ഒരേയൊരു ട്വീറ്റ്, രജനിക്ക് 2 ലക്ഷം ഫോളോവേഴ്സ്!
ചെന്നൈ: അല്പം ലേറ്റായാലെന്ത്, ലേറ്റസ്റ്റായി തന്നെയാണ് രജനീകാന്ത് ട്വിറ്ററിലെ രംഗപ്രവേശം ഗംഭീരമാക്കിയത്. ആദ്യദിനം ചെയ്തത് ഒരേയൊരു ട്വീറ്റ്. ഒരൊറ്റ ദിവസം പിന്നിടുമ്പോള് ഫോളോവേഴ്സിന്റെ എണ്ണം രണ്ട് ലക്ഷം കവിഞ്ഞു. സൂപ്പര് സ്റ്റാര് രജനീകാന്ത് പ്രഭാവം കണ്ട് മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്റര് പോലും ഞെട്ടിക്കാണും.
തിങ്കളാഴ്ചയാണ് സ്റ്റൈല് മന്നന് രജനീകാന്ത് ട്വിറ്ററില് അക്കൗണ്ട് തുടങ്ങിയത്. സൂപ്പര്സ്റ്റാര് രജനി എന്നാണ് ട്വിറ്ററിലെ ഡിസ്പ്ലേ നെയിം. മേക്കപ്പൊന്നുമില്ലാത്ത സാധാരണ ഒരു ചിത്രമാണ് പ്രൊഫൈല് പിക്ചര്. ബാക്ഗ്രൗണ്ടില് കൊച്ചടിയാന്റെ പോസ്റ്റര്. 'എല്ലാവര്ക്കും വണക്കം. എല്ലാ ആരാധകര്ക്കും നന്ദി' - ഡിജിറ്റല് ലോകത്തെ യാത്രയില് ആവേശം കൊണ്ട് രജനി ആദ്യ ദിവസം എഴുതിയതിങ്ങനെ.
രജനീകാന്ത് ട്വിറ്ററില് അക്കൗണ്ട് തുടങ്ങുന്നു എന്ന വാര്ത്തകളെ സോഷ്യല് സൈറ്റുകള് ഇതിനോടകം തന്നെ വന് ഹിറ്റാക്കിയിരുന്നു. രജനീകാന്ത് തങ്ങളെ വേരിഫൈ ചെയ്യുന്നതും കാത്ത് ട്വിറ്റര് ഇരിക്കുന്നു എന്നാണ് ഒരു വിരുതന് അടിച്ചിറക്കിയത്. രജനി ട്വിറ്ററില് അക്കൗണ്ട് തുടങ്ങിയതാണോ രജനിയില് ട്വിറ്റര് അക്കൗണ്ടെടുത്തതാണോ എന്നും ആരാധര്ക്ക് സംശയമുണ്ട്.
Salutation to the Lord. Vaṇakkam aṉaivarukkum !! A big thank you to all my fans. Excited on this digital journey http://t.co/79ea6MrDe3
— Rajinikanth (@superstarrajini) May 5, 2014
 <script async src="//platform.twitter.com/widgets.js" charset="utf-8"></script>സ്വന്തമായി അക്കൗണ്ടില്ലാത്ത കാലത്തും രജനീകാന്ത് ട്വിറ്റര് അടക്കമുള്ള സോഷ്യല് നെറ്റ് വര്ക്കിംഗ് സൈറ്റുകളുടെ പ്രിയപ്പെട്ടവനായിരുന്നു. രജനികാന്തിന്റെ ഫാന് പേജുകള്ക്ക് ട്വിറ്ററിലും ഫേസ്ബുക്കിലും ഒട്ടേറെ ഫോളേവേഴ്സുണ്ട്. വി പി ഡിജിറ്റല് ആന്ഡ് ബിസിനസ് ഹെഡ് ഓഫ് ഫ്ലുവന്സാണ് രജനീകാന്തിന്റെ ട്വിറ്റര് അക്കൗണ്ട് കൈകാര്യം ചെയ്യുന്നത്. സല്മാന് ഖാന്, അമിതാഭ് ബച്ചന് തുടങ്ങിയ സൂപ്പര് താരങ്ങളുടെ സോഷ്യല് സൈറ്റുകളുടെ ചുമതലയും ഇവര്ക്കാണ്.
Post by Fluence.
Click it and Unblock the Notifications