കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശിക്കാരി ശംഭുവും ശുപ്പാണ്ടിയും ന്യൂജനറേഷനായി, ഇനി ഇവര്‍ ഓണ്‍ലൈന്‍ താരങ്ങള്‍

  • By Neethu
Google Oneindia Malayalam News

ശിക്കാരി ശംഭുവിനെയും ശുപ്പാണ്ടിയെയും അറിയാത്തവര്‍ ഉണ്ടാകില്ല. 1983 കളിലാണ് ടിങ്കിള്‍ എന്ന മാസിക ഇവരെ പരിചയപ്പെടുത്തുന്നത്. തമാശകളുടെ ലോകത്തേക്ക് കുട്ടികളെ കൂട്ടികൊണ്ടു പോയ ഈ കൂട്ടുക്കാര്‍ അമ്മമാര്‍ക്കും സുപരിചിതമായിരുന്നു.

തമാശ മാത്രമല്ല വായനയുടെ ലോകം കുട്ടികള്‍ക്കു മുന്നില്‍ തുറന്നു കൊടുത്തതും ഇത്തരം കഥാപാത്രങ്ങളായിരുന്നു. വായനാശീലത്തെ കുട്ടികള്‍ മറന്നുവെങ്കിലും ശിക്കാരിയും ശുപ്പാണ്ടിയും എന്നും മറക്കാത്ത ഓര്‍മ്മകളാണ്.മാറ്റങ്ങള്‍ക്കും മാറ്റം സംഭവിച്ചു കൊണ്ടിരിക്കുന്ന ലോകത്താണ് നമ്മള്‍ ജീവിക്കുന്നത്. ആ മാറ്റത്തെ അംഗീകരിച്ചു കൊണ്ട് എവര്‍ ഗ്രീന്‍ കഥാപാത്രങ്ങള്‍ ഇനി ഓണ്‍ലൈന്‍ ആയി നമ്മള്‍ക്കു മുന്നിലെത്തും.

shabu

ആരാണ് ശിക്കാരി ശംഭു?

ടിങ്കില്‍ മാസികയുടെ എഡിറ്റര്‍ ലൂയിസ് ഫര്‍ണാണ്ടസ് ആണ് ശിക്കാരിയുടെ നിര്‍മ്മാതാവ്. മൃഗങ്ങളെ പേടിയുള്ള കാടിന്റെ പരിപാലകനാണ് ശിക്കാരി. കാട്ടില്‍ നടക്കുന്ന ശിക്കാരിയുടെ വിശേഷങ്ങളാണ് കഥയില്‍ ആവിഷ്‌ക്കരിക്കുന്നത്.

ആരാണ് ശുപ്പാണ്ടി?

തമിഴ് ഇതിഹാസത്തിലെ ചപ്പണ്ടി എന്ന കഥാപാത്രത്തെ അടിസ്ഥാനമാക്കിയാണ് ശുപ്പാണ്ടി രംഗത്തു വരുന്നത്. മഹാവിഡ്ഢിയായ കഥാപാത്രമാണ് ശുപ്പാണ്ടി. ചലനങ്ങളില്‍ പോലും വായനക്കാരെ ചിരിപ്പിക്കാന്‍ കഴിവുള്ള കഥാപാത്രം. മാഡിയാണ് ശുപ്പാണ്ടിയുടെ കൂട്ടുക്കാരന്‍.

1983 കളിലാണ് കഥാപാത്രങ്ങള്‍ നമ്മള്‍ക്കു മുന്നില്‍ എത്തുന്നത്. ടിങ്കിള്‍ എന്ന മാസികയാണ് ഇവരെ നമ്മുക്കു പരിചയപ്പെടുത്തുന്നത്. കാലം മാറുന്നതിനൊപ്പം കൂടെ മാറാനാണ് ഇവരുടെ തീരുമാനം. കഥാപാത്രങ്ങളെ ചലിപ്പിച്ച് ചിരിപ്പിക്കാനാണ് ടിങ്കിളിന്റെ അടുത്ത പരിപാടി.കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ യൂട്യൂബിനാണ് അവസരം ലഭിച്ചിരിക്കുന്നത്.

ന്യൂജനറേഷനുമായി പങ്കു വെക്കാന്‍ ഓണ്‍ലൈന്‍ മാധ്യമങ്ങലാണ് ടെലിവിഷനേക്കാള്‍ നല്ലത് എന്നാണ് ടിങ്കിളിന്റെ അഭിപ്രായം. കേവലം കാഴ്ചക്കാരെ സൃഷ്ടിക്കുക മാത്രമല്ല ഈ പുതിയ പദ്ധതിയുടെ ലക്ഷ്യം. പ്രതികരണം എന്താണെന്നും അറിയണം. എന്നിട്ടു വേണം ഇനിയും നല്ല കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍.ഈ വര്‍ഷത്തില്‍ തന്നെ ആരംഭിക്കുന്നതിനാണ് ടിങ്കിള്‍ ആലോചിക്കുന്നത്. കൂടുതല്‍ വിവരങ്ങളൊന്നും പുറത്തു വിട്ടിട്ടില്ല.

English summary
Suppandi and Shambu are now online
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X