ്യത്യാസം

ഒരു മാസത്തില്‍ തന്നെ രണ്ടാം തവണ കാണുന്ന പൂര്‍ണ ചന്ദ്രനെയാണ് ബ്ലൂമൂണ്‍ എന്ന് വിളിക്കുന്നത്. സാധാരണ ഒരു തവണയാണ് പൂര്‍ണ ചന്ദ്രനുണ്ടാവുക. ഇതില്‍ മാറ്റം വരുമ്പോള്‍ ഈ പ്രതിഭാസം സംഭവിക്കും. കാരണം ചന്ദ്രന്റെ ഭ്രമണം 29.5 ദിവസമായിരിക്കും. ഇത് നമ്മുടെ കലണ്ടര്‍ മാസത്തേക്കാള്‍ കുറവായിരിക്കും.

മാസങ്ങള്‍ക്കിടയിലെ ഈ ഗ്യാപ്പ് വരുന്നതിലൂടെ മാസത്തിന്റെ തുടക്കത്തിലും അവസാനത്തിലും പൂര്‍ണ ചന്ദ്രന്‍മാരെ കാണാന്‍ സാധിക്കും. ഓരോ രണ്ടോ മൂന്നോ വര്‍ഷത്തിലാണ് ബ്ലൂമൂണ്‍ ദൃശ്യമാവുക.

എന്താണ് സൂപ്പര്‍ മൂണ്‍

സാധാരണയിലും കവിഞ്ഞ് വലിപ്പത്തിലും, തിളക്കത്തിലും ചന്ദ്രന്‍ പ്രത്യക്ഷപ്പെടുന്നതാണ് സൂപ്പര്‍ മൂണ്‍. ഭൂമിയില്‍ നിന്നുള്ള അകലം പതിവിലും കുറയുന്നത് കൊണ്ടാണിത്. ഭ്രമണപഥത്തില്‍ ചന്ദ്രന്‍ ഭൂമിയോട് അടുത്ത് വരുമ്പോള്‍ ചന്ദ്രന്റെ പ്രഭയും വ്യാസവും, കൂടുതലായി കാണപ്പെടുന്നതാണ് ഈ പ്രതിഭാസം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+