സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന് ഷൂട്ടിങിനിടെ പരുക്ക്
ചിത്രീകരണത്തിനിടെയുണ്ടായ വീഴ്ചയിലാണ് അദ്ദേഹത്തിന് പരുക്കേറ്റത്. അദ്ദേഹത്തിന്റെ ഇടത് കാലിനാണ് പരുക്ക്. പരുക്ക് ഗുരുതരമല്ലെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.
ചെന്നൈ : തമിഴ് സൂപ്പര്‍സ്‌ററാര്‍ രജനികാന്തിന് ഷൂട്ടിങിനിടെ പരുക്കേറ്റു. യെന്തിരന്റെ തുടര്‍ച്ചയായ 2.0 എന്ന ചിത്രത്തിന്റെ ഷൂട്ടിങിനിടെയാണ് അദ്ദേഹത്തിന് പരുക്കേറ്റത്.
ചിത്രീകരണത്തിനിടെയുണ്ടായ വീഴ്ചയിലാണ് അദ്ദേഹത്തിന് പരുക്കേറ്റത്. അദ്ദേഹത്തിന്റെ ഇടത് കാലിനാണ് പരുക്ക്. പരുക്ക് ഗുരുതരമല്ലെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.

കേളമ്പാക്കത്ത് ശനിയാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. ഉടന്‍ തന്നെ അദ്ദേഹത്തെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന രജനികാന്ത് ചിത്രമാണ് 2.0. ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആമി ജാക്‌സനാണ് നായിക. ബോളിവുഡ് താരം അക്ഷയ് കുമാറാണ് ചിത്രത്തില്‍ വില്ലനായെത്തുന്നത്. 400 കോടി ബജറ്റില്‍ നിര്‍മ്മിക്കുന്ന ചിത്രമാണ് 2.0. എ ആര്‍ റഹ്മാനാണ് ചിത്രത്തിന് ഗാനമൊരുക്കിയിരിക്കുന്നത്.

Click it and Unblock the Notifications