കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അപൂർവ്വ പ്രതിഭാസം കാണാനൊരുങ്ങി ലോകം: 2020ലെ ഏറ്റവും വലിയ സൂപ്പർമൂൺ ഏപ്രിൽ ഏഴിന്!!

Google Oneindia Malayalam News

ലോകത്തിലെ ഏറ്റവും വലിയ സൂപ്പർ മൂൺ പ്രതിഭാസത്തിന് സാക്ഷിയാകാനൊരുങ്ങി ലോകം. ഏപ്രിൽ ഏഴിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അനുഭവപ്പെടുന്ന സൂപ്പർ മൂൺ പ്രതിഭാസം ഏപ്രിൽ എട്ടിന് ഇന്ത്യൻ സമയം 8. 30ഓടെയാണ് അതിന്റെ പൂർണതയിലെത്തുക. നഗ്ന നേത്രങ്ങൾ കൊണ്ട് ചന്ദ്രനെ ഏറ്റവും വലുപ്പത്തിൽ കാണാൻ സാധിക്കുമെന്ന പ്രത്യേകത കൂടി സൂപ്പർ മൂൺ പ്രസിഭാസത്തിനുണ്ട്. സാധാരണ പ്രത്യക്ഷപ്പെടുന്ന പൂർണചന്ദ്രനെക്കാൾ 14 ശതമാനത്തിലധികം വലിപ്പത്തിന് പുറമേ 30 ശതമാനത്തിലധികം പ്രകാശവും സൂപ്പർ മൂണിന് ഉണ്ടാകും.

ദുരിതാശ്വാസത്തിന് ഒന്നേകാല്‍ കോടിയുമായി നടന്‍ അജിത്ത്; മോഹന്‍ലാലും നയന്‍താരയും കൊടുത്തത്ദുരിതാശ്വാസത്തിന് ഒന്നേകാല്‍ കോടിയുമായി നടന്‍ അജിത്ത്; മോഹന്‍ലാലും നയന്‍താരയും കൊടുത്തത്

പിങ്ക് മൂൺ എന്ന പേരിലും ഈ പ്രതിഭാസം അറിയപ്പെടുന്നു. ഏപ്രിൽ ഏഴിന് വൈകിട്ട് മുതൽ ഏപ്രിൽ എട്ടിന് സൂര്യാസ്തമയം വരെയാണ് സൂപ്പർ മൂൺ പ്രതിഭാസം കാണാൻ സാധിക്കുക. യൂറോപ്പിലാണ് ഏറ്റവും വ്യക്തമായി സൂപ്പർമൂൺ കാണാൻ സാധിക്കുക. ഏപ്രിൽ ഏഴിന് രാത്രി 10 35ഓടെ അമേരിക്കയിൽ സൂപ്പർമൂൺ പ്രകടമാകും. യൂറോപ്പിൽ ഏതാണ്ട് രണ്ട് മണിയോടെയായിരിക്കും സൂപ്പർമൂൺ ദൃശ്യമാകുക. ഇന്ത്യയിൽ രാത്രി മുഴുവനും പൂർണ ചന്ദ്രനെ കാണാനും സാധിക്കും.

14-1586172284-

നിശ്ചിത നേർരേഖയിലൂടെ സഞ്ചാര പഥത്തിൽ ചലിച്ചുകൊണ്ടിരിക്കുന്ന ചന്ദ്രൻ ഭൂമിയോട് ഏറ്റവും അടുത്ത് വരുന്ന സമയത്തെയാണ് സൂപ്പർ മൂൺ എന്ന് വിശേഷിപ്പിക്കുന്നത്. ഈ പ്രതിഭാസത്തെ ശാസ്ത്രീയമായി പെരിഗി എന്നാണ് വിളിക്കുന്നത്. എന്നാൽ സാധാരണ പോലെ വെളുത്ത നിറത്തിൽ തന്നെയാണ് കാണപ്പെടുന്നത്. പാസ്ച്ചൽ എന്നൊരു വിളിപ്പേരും സൂപ്പർമൂണിനുണ്ട്.

ഈസ്റ്റേൺ നോർത്ത് അമേരിക്കയിൽ ഏപ്രിൽ മാസങ്ങളിൽ വിരിയുന്ന പിങ്ക് നിറത്തിലുള്ള പൂക്കളിൽ നിന്നാണ് പിങ്ക് മൂൺ എന്ന പേര് ഉടലെടുക്കുന്നത്. ഇന്ത്യയുൾപ്പെടെ നിരവധി രാജ്യങ്ങൾ കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിനുള്ള ലോക്ക്ഡൌൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ കുടുംബത്തോടൊപ്പം സൂപ്പർ മൂണിനെ നിരീക്ഷിക്കാനും പഠനവിധേയമാക്കാനും ഈ സമയം ഫലപ്രദമായി ചെലവഴിക്കാനും സാധിക്കും. അന്തരീക്ഷ മലിനീകരണത്തിന്റെ തോത് കുറഞ്ഞതോടെ ആകാശം തെളിഞ്ഞു കാണുന്നതിനാൽ പൂർണ ചന്ദ്രനെ വ്യക്തമായിത്തന്നെ കാണാനും സാധിക്കും.

ഇന്ത്യയില്‍ കൊറോണ വ്യാപിക്കുന്നു; 24 മണിക്കൂറിനിടെ 508 കേസുകള്‍, ആകെ രോഗബാധിതര്‍ 4789ഇന്ത്യയില്‍ കൊറോണ വ്യാപിക്കുന്നു; 24 മണിക്കൂറിനിടെ 508 കേസുകള്‍, ആകെ രോഗബാധിതര്‍ 4789

കൊറോണയില്‍ വിറച്ച് മഹാരാഷ്ട്ര...രോഗബാധിതര്‍ 1000 കടന്നു, 24 മണിക്കൂറിനുള്ളില്‍ 150 കേസുകള്‍കൊറോണയില്‍ വിറച്ച് മഹാരാഷ്ട്ര...രോഗബാധിതര്‍ 1000 കടന്നു, 24 മണിക്കൂറിനുള്ളില്‍ 150 കേസുകള്‍

ജപ്പാൻ 'തള്ളുകൾ' തീർന്നു? കൊവിഡ് അതിരൂക്ഷം...പക്ഷേ ലോക്ക് ഡൗൺ ഇല്ല, അടിയന്തരാവസ്ഥ മാത്രം; ചൂതാട്ടം?ജപ്പാൻ 'തള്ളുകൾ' തീർന്നു? കൊവിഡ് അതിരൂക്ഷം...പക്ഷേ ലോക്ക് ഡൗൺ ഇല്ല, അടിയന്തരാവസ്ഥ മാത്രം; ചൂതാട്ടം?

English summary
Super Pink Moon visible tonight: Here's everything you need to know
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X