കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉംപുന്‍ ചുഴലിക്കാറ്റ് കരയില്‍ പ്രവേശിച്ചു: അതീവ ജാ​ഗ്രതയില്‍ ബംഗാളും ഒഡീഷയും

Google Oneindia Malayalam News

കൊല്‍ക്കത്ത: ഉംപുന്‍ ചുഴലിക്കാറ്റ് കരയില്‍ പ്രവേശിച്ചു. ഉംപുന്‍ അതിതീവ്ര ചുഴലിക്കാറ്റ് 95.കിമി അകലെയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് തൊട്ടു പിന്നാലെയാണ് തീരത്തേക്ക് പ്രവേശിച്ചത്. ചുഴലിക്കാറ്റ് പൂര്‍ണ്ണമായും കടലില്‍ നിന്നും കരയിലേക്ക് കയറാന്‍ നാല് മണിക്കൂര്‍ സമയമെടുക്കും. പശ്ചിമ ബംഗാളിലെ സാഗർ ദ്വീപിലൂടെയാണ് ചുഴലിക്കാറ്റ് കരയിലേക്ക് പ്രവേശിക്കുന്നത്.

Recommended Video

cmsvideo
amphan cyclone entered to bengal coast | Oneindia Malayalam

കഴിഞ്ഞ ദിവസങ്ങളില്‍ 265 കീ.മി വേഗത്തില്‍ വീശിയ കാറ്റ് കഴിഞ്ഞ 24 മണിക്കൂറില്‍ ദുര്‍ബലമായി തുടങ്ങിയിട്ടുണ്ട്. എന്നാല്‍ കരതൊടുമ്പോഴും കാറ്റിന് 185 കീമി വേഗതയുണ്ടാവും എന്നാണ് കലാവസ്ഥാ നിരീക്ഷകര്‍ പ്രവചിക്കുന്നത്. ഈ സാഹചര്യത്തില്‍ പശ്ചിമബം​ഗാൾ, ഒഡീഷ സംസ്ഥാനങ്ങളിൽ കടുത്ത ജാ​ഗ്രതയാണ് നിലനിൽക്കുന്നത്. ഇരു സംസ്ഥാനങ്ങളിലും ദേശീയ ദുരന്ത നിവാരണ സേനയുടെ വന്‍സംഘം ഇരുസംസ്ഥാനങ്ങളിലുമായി ക്യാംപ് ചെയ്യുന്നുണ്ട്.

xcyclone

ബംഗാളില്‍ നോര്‍ത്ത് ട്വന്റി ഫോര്‍ പര്‍ഗനാസ്, സൗത്ത് ട്വന്റി ഫോര്‍ പര്‍ഗനാസ്, ഈസ്റ്റ് മിഡ്നാപൂര്‍ ജില്ലകളിലൂടെയാണ് ഉം-പുന്‍ കടന്നു പോവുക. കൊല്‍ക്കത്ത, ഹൂഗ്ലി ജില്ലകളിലും അതീവജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. തീരമേഖലയില്‍ കനത്ത നാശനഷ്ടം വിതച്ചുകൊണ്ടാണ് കാറ്റ് കടന്നു പോവുന്നത്. ബംഗാളില്‍ അഞ്ചുലക്ഷം പേരെയാണ് ഒഴിപ്പിച്ചത്. അതേസമയം, ചുഴലിക്കാറ്റില്‍ വീടിന്‍റെ ചുവരിടിഞ്ഞ് ഒഡീഷയില്‍ രണ്ടുപേര്‍ മരിച്ചു. സത്ഭയയില്‍ സ്ത്രീയും ഭദ്രകില്‍ കുഞ്ഞുമാണ് മരിച്ചത്.

പ്രിയങ്കക്കെതിരെ പൊട്ടിത്തെറിച്ച് കോണ്‍ഗ്രസ് എംഎല്‍എ; യോഗിയെ പിന്തുണച്ചു!! അപ്രതീക്ഷിത തിരിച്ചടിപ്രിയങ്കക്കെതിരെ പൊട്ടിത്തെറിച്ച് കോണ്‍ഗ്രസ് എംഎല്‍എ; യോഗിയെ പിന്തുണച്ചു!! അപ്രതീക്ഷിത തിരിച്ചടി

 പോരാളി ഷാജിമാർക്ക് ബിജിഎം ഇട്ട് തകർക്കാനുള്ള ഐറ്റങ്ങൾ ഇട്ടു കൊടുക്കുന്ന കാലമൊക്കെ കഴിഞ്ഞു, കുറിപ്പ് പോരാളി ഷാജിമാർക്ക് ബിജിഎം ഇട്ട് തകർക്കാനുള്ള ഐറ്റങ്ങൾ ഇട്ടു കൊടുക്കുന്ന കാലമൊക്കെ കഴിഞ്ഞു, കുറിപ്പ്

English summary
Super Cyclone Amphan With Heavy Wind has Hits Many Parts Of Eastern India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X