കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അടിയന്തരാവസ്ഥയെ പിന്തുണച്ചതില്‍ ബര്‍ദ്ദന് കുറ്റബോധം

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: അടിയന്തരാവസ്ഥയെ പിന്തുണച്ചത് ചരിത്രപരമായ മണ്ടത്തരം ആയിപ്പോയെന്ന് സിപിഐയുടെ മുതിര്‍ന്ന നേതാവ് എബി ബര്‍ദ്ദന്‍. പാര്‍ട്ടിയെ ജനങ്ങളില്‍ നിന്നകറ്റാന്‍ ഇത് കാരണമായെന്നും ബര്‍ദ്ദന്‍ പറഞ്ഞു.

ഇന്ദിര ഗാന്ധിയുടെ ഭരണകാലത്ത് 1975 ല്‍ ആണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. ആ സമയം കേരളം ഭരിച്ചിരുന്നത് സിപിഐ മുഖ്യമന്ത്രി സി അച്യുതമേനോന്‍ ആയിരുന്നു. കോണ്‍ഗ്രസിന്റെ പിന്തുണയോടെയായിരുന്നു ഭരണം.

AB Bardhan

അടിയന്തരാവസ്ഥക്ക് ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ കേരളം കോണ്‍ഗ്രസിന് ഒപ്പമായിരുന്നു. എന്നാല്‍ അതിന് ശേഷം സിപിഐക്ക് മികച്ച വിജയങ്ങളൊന്നും കാര്യമായി നേടാനായിട്ടില്ല.

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഒറ്റ സീറ്റ മാത്രം നേടി പാര്‍ട്ടി പ്രതിസന്ധി നേരിട്ടിരിക്കുമ്പോഴാണ് ബര്‍ദ്ദന്‍ ഇത്തരത്തില്‍ വിലയിരുത്തുന്നത്. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ജ്യോതി ബസുവിനെ പ്രധാനമന്ത്രിയാക്കാതിരുന്നതിനേയും ബര്‍ദ്ദന്‍ ചരിത്രപരമായ മണ്ടത്തരം എന്ന് തന്നെയാണ് വിശേഷിപ്പിക്കുന്നത്. 1997ല്‍ ആയിരുന്നു ബസുവിനെ പ്രധാനമന്ത്രിയാക്കണം എന്ന രീതിയില്‍ ചര്‍ച്ചകള്‍ ഉയര്‍ന്നത് വന്നത്. എന്നാല്‍ സിപിഎം അതിന് തയ്യാറായിരുന്നില്ല. ഈ സംഭവത്തെ ബസു തന്നെ പിന്നീട് ചരിത്രപരമായ മണ്ടത്തരം എന്ന് വിശേഷിപ്പിച്ചിരുന്നു.

ജ്യോതി ബസു ഇന്ത്യയുടെ പ്രധാനമന്ത്രി ആയിരുന്നെങ്കില്‍ കമ്യൂണിസ്റ്റുപാര്‍ട്ടികള്‍ വികസിച്ചേനെ എന്നാണ് ബര്‍ദ്ദന്റെ വിലയിരുത്തല്‍. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് വിരമിച്ചെങ്കിലും ബര്‍ദ്ദന്‍ ഇപ്പോഴും പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്.

English summary
Support for Emergency was a historical blunder, says CPI leader AB Bardhan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X